ക്യാമറയ്ക്ക് മുമ്പില്‍ രഞ്ജിനി മരവിച്ചു

മലയാളി പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും എനിക്ക് സ്ഥാനം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പലരും സിനിമയിലേക്ക് തിരിച്ചുവരണമെന്ന് എന്നോട് പറയുന്നത്. 20 വര്‍ഷത്തിനു ശേഷം കൂതറയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന രഞ്ജിനി മലയാളി വാര്‍ത്തയോട് പറഞ്ഞു. മോഹന്‍ലാലിനോടൊപ്പമാണ് തിരിച്ചുവരവ് എന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു. നിരവധി ഓഫറുകള്‍ മുമ്പ് ലഭിച്ചിരുന്നു. പക്ഷെ, ഒന്നും സ്വാധീനിക്കുന്ന കഥാപാത്രങ്ങളല്ലായിരുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ കഥ കേട്ടപ്പോഴേ ഇഷ്ടപ്പെട്ടു. രഞ്ജിനി പറഞ്ഞു.
1990ല്‍ മോഹന്റെ മുഖം എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം അവസാനം അഭിനയിച്ചത്. ലാലും ഞാനും അഭിനയിക്കുമ്പോള്‍ നല്ല കെമിസ്ട്രിയാണെന്ന് തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ടെന്‍ഷനും സമ്മര്‍ദ്ദവുമുണ്ട്. സംവിധായകന്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞപ്പോള്‍ ആകെ മരവിച്ചു പോയി. അഭിഭാഷകയായ ഞാന്‍ കരിയറും സിനിമയും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.
ഭരതിരാജയുടെ മുതല്‍ മര്യാദയ് എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി സിനിമയിലെത്തുന്നത്. സ്വാതി തിരുനാളായിരുന്നു ആദ്യ മലയാള സിനിമ. കസ്റ്റംസ് ഡയറിയായിരുന്നു അവസാനം അഭിനയിച്ച സിനിമ. കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha