ശാലുവിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നീക്കം

ശാലുമേനോന്റെ വീട് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ രഹസ്യനീക്കം. ഇതിനായി ചിലര്‍ പണം ഒഴുകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതില്‍ നല്ലൊരു പങ്കും ശാലുവിന്റെ 'അഭ്യുദയകാംക്ഷികള്‍' ആയ ചില കേന്ദ്രമന്ത്രിമാരുടെ ബിനാമികള്‍ അയയ്ക്കുന്ന ഹവാലാപണം ആണെന്നറിയുന്നു. ഏതാനും ചെറിയ നൃത്തവിദ്യാലയങ്ങള്‍ നടത്തുന്ന ശാലുവിന്റെ സാമ്പത്തിക സ്രോതസ് തീരെ പരിമിതമാണെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ചങ്ങനാശേരി പുഴവാതില്‍ക്കലുള്ള മൂന്നരക്കോടി വിലവരുന്ന ആഡംബര വസതി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ജഡ്ജി വിന്‍സെന്റ് ചാര്‍ളി ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ടുകേസുകളിലായി രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. തലസ്ഥാനത്ത് ഇടപ്പഴിഞ്ഞിയിലെ ഡോ. മാത്യുതോമസ് നല്‍കിയ ഹര്‍ജിയില്‍ ശാലുവിന്റെ വീട് ജപ്തിചെയ്യാന്‍ കഴിഞ്ഞമാസം 12ന് ഉത്തരവിട്ടിരുന്നു. അദ്ദേഹത്തില്‍ നിന്നും 29.6 ലക്ഷം രൂപയാണ് ശാലു തട്ടിയെടുത്തതെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരത്തുതന്നെ മണക്കാട് സ്വദേശി റാസിഖ് അലിയെ കബളിപ്പിച്ച് 25 ലക്ഷം. റാസിഖ് അലി എറണാകുളത്തെ ഒരു വന്‍കിട വസ്ത്രമാളികയില്‍ വച്ച് ബിജു രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ശാലുവിനെ 25 ലക്ഷം രൂപ ഏല്‍പ്പിച്ചത്.
റാസിഖ് അലിയുടെ പണം 25 ദിവസത്തിനകം കോടതിയില്‍ കെട്ടിവച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നാണ് ചൊവ്വാഴ്ചത്തെ ഉത്തരവ്. ഡോ. മാത്യു തോമസിനു നല്‍കേണ്ട 29.6 ലക്ഷം ഒക്‌ടോബര്‍ 9 നകം കെട്ടിവച്ചില്ലെങ്കില്‍ ജപ്തിയുണ്ടാകും. മൊത്തം 54.6 ലക്ഷം രൂപ ഉടനടി സ്വരൂപിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമടക്കം പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് വിവാദത്തിരയിളക്കിയ ശാലുവിന്റെ സ്വപ്‌ന ഭവനം അന്യാധീനപ്പെടും.
ശാലുവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നാണ് എ.ഡി.ജി.പി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാലു ജയിലിലായിരുന്നപ്പോള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ശാലുവിന്റെ ആഡംബര കാര്‍ വിട്ടുകൊടുത്തു.ഈ കേസുകളില്‍ ശാലുവിന്റെ അമ്മ കലാദേവി വേണുഗോപാലും പ്രതിയായതിനാല്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ഇരട്ടി ജപ്തിക്കുവിധേയമായ ശാലുവിന്റെ അരവിന്ദം വസതിക്ക് മൂന്നരക്കോടി രൂപ ചെലവുവരും. ഉള്ളിലെ ദശലക്ഷങ്ങള്‍ വിലവരുന്ന ആഡംബര സജ്ജീകരണങ്ങളുടെയും കണക്കെടുപ്പ് കോട്ടയത്തെ പൊതുമരാമത്ത് വിഭാഗത്തെക്കൊണ്ട് അന്വേഷണസംഘം നടത്തിയിരുന്നു. എന്നാല്‍ കണക്കെടുപ്പ് പാതിവഴിയിലെത്തിയപ്പോള്‍ അന്വേഷണസംഘം ഇടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചതും വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha