ടോംജോസ് അരങ്ങില്‍; നാടകത്തിന് കര്‍ട്ടന്‍

ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോംജോസിനെ ആസൂത്രണ-സാമ്പത്തികകാര്യ സെക്രട്ടറിയായി നിയമിച്ചതിലൂടെ സര്‍ക്കാരും ടോം ജോസും തമ്മില്‍ ഏറെക്കാലമായി തുടര്‍ന്നു വന്ന നാടകത്തിന് തിരശ്ശീല വീണു.
കൊച്ചി മെട്രോ, ഡി.എം.ആര്‍.സിയേയും, ഇ. ശ്രീധരനെയും ഏല്‍പ്പിക്കുന്നതില്‍ തടസ്സവാദം ഉന്നയിച്ച പ്രമുഖനാണ് ടോംജോസ്. ഇ. ശ്രീധരന്‍ വരുന്നതിനോട് ടോംജോസ് പുലര്‍ത്തിയ നിസംഗത ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ പ്രമുഖരുടെ ആശീര്‍വാദത്തോടെയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ശ്രീധരന് വേണ്ടി നിലപാടെടുത്തതോടെ പൊതുജന വികാരം മാനിച്ച് സര്‍ക്കാര്‍ പിന്‍മാറുകയും ശ്രീധരനെ ക്ഷണിച്ചുകൊണ്ടു വന്ന് ചുമതല ഏല്‍പ്പിക്കുകയും ചെയ്‌തു. പ്രധാനമായും ശ്രീധരന്‍ വന്നാല്‍ കമ്മീഷന്റെ സാധ്യത അടയും എന്നതായിരുന്നു രാഷ്‌ട്രീയക്കാരുടെ ഭയം.
ശ്രീധരനെതിരെ ടോംജോസ് ഡി.എം. ആര്‍ സി ക്ക് കത്ത് നല്‍കുകയും ചെയ്‌തിരുന്നു. ഒരു ഘട്ടത്തില്‍ ശ്രീധരനെതിരെ അദ്ദേഹം പരസ്യമായി രംഗത്തും വന്നു. അക്കാലത്ത് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുകയായിരുന്നു ടോംജോസ്. എന്നാല്‍ മാധ്യമവിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ടോംജോസിനെ സര്‍ക്കാര്‍ ചെറിയൊരന്വേഷണം നല്‍കി തത്‌കാലം ഒതുക്കുകയായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ വാക്കു പാലിക്കുകയും മുഖ്യമന്ത്രിക്ക് കീഴിലുള്ള സുപ്രധാനമായ പൊതുഭരണ വകുപ്പ് ഏല്‍പ്പിക്കുകയും ചെയ്‌തു.
ഐ.എ.എസു കാരുടെ കുറവ് സര്‍ക്കാരിന് ചൂണ്ടിക്കാട്ടാം. യഥാര്‍ത്ഥത്തില്‍ ഐ.എ.എസുകാരുടെ കുറവല്ല കേരളത്തിലുള്ളത്. ചൊല്‍പടിക്ക് നില്‍ക്കുന്നവരുടെ കുറവാണ്.
https://www.facebook.com/Malayalivartha