സിങ്കം വന്നു കുടിയും നിന്നു, കേരളത്തിലെ കുടിയന്മാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് വന്നതും സിങ്കം കാരണം

മലയാളികള്‍ക്ക് ഇത്രത്തോളം മാറാന്‍ കഴിയുമെന്ന് ഇപ്പോഴാണ് മനസിലായത്. സാറേ എന്നെ ഒന്നു വിരട്ടി വിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളും എന്നാണ് ഒരു ശരാശരി മലയാളിയുടെ മട്ട്.
കേരളത്തിന്റെ മദ്യാസക്തി പുകള്‍പെറ്റതാണ്. ബിബറേജസ് കോര്‍പ്പറേഷനും ബാറുകളുമെല്ലാം ഇവിടെ തഴച്ച് വളര്‍ന്നത് വളരെപ്പെട്ടെന്നാണ്. വര്‍ഷം തോറുമുള്ള ഇവരുടെ ലാഭക്കണക്ക് ആരേയും അമ്പരിപ്പിക്കുന്നതാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നു തന്നെയാണ് മദ്യം. മദ്യം വിഷമാണ്. വിഷം കുടിച്ചുകൊണ്ട് വണ്ടിയോടിക്കരുത് എന്നുമൊക്കെ വലിയ സിനിമാതാരങ്ങളെക്കൊണ്ട് പരസ്യം ചെയ്യിപ്പിക്കുന്നതു പോലും കുടിയന്മാരുടെ പണത്തില്‍ നിന്നാണ്. എന്നാല്‍ സര്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുമെങ്കിലും എല്ലാവരും കൂടി അങ്ങ് 'കുടിക്കണ്ട' എന്നു തീരുമാനിച്ചാല്‍ സര്‍ക്കാര്‍ വലഞ്ഞതു തന്നെ.
ഇപ്പോള്‍ സംഭവിച്ചതും അതുതന്നെയാണ്. മദ്യത്തിന്റെ വില്‍പ്പന 30 ശതമാനം വരെ കുറഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. ഇപ്പോള്‍ കഴിഞ്ഞ് പോയത് കുടി (ഓണ)സീസണായിരുന്നല്ലോ. ഓണക്കാലം കഴിയുമ്പോള്‍ കുടിച്ച് ജയിച്ചവരുടെ പട്ടികയില്‍ ചാലക്കുടി തൊട്ട് ഇങ്ങ് പാറശാലവരെയുള്ളവരുടെ നീണ്ട പട്ടിക കാണാം. ഇപ്രാവശ്യം അതും കണ്ടില്ല. ബാറുകളിലെ മദ്യവില്‍പ്പന 30 ശതമാനം കുറഞ്ഞപ്പോള്‍ ബിബറേജസ് വഴി 5 ശതമാനം വരെയാണ് കുറഞ്ഞത്.
കേരളത്തിലുള്ളവര്‍ക്ക് മാനസാന്തരം പറ്റിയോ? എന്താണ് പറ്റിയെന്ന അന്വേഷണത്തില്‍ ചെന്നെത്തിയത് സാക്ഷാല്‍ സിങ്കത്തിന്റെ അടുത്തേക്കാണ്.
സംഭവം വളരെ ലളിതം. കേരളത്തിലെ കുടിയന്മാരായ പാവങ്ങള്‍ ഒന്നു പേടിച്ചു പോയി. സിങ്കമെന്നറിയപ്പെടുന്ന സാക്ഷാല്‍ ഋഷിരാജ് സിംഗ് ഒന്നു കണ്ണുരുട്ടിയതേ ഉള്ളു. ഒന്നേ പറഞ്ഞുള്ളു. മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ആയുഷ്‌കാലം ലൈസന്‍സ് റദ്ദാക്കും. വണ്ടിയുടെ പെര്‍മിറ്റ് റദ്ദാക്കും. അടിയുമില്ല, അക്രമവുമില്ല, ചീത്തവിളിയുമില്ല, ഓടിച്ചിട്ട് പിടിപ്പുമില്ല.
പറയുന്നത് ആരാണെന്ന് മലയാളികള്‍ക്ക് നന്നായറിയാം. അഴിമതിയില്‍ മുങ്ങിക്കുളിച്ച പല ഡിപ്പാര്‍ട്ട്‌മെന്റ് സാറന്‍മാരേയും കൈയ്യോടെ പൊക്കിയ സിങ്കം.
ഇതിനിടയ്‌ക്ക് ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന മട്ടില്‍ മദ്യപിച്ച് വണ്ടിയോടിച്ച വിഐപികള്‍ സിങ്കത്തിന്റെ വില നന്നായറിഞ്ഞു. ഒന്നൂരാന്‍ പല ഉന്നത രാഷ്‌ട്രീയക്കാരെക്കൊണ്ടും പറയിപ്പിച്ചു നോക്കി. ആരുടെ റെക്കമെന്റും പരിഗണിക്കേണ്ട എന്നാണ് ഋഷിരാജ് സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അതോടെ രാഷ്‌ട്രീയക്കാരും ഇടപെടാതെയായി.
കേരളത്തിലെ സാധാരണക്കാര്‍ക്കെല്ലാം ഇന്ന് ബൈക്ക് അല്ലെങ്കില്‍ കാര്‍ ഉണ്ട്. വൈകിട്ട് ജോലികഴിഞ്ഞ് വരുന്ന വഴിക്ക് കമ്പനിക്ക് രണ്ടെണ്ണം വിട്ടിട്ട് വീട്ടില്‍ വരികയാണ് പതിവ്. പക്ഷെ ഇപ്പോള്‍ കമ്പനിയടിച്ചാല്‍ ആര് വണ്ടിയോടിക്കും. കഷ്‌ടകാലത്തിന് പിടിച്ചാല്‍ തീരുന്നത് മാനവും ആജീവനാന്ത വിലക്കുമാണ്.
ഇതിനിടയ്‌ക്ക് ആരു പറഞ്ഞാലും കേള്‍ക്കാത്ത പയ്യന്മാര്‍ക്കും സിങ്കത്തെ പേടിയായി. ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ ലൈസന്‍സ് പേകുന്നതിനാല്‍ ഇവരെല്ലാം ഹെല്‍മറ്റിലേക്ക് മാറിക്കഴഞ്ഞു.
എന്തായാലും സിങ്കത്തിനെ കണ്ട് പേടിച്ച ചേട്ടന്മാരെകണ്ട് വീട്ടുകാര്‍ക്ക് സമാധാനവും സന്തോഷവുമാണ്. ആരുവിചാരിച്ചാലും നന്നാവാത്ത ചേട്ടന്മാരെ സിങ്കം നിലക്ക് നിര്‍ത്തിയല്ലോ. നന്ദിയുണ്ട് സിങ്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha