Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാഗ്രത! നവംബറിൽ കോവിഡ് 6 ലക്ഷം കവിഞ്ഞേക്കാം ..മരണനിരക്കും ഇരട്ടിയാകും എന്ന് ഡോ സുൽഫി നൂഹുവിന്റെ ഫെസ്ബൂക് പോസ്റ്റ്

20 OCTOBER 2020 04:24 PM IST
മലയാളി വാര്‍ത്ത

കേരത്തിൽ കോവിഡ് കേസുകളുടെ എണ്ണം 6 ലക്ഷത്തിന് മുകളിൽ പോയാൽ അത്ഭുതമില്ല ..കേരളത്തിലെ മരണനിരക്ക് നവംബർ രണ്ടാം വാരത്തോടെ ഇപ്പോഴുള്ളതിൻറെ ഇരട്ടിയാക്കാൻ സാധ്യതയെന്ന് ഡോ സുൽഫി നൂഹു പറയുന്നു..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എൺപത്തിമൂന്ന് ലക്ഷം പിന്നിട്ടു.മരണം 11 ലക്ഷം പിന്നിട്ടു . ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു ..മരണം 1.10 ലക്ഷവും

കഴിഞ്ഞ ആഴ്ച രാജ്യത്ത് താരതമ്യേന പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. പക്ഷെ ടെസ്റ്റുകളുടെ എണ്ണവും കുറവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കുറവിന് ഇന്ത്യയ്ക്ക്‌ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോ സുൽഫി നൂഹു മുന്നറിയിപ്പ് നൽകുന്നത് . വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും കേസുകളുടെ എണ്ണം കൂടാൻ ഇതു കാരണമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പട്ടു.

കേരളത്തിൽ നവംബർ മാസത്തിൽ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിന് മുകളിൽ പോയാൽ അത്ഭുതമില്ലെന്നും,കേരളത്തിലെ മരണനിരക്ക് നവംബർ രണ്ടാം വാരത്തോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്നും ആണ് ഡോ സുൽഫി നൂഹു തന്റെ ഫേസ്‌ബുക് കുറിപ്പിൽ പറയുന്നത് . ഓരോ ജില്ലകൾക്കും വ്യത്യസ്തമായ സ്ട്രാറ്റജി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്

കേരളത്തിൽ നവംബർ മാസത്തിൽ കേസുകളുടെ എണ്ണം 6 ലക്ഷത്തിന് മുകളിൽ പോയാൽ അത്ഭുതമില്ല
കേരളത്തിലെ മരണനിരക്ക് നവംബർ രണ്ടാം വാരത്തോടെ ഇപ്പോഴുള്ളതിൻറെ ഇരട്ടിയാക്കാൻ സാധ്യതയെന്ന് വിശകലനം.
ഇന്ത്യയുടെ മൊത്തം കേസുകളുടെ എണ്ണം 95 ലക്ഷത്തിന് മുകളിലേക്കും മരണങ്ങൾ 135000 ആയേക്കാം.
ഒക്ടോബർ 12 വരെയുള്ള കണക്കുകൾ വിശകലനം ചെയ്ത റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ ഘടകത്തിന് ഒക്ടോബർ 18 ന് ലഭ്യമായി .
വികസിത രാജ്യങ്ങളുമായി നോക്കുമ്പോൾ താരതമ്യേന താഴ്ന്ന ആരോഗ്യ സംവിധാനങ്ങളുള്ള ഇന്ത്യ പ്രത്യേകിച്ച് മോശമല്ലാത്ത പ്രകടനമാണ് ഇതുവരെ നടത്തിയത്. എന്നാൽ ടെസ്റ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കുറവിന് ഇന്ത്യക്ക്‌ കനത്ത വില നൽകേണ്ടി വരും . വരും ദിവസങ്ങളിൽ ഇന്ത്യയുടെ പലഭാഗങ്ങളിലും കേസുകളുടെ എണ്ണം കൂടാൻ ഇതു കാരണമാകും.

ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം രോഗികളുടെ എണ്ണം വളരെ കൂടിനിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് മാത്രമേയുള്ളു. കേരളത്തിലെ സ്ഥിതിവിശേഷവും വ്യത്യസ്തമല്ല.
ടെസ്റ്റ്കളുടെ എണ്ണം കൂട്ടുന്നത് കേസുകൾ നേരത്തെ കണ്ടുപിടിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും സഹായിക്കും.
ഇന്ത്യയുടെ ടെസ്റ്റ് പോസിറ്റീവ് 7 .5 ആണെങ്കിൽ മോർട്ടാലിറ്റി 1.5 മാണ്‌. യു എൻ ഡി പി റേറ്റിംഗിൽ 129 ആമത്തെ സ്ഥാനമാണ് ഭാരതത്തിന്. ടി പി ആറ്റിൽ ഇരുപതാം സ്ഥാനം. ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം യു എ ഇ യും ജർമനിയും.കേസ് റിക്കവറി റേറ്റിൽ പതിനാറാമത്. ആദ്യം ഖത്തറും പിന്നെ സൗദിയും.
കേസ് ഫറ്റലിറ്റിയിൽ ഇന്ത്യ പത്താമത്.. ഖത്തർ യുഎഇ ഒന്നും രണ്ടും സ്ഥാനങ്ങൾ.
ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഇന്ത്യയുടെ പലസ്ഥലങ്ങളിലും ഉയർന്നു തന്നെ നിൽക്കുകയാണ്.
അഞ്ചിന് മുകളിലുള്ള ടെസ്റ്റ് പോസിറ്റീവ് കാണിക്കുന്നത് ടെസ്റ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോസിറ്റീവ് കേസ് കൂടുതൽ കണ്ടുപിടിക്കാൻ സായിക്കുമെന്നാണ്.
ടെസ്റ്റിലുടെ എണ്ണം കൂട്ടുന്നത് മോർട്ടാലിറ്റി ഏതാനും ആഴ്ചകൾക്കകം താഴ്ത്തി നിർത്തുവാൻ സഹായിക്കും .

ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലേക്ക് കോവിഡ്19 വ്യാപകമായി പടരുന്നതായി റിപ്പോർട്ട് വിശകലനം ചെയ്തു.
ലോക് ഡൗൺ കാലഘട്ടത്തിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂടാതെയുള്ള പ്രവർത്തനങ്ങൾക്ക് നൽകേണ്ടിവന്ന കനത്ത വിലയാണ് ഭാരതം ഇപ്പോൾ നൽകേണ്ടി വന്നത് എന്ന് റിപ്പോർട്ട് പറയുന്നു
ഭാരതത്തിലെ പല ജില്ലകളും ഏറ്റവും മോശമായി ബാധിച്ച ലോകത്തെ പല സ്ഥലങ്ങളെക്കാൾ മോശപ്പെട്ട കണക്കുകളാണ് കാണിക്കുന്നത്. കേരളത്തിലെ ചില ജില്ലകളിലെ കണക്കുകളും അത്തരത്തിലാണ്.

അതുകൊണ്ടുതന്നെ ഓരോ ജില്ലകൾക്കും വ്യത്യസ്തമായ സ്ട്രാറ്റജി ഉണ്ടാകണം ..ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് സമർപ്പിച്ച ഈ വിലയിരുത്തൽ പ്രോക്സിമ ഏജൻസി (ജീവൻ രക്ഷാ),
പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെ നടത്തിയതാണ്. കടുത്ത ജാഗ്രതയുടെ ദിനങ്ങൾ മുൻപിൽ. ടെസ്റ്റുകൾ എത്രത്തോളം കൂട്ടാമോ അത്രയും നന്ന്.
ഡോ സുൽഫി നൂഹു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (6 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (15 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (22 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (25 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (33 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (48 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (53 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends