Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി..എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ...തന്ത്രിയും വീഴും..


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

കുഷന്‍ ഇല്ലാതെ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ടെയില്‍ ബോണ്‍പെയിന്‍ ആവാം

19 DECEMBER 2018 03:14 PM IST
മലയാളി വാര്‍ത്ത

40 വയസ്സു കഴിഞ്ഞവരില്‍ ചിലരെങ്കിലും തങ്ങളോടൊപ്പം ഒരു കുഷനും കൊണ്ടു നടക്കാറുണ്ട്. ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പ്രഷ്ഠത്തോടു ചേര്‍ന്ന് കടുത്ത വേദനയാണ് പലര്‍ക്കും. കാര്യം നിസ്സാരമാണെങ്കിലും ചിലപ്പോഴെങ്കിലും ഗുരുതരമായേക്കാവുന്ന പ്രശ്‌നമാണിത്. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പക്ഷിയുടെ ചുണ്ട് പോലെ വളഞ്ഞിരിക്കുന്ന എല്ലിന് വേദന അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. കോക്‌സിഡൈനിയ അഥവാ ടെയില്‍ ബോണ്‍പെയിന്‍ എന്ന പേരില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഈ രോഗം.

നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതല്‍ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയില്‍ ബോണ്‍ അഥവാ കോക്‌സിക്‌സ്. മനുഷ്യന്റെ പരിണാമ ദശയില്‍ ഉണ്ടായിരുന്ന വാലിന്റെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്.

കോക്‌സിഡൈനിയ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിലാണ് പൊതുവെ കണ്ടു വരുന്നത്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് ടെയ്ല്‍ ബോണിന് സ്ഥാനചലനം സംഭവിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും അതി കഠിനമായ വേദനയുണ്ടാകും. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കും സ്ഥിരമായി കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്.

ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ല്‍ ബോണിന് വേദന അനുഭവപ്പെടാം. അമിതമായ ശരീര ഭാരം കൊണ്ട് ടെയ്ല്‍ ബോണിന് സമ്മര്‍ദം ഉണ്ടാവുകയും അവയ്ക്കു സ്ഥാന ചലനം സംഭവിച്ച് വേദന വരികയും ചെയ്യും. ശരീരം പെട്ടെന്ന് മെലിയുന്ന പ്രകൃതമാണെങ്കില്‍ ടെയ്ല്‍ ബോണിനും ത്വക്കിനും ഇടയിലുള്ള കൊഴുപ്പ് കുറഞ്ഞു പോകും. ഇരിക്കുമ്പോള്‍ എല്ലുകളിലേക്ക് സമ്മര്‍ദം അനുഭവപ്പെടുകയും വേദന വരികയും ചെയ്യും.

വീഴ്ചയെ തുടര്‍ന്നും കഠിനമായ ഈ വേദന ഉടലെടുക്കാം. കുളിമുറിയിലോ മറ്റിടങ്ങളിലോ കാല്‍ വഴുതി , പൃഷ്ഠഭാഗം ഇടിച്ചു വീഴുമ്പോള്‍ ടെയ്ല്‍ ബോണിന് ക്ഷതമോ ഒടിവോ സംഭവിക്കാം. അതിനു ശേഷവും വേദന അനുഭവപ്പെടാം.

കൂടാതെ ടെയ്ല്‍ ബോണിനോടു ചേര്‍ന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. അങ്ങനെ ഉള്ളവരില്‍ ത്വക്കിലൂടെ പഴുപ്പ് ഒലിച്ചു വരുന്നത് പ്രകടമാവും. മലബന്ധം ഉള്ളവരിലും ഈ വേദന കണ്ടു വരുന്നുണ്ട്. ചുരുക്കം ചില ആളുകളില്‍ നട്ടെല്ലിനുണ്ടാകുന്ന അര്‍ബദും കൊണ്ട് ഇത്തരത്തിലുള്ള വേദന വരാം.

ചിലര്‍ക്ക് ഈ വേദന വരാനുള്ള കാരണം തെറ്റായ രീതിയിലുള്ള ഇരിപ്പാണ്. ഓഫിസിലും ടിവി കാണുന്ന സമയത്തും തെറ്റായ രീതിയില്‍ ഇരുന്നാല്‍, അമിതമായ സമര്‍ദം ടെയ്ല്‍ ബോണിന് അനുഭവപ്പെടാം. അതിനാല്‍ ചികില്‍സയുടെ ആദ്യ പടി ശരിയായ രീതിയില്‍ ഇരിക്കാനുള്ള പരിശീലനമാണ്.

ടെയ്ല്‍ ബോണില്‍ വരുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ പല തരത്തിലുള്ള കുഷനുകളും ലഭ്യമാണ്. ഏറ്റവും മികച്ച കുഷന്‍ ചുരുങ്ങിയ ചെലവില്‍ നമുക്ക് തന്നെ നിര്‍മിക്കാം. നമ്മുടെ സീറ്റിന്റെ മാതൃകയില്‍ ചതുരത്തിലുള്ള ഫോം വെട്ടിയെടുത്ത് മധ്യഭാഗത്ത് വൃത്താകൃതിയില്‍ ഒരു കുഴിയുണ്ടാക്കി കവറിട്ട് വയ്ക്കുക. ഇത് ഉപയോഗിക്കുമ്പോള്‍ ടെയ്ല്‍ ബോണ്‍ താഴെ തട്ടുന്നത് ഒഴിവാക്കാം. ചൂടുള്ള പാത്രത്തിന് അടിയില്‍ ഒരു ട്രേ നിറയെ തണുത്ത വെള്ളം വയ്ക്കുന്നതു പോലെയാവും ഇത്.

ഇത്തരം വേദനയുള്ളവര്‍ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ തടിക്കട്ടില്‍, തടി ബഞ്ച് തുടങ്ങിയ കട്ടിയുള്ള പ്രതലത്തില്‍ ഇരിക്കുന്നതും ഒഴിവാക്കണം. കഴിയുന്നതും അധിക സമയം ഇരിക്കാതെ നില്‍ക്കുകയോ നടക്കുകയോ ചെയ്യാന്‍ ശ്രമിക്കണം.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വേദന സംഹാരികള്‍ ഉപയോഗിക്കാം. വേദനയുടെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ അസ്ഥിയുടെ അഗ്രഭാഗത്തായി ഒരു ഇഞ്ചക്ഷന്‍ വേണ്ടി വന്നേക്കാം.

വളരെ ചുരുക്കം ആളുകളില്‍ അസ്ഥിയുടെ രൂപത്തിലുള്ള വ്യത്യാസം കാരണം അത് ത്വക്കിലോട്ട് കുത്തി നില്‍ക്കുന്ന അവസ്ഥ വന്നേക്കും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കൂര്‍ത്ത ഭാഗങ്ങള്‍ നീക്കാന്‍ സാധിക്കൂ. ഇതു വളരെ അപൂര്‍വ്വമാണ്.

മൂന്നോ നാലോ ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്ന വേദന നിസ്സാരമായി തള്ളിക്കളയരുത്. ഒരു ഡോക്ടറെ സമീപിച്ച് എക്‌സ്‌റേ, രക്തപരിശോധന, സ്‌കാനിങ് എന്നിവ ചെയ്യണം. അസ്ഥികള്‍ക്കുണ്ടായേക്കാവുന്ന പൊട്ടല്‍, അണുബാധ, കാന്‍സര്‍, ട്യൂമര്‍ എന്നിവ നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും.

നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന അതികഠിനമായ വേദന പലപ്പോഴും നിസാരമാണ്. അല്‍പം ശ്രദ്ധയും ശരിയായ പരിശീലനവും ഉണ്ടെങ്കില്‍ വേദന മാറ്റിയെടുക്കാം. എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ ഈ വേദന ഗൗരവമേറിയ രോഗങ്ങളുടെ ലക്ഷണവുമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം  (55 minutes ago)

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്  (58 minutes ago)

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്,​ വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: കെ ജയകുമാർ  (1 hour ago)

SABARIMALA GOLD തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി  (1 hour ago)

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (1 hour ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (2 hours ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (3 hours ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (3 hours ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (4 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (4 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (6 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (7 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (7 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (8 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (8 hours ago)

Malayali Vartha Recommends