കേരളത്തില്‍ സിസേറിയന്‍ വര്‍ധിക്കുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ സിസേറിയന്‍ വര്‍ധിക്കുന്നു. സര്‍ക്കാര്‍ ആസ്‌പത്രികളിലെ സിസേറിയനുകളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ നടക്കുന്ന പ്രസവ കേസുകളില്‍ ശരാശരി പകുതിയോളം സിസേറിയന്‍ വഴിയാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. നൂറിലേറെ ഡോക്‌ടര്‍മാര്‍ക്കു വകുപ്പു സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സ്വകാര്യ ആസ്‌പത്രികളിലെ സിസേറിയന്‍ നിരക്ക് ഇതിനെക്കാള്‍ കൂടുതലാണെങ്കിലും കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല.
ശരാശരി 30 ശതമാനത്തില്‍ കൂടുതല്‍ പ്രസവങ്ങള്‍ ശസ്‌ത്രക്രിയ വഴിയാകുന്നത് അസ്വാഭാവികമാണെന്നാന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആദ്യ പ്രസവ കേസുകളില്‍ പരമാവധി 15 ശതമാനമേ സിസേറിയന്‍ ആകാവൂ. എന്നാല്‍, കേരളത്തിലെ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ ജൂലൈയില്‍ നടന്ന പ്രസവങ്ങളില്‍ 30 ശതമാനത്തില്‍ താഴെ സിസേറിയന്‍ നിരക്കുള്ളത് വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മാത്രം. നാലു ജില്ലകളില്‍ ഈ നിരക്ക് 50 ശതമാനം കടന്നു. അഞ്ചു ജില്ലകളില്‍ 40 ശതമാനത്തിന് മുകളിലാണ്. എറണാകുളം പറവൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ ആസ്‌പത്രികളിലെ സിസേറിയന്‍ നിരക്ക് 69 ശതമാനമാണ്. ഇവിടെ സ്വകാര്യ ആസ്‌പത്രികളിലെ നിരക്ക് 66 ശതമാനമേയുള്ളൂ. ഹരിപ്പാട് (65), കോതമംഗലം (67), കൊട്ടാരക്കര (62) എന്നിവിടങ്ങളിലും സര്‍ക്കാര്‍ ആസ്‌പത്രികളിലെ സിസേറിയന്‍ നിരക്ക് ആശങ്കപ്പെടുത്തും വിധം ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കൃത്യമായ കണക്കു ലഭ്യമല്ലെങ്കിലും എറണാകുളം, കൊല്ലം ജില്ലകളിലെ ചില മേഖലകളിലെ സ്വകാര്യ ആസ്‌പത്രികളില്‍ 90 ശതമാനത്തിലേറെയാണ് സിസേറിയന്‍ നിരക്ക്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആസ്‌പത്രികളില്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന 163 പ്രസവങ്ങളില്‍ 124 എണ്ണവും സിസേറിയനായിരുന്നു. സിസേറിയന്‍ നിരക്ക് ഇങ്ങനെ ഉയരുന്നതു സ്വാഭാവികമല്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
പതിവായി ഉയര്‍ന്ന സിസേറിയന്‍ നിരക്കു രേഖപ്പെടുത്തുന്ന ആസ്‌പത്രികളിലെ ഡോക്‌ടര്‍മാര്‍ക്കാണു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ആസ്‌പത്രികളില്‍ വിദഗ്‌ധ ചികിത്സാസൗകര്യങ്ങളുടെ അഭാവം, ഗര്‍ഭിണികളുടെ നിര്‍ബന്ധം, സ്വകാര്യ ആസ്‌പത്രികളില്‍നിന്നു റഫര്‍ ചെയ്യുന്ന സങ്കീര്‍ണ പ്രസവങ്ങള്‍ എന്നിവയാണു സിസേറിയന്‍ നിരക്ക് ഉയരാന്‍ കാരണമായി ഡോക്‌ടര്‍മാര്‍ പറയുന്നത്.
ജില്ലകളില്‍ കഴിഞ്ഞ ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്‌ത സിസേറിയന്‍ പ്രസവ നിരക്ക് ശതമാനത്തില്‍: തിരുവനന്തപുരം-40, കൊല്ലം-54, പത്തനംതിട്ട-56, ആലപ്പുഴ-51, ഇടുക്കി-49, കോട്ടയം-46, എറണാകുളം-53, തൃശൂര്‍-42, പാലക്കാട്-30, മലപ്പുറം-29, കോഴിക്കോട്-35, വയനാട്-18, കണ്ണൂര്‍-44, കാസര്‍കോട്-24.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha