പറവൂരില്‍ പിണറായി പക്ഷം ചിയര്‍ ഗേള്‍സിനെ ഇറക്കി; വി.എസ് ആഞ്ഞടിക്കുന്നു

വിഭാഗീയത രൂക്ഷമായ എറണാകുളം പറവൂരില്‍ പിണറായി പക്ഷക്കാര്‍ വള്ളംകളിക്ക് ചിയര്‍ ഗേള്‍സിനെ ഇറക്കിയത് വിവാദത്തിലേക്ക്. സംഭവം മുതലെടുക്കാന്‍ വി.എസ് പക്ഷം രംഗത്തിറങ്ങി. ഏരിയാ കമ്മിറ്റിയംഗം രക്ഷാധികാരിയായ ക്‌ളബ് സംഘടിപ്പിച്ച വള്ളംകളിക്കാണ് ബാംഗ്‌ളൂരില്‍ നിന്ന് ചിയര്‍ ഗേള്‍സിനെ ഇറക്കിയത്. രണ്ടരലക്ഷം രൂപയായിരുന്നു ചെലവ്. സ്ഥലത്തെ പ്രമുഖ വനിതാ നേതാവാണ് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ഇവര്‍ പിണറായിയുടെ അടുത്തയാളാണ്. ഏര്യാകമ്മിറ്റിയിലെ മറ്റംഗങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കുമെന്നറിയുന്നു. ഇതോടെ അയഞ്ഞു നിന്ന വിഭാഗീയത ജില്ലയില്‍ രൂക്ഷമാകും.
പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതേസമയം സ്വകാര്യസ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചിയര്‍ഗേള്‍സിനെ കൊണ്ടുവന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രമുഖ വി.എസ് പക്ഷക്കാര്‍. വള്ളംകളിയുടെ പ്രചരണത്തിനായി വച്ച ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ചിയര്‍ ഗേള്‍സിനൊപ്പം ഏരിയാ കമ്മിറ്റി അംഗത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതെല്ലാം എസ്.ശര്‍മയുടെ നേതൃത്വത്തിലുള്ളവര്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മാറുന്ന കാലത്ത് പൊതുപരിപാടികള്‍ക്കൊപ്പം ഇത്തരം പരിപാടികള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ജില്ലാ ഘടകത്തിലെ ചിലര്‍ നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha