കേരളത്തിലിനി പബ്‌ളിക് റിലേഷന്‍ യുദ്ധം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ പൊളിറ്റിക്കല്‍ പബ്‌ളിക് റിലേഷന്‍സ് സംഘങ്ങള്‍ സജീവമായി.
അടുത്തകാലം വരെ ഡല്‍ഹിയില്‍ ഒതുങ്ങിനിന്ന ചില പി.ആര്‍ ഏജന്‍സികള്‍ കേരളത്തിലേക്ക് വഴിമാറികഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ നിന്നും ഒരു പി. ആര്‍ ഏജന്‍സി രണ്ടു പേരെ അടര്‍ത്തി മാറ്റി സ്വന്തം കമ്പനിയില്‍ ചേര്‍ത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ ചുക്കാന്‍പിടിക്കുന്ന കമ്പനികളിലേക്കാണ് കൊച്ചി പുലികള്‍ ചെന്നുപെട്ടിരിക്കുന്നത്.
നരേന്ദ്രമോഡിയുടെ പി.ആര്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഡല്‍ഹിയില്‍ ശാഖയുള്ള ഒരു ആഗോള പി.ആര്‍ ഏജന്‍സിയെയാണ്. നരേന്ദ്രമോഡി അമൃതാനന്ദമയീ മഠത്തില്‍ വന്നതും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഹിന്ദു സമൂഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനായിരുന്നു ഇത്തരം പി.ആര്‍ ഗിമിക്കുകള്‍.
കേരളത്തിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പി.ആര്‍. ചുമതലയും ഡല്‍ഹിയിലെ ഏജന്‍സിക്കാണ്. ഇതേ ഏജന്‍സി തന്നെയാണ് മലയാളിയായ കേന്ദ്രമന്ത്രിയുടെ പി.ആറും നോക്കുന്നത്. നേതാക്കള്‍ പങ്കെടുക്കേണ്ട സമ്മേളനങ്ങള്‍ അവര്‍ ധരിക്കേണ്ട വസ്‌ത്രങ്ങള്‍ തുടങ്ങിയവ നിശ്ചയിക്കുന്നത് കമ്പനികളാണ്. പ്രസ്‌താവനകളും പ്രസംഗങ്ങളും എഴുതി നല്‍കും.
കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ചിലരും പി.ആര്‍.ഏജന്‍സിയിലുണ്ട്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിശ്വമലയാളമഹോത്സവം തകര്‍ത്തതും ഒരു പി.ആര്‍.ഏജന്‍സിയാണ്. പി.ആര്‍ ചുമതല ഇവര്‍ക്ക് നല്‍കാത്തതിലുള്ള പ്രതിഷേധമായിരുന്നു കാരണം. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കിയ എമര്‍ജിംഗ് കേരള ഇതേ ഏജന്‍സിയാണ് കൈകാര്യം ചെയ്‌ത് കൊഴുപ്പിച്ചത്.
വിരമിച്ച ചില സീനിയര്‍ പത്രപ്രവര്‍ത്തകര്‍ ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഏജന്‍സിയില്‍ അംഗങ്ങളാണ്. ഇലക്ഷന്‍ അടുത്തതോടെ ഡോക്യുമെന്ററി നിര്‍മ്മാണം, ലഘുലേഖാ നിര്‍മ്മാണം തുടങ്ങിയവ ഏജന്‍സികള്‍ ആരംഭിച്ചുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha