തനിനിറം പുറത്തായി; ഒടുവില്‍ ലീഗ് മാണിയേയും കൈവിട്ടു

അഞ്ചാം മന്ത്രിക്ക് ശേഷം ലീഗ് വീണ്ടും തങ്ങളുടെ ഇരിപ്പിടം അരക്കിട്ടുറപ്പിച്ചു. അന്ന് മന്ത്രിയായിരുന്നെങ്കില്‍ ഇന്ന് പ്രോ വൈസ് ചാന്‍സലര്‍ എന്ന വ്യത്യാസമേയുള്ളൂ. അന്ന് കോണ്‍ഗ്രസിനേയും കേരള കോണ്‍ഗ്രസിനേയുമാണ് കബളിപ്പിച്ചതെങ്കില്‍ ഇന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ മാത്രമാണ് കബളിപ്പിച്ചത്.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലാണ് ലീഗിന്റെ പുതിയ കസേരക്കളി നടന്നത്. ഇതുവരെ വിസി തെറിച്ചാല്‍ പ്രോ വിസിയും തെറിക്കും എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വിസി തെറിച്ചാലും പ്രോ വിസി തെറിക്കില്ല എന്ന നിയമ ഭേദഗതിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത്.
എംജി സര്‍വ്വകാലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജിന്റെ സ്ഥാനം ഏതാണ്ട് തെറിക്കും എന്നുറപ്പായി. അദ്ദേഹം വ്യാജ ബയോഡാറ്റ നല്‍കി സര്‍ക്കാരിനെ കബളിപ്പിച്ചുവെന്നാണ് കേസ്. കെ.എം. മാണിയുടെ നോമിനിയായ ജോര്‍ജിനെ കോണ്‍ഗ്രസ് തുടക്കംമുതല്‍ എതിര്‍ത്തിരുന്നു. ഉമ്മന്‍ചാണ്ടിക്കും കെസി ജോസഫിനും തിരുവഞ്ചൂരിനും ജോര്‍ജിനോട് താല്‌പര്യമില്ല.
എ.വി. ജോര്‍ജിന്റെ സ്ഥാനലബ്‌ധിയെ ആദ്യംമുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസാണ്. അവര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ച രാസായുധത്തില്‍ തട്ടി ജോര്‍ജ് കമിഴ്‌ന്ന് വീഴുമെന്ന് ഉറപ്പായതോടെയാണ് മുമ്പ് ഒരു പഞ്ചായത്ത് അംഗം മാത്രമായിരുന്ന ഷീന ഷുക്കൂര്‍ എന്ന ലീഗ്‌കാരിയുടെ ഇരിപ്പടം ഇളകാതിരിക്കാന്‍ ലീഗ് നിയമ ഭേദഗതി കൊണ്ടുവരുന്നു. ജോര്‍ജ് തെറിച്ചാല്‍ ചിലപ്പോള്‍ ഷീന വിസി സ്ഥാനത്തേക്ക് വരാനുമിടയുണ്ട്.
എ.വി. ജോര്‍ജിന്റെ എടുത്തു ചാട്ടങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് വിനയായത്. അദ്ദേഹത്തിന്റെ സ്വന്തം മന്ത്രിയായ കെ.എം. മാണിയും ധനവകുപ്പ് പോലും വിസിയ്‌ക്കെതിരെ രംഗത്തുവന്നു. ചുരുക്കത്തില്‍ ജോര്‍ജിനെ ഇപ്പോള്‍ എല്ലാവരും കൈവിട്ടു. സ്വന്തംകാര്യം സിന്ദാബാദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫെയ്‌ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha