മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി എം രവീന്ദ്രനെതിരെയും കടുത്ത ഭാഷയിൽ പി സി ജോർജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി എം രവീന്ദ്രനെതിരെയും കടുത്ത ഭാഷയിലാണ് പി സി ജോർജ്ജ് മലയാളി വാർത്തയോട് പ്രതികരിച്ചത്. പിണറായിയും കുടുംബവും മാർച്ച് 31 നുളളിൽ അകത്താകും. ഗോവിന്ദന്റെ യാത്ര വിലാപയാത്രയാണെന്നും സ്വപ്ന ഒരുപാട് ജീവിത സാഹചര്യങ്ങളോട് പൊരുതിയെന്നും അവർ സ്വർഗത്തിൽ പോകാൻ യോഗ്യയാണെന്നും പി സി ജോർജ്ജ് പറഞ്ഞു. മുഴുവൻ വീഡിയോയും കാണാൻ താഴെക്കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
പിണറായി വിജയൻ ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുളളയാളാണെന്നും സുകുമാർ അഴീക്കോട് കൊടുക്കുന്ന രണ്ടണകൊണ്ടാണ് പിണറായി ജീവിച്ചതെന്നും എന്നാൽ പിന്നീട് സുകുമാർ അഴീക്കോടിനെപ്പോലും തളളിക്കളഞ്ഞുവെന്നും പി സി പറഞ്ഞു.
80 കളിലൊക്കെ പിണറായിക്ക് തന്നോട് വലിയ സ്നേഹമായിരുന്നുവെന്നും എന്നാൽ വി എസുമായുളള അടുപ്പം പിണറായിക്ക് ഇഷ്ടപ്പെട്ടില്ല എന്നും പി സി ജോർജ്ജ് പറഞ്ഞു. സിഎം രവീന്ദ്രൻ ഒരു ബോംബാണെന്നും പൊട്ടിയാൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും പി സി ജോർജ്ജ് പറഞ്ഞു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha