Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരത്തിന്റെ ഏതു ഭാഗത്ത്‌ വേണമെങ്കിലും കാന്‍സര്‍ വരാം, എന്നാല്‍ പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ കാന്‍സര്‍. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ ?

27 MARCH 2019 01:58 PM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ ഇപ്പോൾ വളരെ സാധാരണമായ അസുഖമായി മാറിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ കാൻസർ ഫലപ്രദമായി തടയാൻ കഴിയുന്ന മരുന്നുകൾ ഇന്ന് വിപണിയിലുണ്ട് എന്നത് ഇപ്പോൾ ഏറെ ആശ്വാസം പകരുന്നുണ്ട്.

ശരീരത്തിന്റെ ഏതു ഭാഗത്ത്‌ വേണമെങ്കിലും കാന്‍സര്‍ വരാം, എന്നാല്‍ പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ കാന്‍സര്‍. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നറിയാം

കാൻസറിന്‌ കാരണമാകുന്നത് നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെ ആണെന്നതിൽ സംശയമില്ല. കുടുംബത്തിൽ ആർക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കിൽ അതും ഒരു ഘടകമായി മാറുന്നു.

തൊണ്ടയിലെ ക്യാന്‍സറാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത്. വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ സ്വരം നഷ്ടപ്പെടുന്നതുൾപ്പടെയുള്ള പ്രശനങ്ങളിലേയ്ക്കു വരെ ചെന്നെത്തും.. തൊണ്ടയിലെ ക്യാന്‍സര്‍ തന്നെ ഫാരെംഗല്‍ ക്യാന്‍സര്‍, ലാറംഗല്‍ ക്യാന്‍സര്‍ എന്നിങ്ങനെ രണ്ടു വിധമുണ്ട്.

രണ്ടാമത്തേത് വോയ്‌സ് ബോക്‌സില്‍ രൂപപ്പെടുന്ന ഒന്നാണ്. ആദ്യത്തെ ക്യാന്‍സര്‍ മൂക്കില്‍ നിന്നും തുടങ്ങി മുകള്‍ ഭാഗത്തേയ്ക്കു പരക്കുന്ന വിധവും. തൊണ്ടയിലെ ക്യാന്‍സര്‍ പൊതുവേ ഈ വിഭാഗത്തില്‍ വരുന്ന ഒന്നാണ്.
പുകവലിയും, മദ്യപാനവും, ലഹരി വസ്തുക്കളുടെ ഉപയോഗവും എല്ലാം തൊണ്ടയിലെ കാൻസറിന്‌ ആക്കം കൂട്ടും.

രോഗങ്ങള്‍ നമ്മളിലുണ്ട് എന്ന് കാണിച്ച് തരുന്നത് പലപ്പോഴും രോഗലക്ഷണങ്ങളാണ്. എന്നാല്‍ ശരീരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലും അതിനെ അവഗണിയ്ക്കുന്നതാണ് പലരുടേയും ശീലം.

നിസ്സാര ലക്ഷണങ്ങളായിരിക്കും പൊതുവേ കാണപ്പെടുന്നത് എങ്കിലും അതിനെ പോലും അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണമാണ്. തൊണ്ടയില്‍ എപ്പോഴും ഒരുതരം കരുകരുപ്പനുഭവപ്പെടും. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ഒരു കാരണവും രോഗിയ്ക്ക് കണ്ടെത്താന്‍ കഴിയുകയുമില്ല. തൊണ്ടയിലെ ഇന്‍ഫെക്ഷനുകളും മുറിവുകളുമെല്ലാം ഇതിനുള്ള കാരണമാണ്. എന്നാല്‍ ഇത് അടിക്കടി വരികയാണെങ്കില്‍, മാറാതെയിരിയ്ക്കുകയാണെങ്കില്‍ ശ്രദ്ധിക്കണം.

ഇടക്കിടെയുള്ള ചുമ, തൊണ്ട വേദന എന്നിവയെല്ലാം ചിലപ്പോൾ കാൻസർ ലക്ഷണങ്ങളായി തീരാറുണ്ട്. . നിര്‍ത്താതെയുള്ള ചുമ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. ചുമ ഒരാഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ ഉറപ്പാക്കണം. ക്യാന്‍സര്‍ തൊണ്ടയിലോ ശ്വാസകോശാര്‍ബുദത്തിലോ ആണെങ്കില്‍ ഉടന്‍ തന്നെ പ്രകടമാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് നിര്‍ത്താതെയുള്ള ചുമ.

ശ്വസിയ്ക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങള്‍ക്കു കാരണം മൂക്കടപ്പ്, കോള്‍ഡ് തുടങ്ങി പല കാരണങ്ങളുമാകാം. എന്നാൽ ചിലപ്പോൾ തൊണ്ടയിലെ ക്യാന്‍സര്‍ ബാധയും കാരണമായേക്കാം.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കാനുള്ള പ്രയാസം തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ . ഭക്ഷണം ഇറക്കുമ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമായി തന്നെ കണക്കാക്കണം. ഇത്തരം ബുദ്ധിമുട്ടുകൾ ഒരിക്കലും നിസ്സാരമായ തൊണ്ടവേദനയായി കണക്കാക്കരുത്.

മറ്റൊരു പ്രധാന ലക്ഷണമാണ് ചെവി വേദന. ചെവി വേദനയും തൊണ്ടയിലെ ക്യാന്‍സറും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നുണ്ടോ? തൊണ്ടയിലെ ക്യാന്‍സര്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നു. ഇതിലൂടെയാണ് ചെവിവേദന ഉണ്ടാവുന്നത്. ഒരാഴ്ചയില്‍ കൂടുതല്‍ ചെവി വേദന ഉണ്ടെങ്കില്‍ അത് തൊണ്ടയിലെ ക്യാന്‍സര്‍ ആവുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തൊണ്ടയിലെ അണുബാധ
ജലദോഷവും മറ്റ് അസ്വസ്ഥകളും വരുമ്പോള്‍ തൊണ്ടയില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട്. തണുപ്പ് കാലമായാല്‍ പ്രത്യേകിച്ച് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. തൊണ്ട വേദനക്ക് മരുന്നുകള്‍ കഴിച്ചാലും അത് മാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. മരുന്നുകള്‍ കഴിക്കും മുന്‍പ് ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തൊണ്ടയിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

ശബ്ദത്തിലെ മാറ്റം
ശബ്ദത്തിലുണ്ടാവുന്ന മാറ്റം ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കാരണം ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്നുള്ള ശബ്ദമാറ്റമാണ് ശ്രദ്ധിക്കേണ്ടത്.

വായിലെ അള്‍സര്‍
വായിലെ അള്‍സര്‍ സാധാരണ ഉള്ള ഒന്നാണ്. പലപ്പോഴും ഇതിനെ അത്രത്തോളം ഗൗരവത്തില്‍ ആരും കണക്കാക്കുന്നില്ല. എന്നാല്‍ മാറാതിരിക്കുന്ന അള്‍സര്‍ അല്ലെങ്കില്‍ വായിലെ മുറിവാണെങ്കില്‍ അത് അല്‍പം ഗുരുതരമാണ് എന്ന് വേണം കണക്കാക്കാന്‍. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.

വായ്‌നാറ്റത്തിന് കാരണങ്ങള്‍ പലതുണ്ട്. വായ വൃത്തിയാക്കാത്തതും വായിലെ അണുബാധകളും എല്ലാം വായ്നാറ്റം ഉണ്ടാക്കാം. . മറ്റൊരു കാരണം തൊണ്ടയിലെ ക്യാന്‍സര്‍ കൂടിയാണെന്നുള്ളതിനാൽ അസാധാരണമായ മാറ്റം കാണുന്നങ്കിൽ വൈദ്യ പരിശോധന നടത്തണം

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
ചിലരില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും. ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും വൈകിപ്പിക്കരുത്.

പുകവലി, മദ്യപാന ശീലങ്ങളുണ്ടെങ്കില്‍ വായിലെ ക്യാന്‍സര്‍ പോലെ തൊണ്ടയിലെ ക്യാന്‍സറിനും സാധ്യത കൂടുതലാണ്. ഇത്തരം ശീലങ്ങളുള്ളവര്‍ക്ക് ഈ ലക്ഷണങ്ങള്‍ വരുന്നതു കൂടുതല്‍ അപകടവുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (16 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (24 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (40 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (55 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends