Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സുബി മരിച്ചതോടെ ചർച്ചയായ ആ കരൾ രോഗം നടൻ ബാലയ്ക്കും? ജീവിതത്തിൽ ഒരു തുള്ളി മദ്യം പോലും കുടിയ്ക്കാത്തവർക്കും കരൾ രോഗം എങ്ങനെ വരുന്നു

08 MARCH 2023 02:47 PM IST
മലയാളി വാര്‍ത്ത

സുബി മരിച്ചതോടെ കരൾ രോഗത്തെ കുറിച്ച് നമ്മളെല്ലാം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് . തൊട്ടു പുറകെ ഇപ്പോൾ നടൻ ബാലയും കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ എന്ന വാർത്ത ഒട്ടൊരു നടുക്കത്തോടെയാണ് കേട്ടത് .. മദ്യപിക്കുന്നവരും അല്ലാത്തവരുമെല്ലാം ഇപ്പോൾ സംസാരിക്കുന്നത് കരൾ രോഗ സാധ്യതകളെ കുറിച്ചുതന്നെയാണ് ... കാരണം കരൾ രോഗത്തിന്റെ ആദ്യഘട്ടമായ ഫാറ്റി ലിവർ ഇല്ലാത്തവരായി ഇപ്പോൾ ആരുമില്ല എന്നതാണ് വാസ്തവം

ദിവസവും രണ്ട് പെഗ് അടിച്ചാല്‍ കുഴപ്പമില്ലെന്നാണ് പൊതുവെ മദ്യപാനികൾ പറയാറുള്ളത് ... ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ? ഇല്ല എന്ന് തന്നെയാണ് ഉത്തരം , പിന്നെ ജീവിതത്തിൽ ഒരു തുള്ളി മദ്യം പോലും കുടിയ്ക്കാത്തവർക്കും കരൾ രോഗം വരാറുണ്ട് .. പുരുഷന്മാർ മദ്യപിക്കുന്നതിനേക്കാൾ അപകടമാണ് സ്ത്രീകൾ മദ്യപിക്കുമ്പോൾ..കാരണം കരൾ രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്

60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍. ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം തുടര്‍ച്ചയായി മദ്യം സേവിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കരള്‍ രോഗം ബാധിക്കാം. സ്ത്രീകള്‍ക്ക് ഇതിന്റെ നേര്‍പകുതി അളവിലുള്ള മദ്യപാനം കരളിന് തകരാറുണ്ടാക്കാം.

ദിവസേന 60 മില്ലിയില്‍ താഴെ മാത്രം മദ്യം ഉപയോഗിക്കുകയാണെങ്കില്‍ കരള്‍രോഗത്തിനുള്ള സാധ്യത വിരളമാണ് എന്ന് പറയുന്നുണ്ട് . പക്ഷെ ഈ നിര്‍ദ്ദേശം പാലിക്കപെടാൻ ഇത്തിരി ബുദ്ധിമുട്ടാണ് . കാരണം മദ്യം കഴിക്കുന്നവർ ഒരിക്കലും ഈ ചെറിയ അളവിനെക്കാൾ കൂടുതല്‍ മദ്യം കഴിക്കും. . പല അവസരങ്ങളിലും കരള്‍രോഗങ്ങള്‍ തിരിച്ചറിയപ്പെടാതെ, രോഗിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിലനില്കാറുണ്ട്. പിന്നീട് ഗുരുതരമാകുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത് .. അങ്ങനെയുള്ള വ്യക്തികളില്‍ ചെറിയ അളവിലുള്ള മദ്യപാനം പോലും ഹാനികരമായേക്കാം.

വറുത്തു പൊരിച്ച ഭക്ഷണങ്ങള്‍, ചിപ്സ് തുടങ്ങിയവ കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്നു. ശീതളപാനീയങ്ങളും ഇതേരീതിയില്‍ ദോഷകരമാണ്. കരള്‍രോഗ ബാധിതനായാല്‍ രക്ഷപ്പെടാനുള്ള വഴി പൂര്‍ണമായും മദ്യപാനം ഉപേക്ഷിക്കുക എന്നുള്ളതാണ്. മദ്യം മൂലം കരളില്‍ അടിയുന്ന കൊഴുപ്പ് പൂര്‍ണമായും അലിഞ്ഞുപോയി കരള്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചേരും. എന്നാല്‍ കരളില്‍ വടുക്കള്‍ വീണ് തുടങ്ങിയാല്‍ അത് പൂര്‍വ അവസ്ഥയില്‍ എത്തിച്ചേരുവാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ഈ ഘട്ടത്തിലും മദ്യപാനം അവസാനിപ്പിച്ചാലും തുടര്‍ന്നുള്ള കരള്‍നാശം ഒരു പരിധിവരെ തടയാന്‍ കഴിയും

നൂറു പേർ ഒരേ അളവിൽ മദ്യപിച്ചാൽ നൂറു പേർക്കും ഒരേ പോലെ ലിവർ സിറോസിസ് ഉണ്ടാകുന്നില്ല. ഇവരിൽ പത്തോളം ശതമാനം പേർക്കാണ് രോഗമുണ്ടാകുക. ഇത് ആർക്കു വരുമെന്ന് അറിയില്ലെന്നതാണ് പ്രശ്നം. ആൽക്കഹോൾ മെറ്റബോളിസം എന്ന ജനിതകഘടന ഇതിനെ നിയന്ത്രിക്കുന്നു. ഈ ജനിതക ഘടനയിലെ വ്യത്യാസം മൂലമാണ് ചിലർക്ക് കുറഞ്ഞ അളവിൽ മദ്യം കഴിച്ചാലും പെട്ടെന്നു ലിവർ സിറോസിസ് വരുന്നത്. ഫാറ്റിലിവർ രോഗവും ചിലർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു വേഗത്തിൽ വരുന്നതായി കാണുന്നുണ്ട്

മാംസ്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കരളിന്റെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ അത്യാവശ്യമാണ്. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഒരു പരിധിവരെ പ്രയോജനപ്രദമാണ്..സിറോസിസ് പോലുള്ള മാരകമായ അവസ്ഥയില്‍ കരള്‍ മാറ്റിവെയ്ക്കുക മാത്രമാണ് ഏക പ്രതിവിധി. ലക്ഷണങ്ങളൊന്നും കാണിക്കാതെയും കരൾരോഗം വരാറുണ്ട് എന്നത് പ്രത്യേകതയാണ്. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌.

അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍ രോഗ ലക്ഷണമാകാം. കരളിന്‍റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്‍റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്‌. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്‍റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌. തളര്‍ച്ച, അനീമിയ, ജോണ്ടിസ്, കാലിലുണ്ടാകുന്ന മുഴ എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള മറ്റ് ലക്ഷണങ്ങള്‍

ലിവർ സിറോസിസ് ഉണ്ടോ എന്നറിയാൻ ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തിയാൽ മാത്രം പോരാ. കൂടുതൽ പരിശോധനകൾ വേണം. ലിവർ ഫങ്ഷൻ ടെസ്റ്റിൽ ‘നോർമൽ’ എന്നു കാണിച്ചാലും മാരകമായ കരൾരോഗം ചിലരിൽ കാണുന്നുണ്ട്. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ കൊഴുപ്പു കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നവരാണ് അധികവും ..

പ്രമേഹം മൂലവും കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം മൂലവും കരളിൽ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവർ ഉണ്ടാകും . തുടർന്ന് ഇത് ലിവർ സിറോസിസ്, കരൾ അർബുദം തുടങ്ങിയവയായി മാറുന്ന രീതിയുണ്ട്. മദ്യപിക്കാത്തവരിൽ ലിവർ സിറോസിസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഫാറ്റി ലിവർ രോഗമാണ്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകളും കരൾരോഗമുണ്ടാക്കുന്നു. ജനിതക കാരണങ്ങൾ കൊണ്ട് അമിതമായി അയൺ, കോപ്പർ എന്നിവ ഭക്ഷണത്തിലൂടെ കരളിൽ അടിയുന്നതും കരൾരോഗമുണ്ടാക്കുന്നുണ്ട്. പാരമ്പര്യമായും കരൾരോഗം വരാറുണ്ട്. ഒരു വീട്ടിൽത്തന്നെ ഒന്നിലധികം പേർക്ക് കരൾരോഗം വരുന്ന രീതിയുണ്ട്.

ലിവർ സിറോസിസ് വന്നാൽ പൂർണമായും രോഗമുക്തി സാധ്യമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ മദ്യപാനം വഴി ലിവർ സിറോസിസ് ബാധിക്കുന്നവർ പൂർണമായി മദ്യപാനം നിർത്തിയാൽ അവരുടെ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് സി മൂലമുണ്ടാകുന്ന കരൾ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താനാകും. ഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന കരൾരോഗമാണെങ്കിൽ ചികിത്സയിലൂടെ വൈറസിന്റെ അളവ് കുറയ്ക്കാൻ കഴിയും. പൂർണമായി ഇല്ലാതാക്കാനാകില്ല.

കരള്‍രോഗം പ്രതിരോധിക്കാനുള്ള വഴികളില്‍ ഒന്ന്. ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളമായി കുടിക്കുന്നത് ഭക്ഷണങ്ങളിലൂടെ അകത്തുകടക്കുന്ന രാസവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ചുരുങ്ങിയത് പത്ത് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുന്നത് കരൾ രോഗ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends