തെക്കന്‍ കേരളത്തിലെ പ്രമുഖ വ്യവസായിയുടെ മകള്‍ക്ക് മന്ത്രിയുടെ മകന്‍ വരന്‍

തെക്കന്‍ കേരളത്തിലെ പ്രമുഖ വ്യവസായിയുടെ മകളെ കോണ്‍ഗ്രസ് മന്ത്രിയുടെ മകന്‍ വിവാഹം കഴിക്കുന്നു. ഒരു സമുദായ നേതാവാണ് ഈ വിവാഹത്തിന്റെ ഇടനിലക്കാരന്‍. ഇയാളുടെ നേതൃത്വത്തിലാണ് ആലോചന മുന്നോട്ട് വെച്ചത്. മന്ത്രിയുടെ മകന്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയാലുടന്‍ വിവാഹം നടത്താനാണ് തീരുമാനം. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ അടുത്ത സുഹൃത്താണ് വ്യവസായി. ഇവരെല്ലാം വിവാഹത്തിന് മുന്‍കൈ എടുത്തിരുന്നു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ ഈ പൊളിറ്റ്ബ്യൂറോ അംഗം മന്ത്രിവഴി ശ്രമം നടത്തിയിരുന്നു. മാധ്യമങ്ങളെയും മറ്റും അറിയാതിരിക്കാന്‍ വിവാഹ വാര്‍ത്ത രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇടത് വലത് മുന്നണികളുടെ ഭരണകാലത്ത് വ്യവസായിക്ക് സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും തരപ്പെടുത്തി കൊടുക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ വിവാഹ വാര്‍ത്ത പുറത്ത് വരുന്നതോടെ കേരള രാഷ്ട്രീയത്തിലെ പലര്‍ക്കും വ്യവസായികളുമായും കോര്‍പ്പറേറ്റുകളുമായുമുള്ള ബന്ധം പുറത്തായേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha