സലിംരാജിനെതിരായ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു

സലിംരാജിന് തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചതായി ആരോപണം. യുവതിയെയും തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പൊലീസിന് നല്‍കിയ നിര്‍ദ്ദേശം. മുഖ്യമന്ത്രി ഇടപെട്ടതോടെ കോഴിക്കോട് ചേവായൂര്‍ എസ്.ഐ വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം സലിംരാജിന്റെ എന്‍.ഡി.എഫ് ബന്ധം അന്വേഷിക്കാതെ മടങ്ങി.
എഎന്‍.ഡി.എഫ് പ്രവര്‍ത്തകനടക്കമുള്ള ക്രിമിനലുകള്‍ക്കൊപ്പമാണ് സലിംരാജ് പിടിയിലായത്. സലിംരാജ് എങ്ങനെയാണ് പിടിയിലായത്. സലിംരാജ് എങ്ങനെയാണ് ക്രിമിനല്‍ സംഘത്തില്‍ പെട്ടതെന്നു ഓച്ചിറയില്‍ നിന്നു തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തെണ്ടന്നാണ് എസ്.ഐക്ക് കിട്ടിയ നിര്‍ദ്ദേശം. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കൊപ്പമാണ് സലിംരാജ് കോഴിക്കോട്ട് യുവതിയെ തട്ടിക്കൊണ്ടുപോകാനെത്തിയത്. സംഘത്തിലെ ഷംനാദ്, സത്താര്‍ എന്നിവര്‍ എസ്.ഡി.പി.ഐ പ്രവര്‍തത്കരാണ്. ജുനൈദ് എന്നയാള്‍ നേരത്തെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ എ ഗ്രൂപ്പ് നേതാവും സലിംരാജും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നുണ്ട്. അയാളെയും സംരക്ഷിക്കുന്നതിനാണ് സലിംരാജിന്റെ മറ്റ് ബന്ധങ്ങള്‍ അന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചത്. സലിംരാജിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും ഉത്തരവ് കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha