ഫയാസ് എന്‍.ഐ.എയിലേക്ക്

ഫയാസ് മുഖ്യപ്രതിയായി കസ്റ്റംസ് രജിസ്റ്റര്‍ ചെയ്‌ത സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് സൂചന. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനൊപ്പം മനുഷ്യകക്കടത്തും പതിവാക്കിയ ഫയാസിന്റെ ബന്ധങ്ങള്‍ കസ്റ്റംസ് അന്വേഷണത്തിലൂടെ പുറത്തുവരില്ല.
കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനാണ് സ്വര്‍ണ്ണക്കടത്ത്‌കേസ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജും എന്‍.ഐ.എ അന്വേഷണം ആവശ്യമാണെന്ന് പ്രസ്‌താവിച്ചു. എന്‍.ഐ.എ അന്വേഷണം വേണമെങ്കില്‍ ആകാമെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും കൂട്ടിവായിക്കുമ്പോള്‍ എന്‍.ഐ.എ അന്വേഷണത്തിന്റെ സാധ്യതകള്‍ തെളിയുന്നു.
ഫയാസിന് ഒരു കേന്ദ്രമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. കരിപ്പൂര്‍ കാര്‍ഗോ വഴി സ്ഥിരമായി കള്ളനോട്ടും, സ്വര്‍ണ്ണവും കടത്തുന്ന ഫയാസിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം മുക്കിയതും ഇതേ കേന്ദ്രമന്ത്രിയാണ്. ഫയാസിനെതിരെ റിപ്പോര്‍ട്ട് എഴുതിയ ഉദ്യോഗസ്ഥനെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റുകയും ചെയ്‌തു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ എന്നറിയപ്പെടുന്ന ആര്‍.കെ ബാലകൃഷ്‌ണനെതിരെ നേരത്തേയും ആരോപണം ഉയര്‍ന്നിരുന്നു. സോളാര്‍ കേസില്‍ സരിതയും ബിജുവുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ആര്‍.കെ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഫയാസും ആര്‍.കെയും തമ്മിലുള്ള ഫോണ്‍ ബന്ധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇത്തവണ അദ്ദേഹത്തിന് മുന്നോട്ടുള്ള വഴി സുഗമമാവില്ല.
ഉമ്മന്‍ ചാണ്ടിയുടെ രക്തത്തിനായി ദാഹിച്ച് നടന്നവര്‍ക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് സ്വര്‍ണ്ണക്കടത്ത് കേസ്. ഇതിലെങ്കിലും ഉമ്മന്‍ ചാണ്ടിയെപെടുത്തി 'ഒഴിപ്പിക്കാനാണ്' എതിര്‍പക്ഷം ശ്രമിക്കുന്നത്. എന്നാല്‍ പതിവുപോലെ ആര്‍.കെ രാജിവെച്ച് പ്രശ്‌നം അവസാനിക്കുമെന്നാണ് കരുതുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാജി പ്രതീക്ഷിക്കുന്നവര്‍ക്ക് ഇത്തവണയും നിരാശയായിരിക്കും ഫലം.
ഇതിനിടയില്‍ കെ.പി.സി.സി അധ്യക്ഷന്റെ മാധ്യമങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കലും ശ്രദ്ധേയമാകുന്നു. ഫയാസിന്റെ കഥകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ കോണ്‍ഗ്രസിലെ ചില ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണിവരുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha