പി.സി ജോര്‍ജും പിണറായി വിജയനും അടുക്കുന്നു?

പി.സി ജോര്‍ജ് പിണറായി വിജയനുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്. സി.പി.എം ഔദ്യോഗിക വിഭാഗം നേതാവ് എം.പത്മകുമാറുമായി പി.സി ജോര്‍ജ് അടുത്തിടെ രഹസ്യ ചര്‍ച്ച നടത്തി. ആറന്‍മുളയിലെ വീട്ടില്‍ ഏതാണ്ട് ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. എന്നാല്‍ ഹൈക്കോടതി ജഡ്‌ജി പി.ഡി രാജന്റെ വള്ളസദ്യയ്‌ക്കെത്തിയ താന്‍ സൗഹൃദ സന്ദര്‍ശനമാണ് സടത്തിയതെന്ന് ജോര്‍ജ് പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ക്ക് ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തിയതെന്നാണ് പറയപ്പെടുന്നത്. അതേ സമയം, പിണറായിയുമായുള്ള പിണക്കം മാറ്റാന്‍ പത്മകുമാറിനെ ജോര്‍ജ് സമീപിക്കുകയായിരുന്നെന്ന് അറിയുന്നു. ആറന്‍മുള വിമാനത്താവളത്തിന് സി.പി.എമ്മിനൊപ്പം പി.സി ജോര്‍ജും എതിരാണ്. ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്‌തെന്നറിയുന്നു.
സോളാര്‍ വിഷയത്തില്‍ സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും പി.സി ജോര്‍ജ് വഴിവിട്ട് സഹായിച്ചിരുന്നു. പി.സി ജോര്‍ജിന്റെ പല വെളിപ്പെടുത്തലുകളും ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തിരുന്നത്. എന്നാല്‍ സര്‍ക്കാരിന് എതിരായ കാര്യങ്ങളില്‍ പി.സി ജോര്‍ജിനെ ഉപയോഗിക്കുകയല്ലാതെ മുന്നണിയിലെടുക്കില്ലെന്ന് സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha