പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് തറപറ്റും സഖ്യകക്ഷികള്‍ സീറ്റ് നിലനിര്‍ത്തുമെന്ന് രഹസ്യ സര്‍വ്വേ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത പരാജയം ഉണ്ടാകുമെന്ന് രഹസ്യ സര്‍വ്വേ റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത ടീമംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഘടകക്ഷികള്‍ സീറ്റുകള്‍ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആറു മുതല്‍ എട്ടു സീറ്റുവരെ ലഭിക്കും.
ഇരുപതു മണ്ഡലങ്ങളിലെയും വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
യു.ഡി.എഫിന്റെ പ്രധാന ശക്തികേന്ദ്രമായ മധ്യതിരുവതാംകൂറില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുളള അഭിപ്രായഭിന്നത തുടരുന്നത് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കും. തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് തെരഞ്ഞെടുപ്പിനെ ബാധിക്കും. ഗ്രൂപ്പുതര്‍ക്കം നാലു സീറ്റുകളിലെങ്കിലും ബാധിക്കുംമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം വിലക്കയറ്റം ഉള്‍പ്പെടെയുളള ജനകീയ പ്രശ്‌നങ്ങള്‍ നിരവധി വോട്ടര്‍മാരെ യു.ഡി.എഫിന് എതിരാക്കിയിട്ടുണെണ്ടന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോളാര്‍ വിവാദം ഇതില്‍ പ്രധാനമാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളെ കാര്യമായി പ്രതിരോധിക്കാന്‍ കഴിയാത്തതും മാധ്യമങ്ങളെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞതും വലിയ പരാജയത്തിന് വഴിവയ്ക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനിരിക്കെയാണ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു സര്‍വേ നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha