സ്ത്രീകളിലെ ഹോര്‍മോണ്‍ സംബന്ധിയായ തലവേദന: കാരണവും പ്രതിവിധിയും

ഒട്ടുമിക്ക സ്ത്രീകളിലും മാസമുറയോട് അനുബന്ധിച്ച് തലവേദന വരാറുണ്ട്. ഇങ്ങിനെ ഉണ്ടാകുന്ന തലവേദന ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്നതാണ്. ഈ തലവേദനയെ ആണ് ഹോര്‍മോണ്‍ സംബന്ധിയായ തലവേദന (ഹോര്‍മോണല്‍ ഹെഡേക്ക്) എന്ന് വിളിക്കുന്നത്. സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തലവേദനയ്ക്കും മാസമുറയോട് അനുബന്ധിച്ച മൈഗ്രേനും കാരണമാകാറുണ്ട്. മുന്‍സൂചനകളോടു കൂടിയതോ അല്ലാത്തതോ ആയ ഇടയ്ക്കുണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്‍. ഇതിനൊപ്പം ഓക്കാനവും ഛര്‍ദിയും ഉണ്ടായേക്കാം.
മാസംതോറും ഹോര്‍മോണ്‍ സംബന്ധിയായ തലവേദന മൂലം ഏകദേശം 50 ലക്ഷം സ്ത്രീകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
കാരണങ്ങള്‍
മിക്കപ്പോഴും ഈസ്ട്രജന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടാണ് മൈഗ്രേന്‍ തലവേദന വരാറുള്ളത്., തലച്ചോറിലെ രാസ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് ഈസ്ട്രജനാണ്. ഇതിന്റെ ഫലമായാണ് വേദനയെ കുറിച്ചുള്ള അവബോധം ഉണ്ടാകുന്നത്. ഏതെങ്കിലും തരത്തില്‍ ഈസ്ട്രജന്‍ നിലയില്‍ കുറവു വന്നാല്‍ അത് തലവേദനയിലേക്ക് നയിച്ചേക്കാം.
ഈസ്ട്രജന്‍ നിലയില്‍ ഇനി പറയുന്ന സാഹചര്യങ്ങളില്‍ കുറവ് സംഭവിച്ചേക്കാം;
ആര്‍ത്തവം തുടങ്ങുന്നതിനു മുൻപ് ഈസ്ട്രജന്‍, പ്രൊജസ്റ്റെറോണ്‍ നിലകള്‍ ഏറ്റവും താഴ്ന്ന നിലയില്‍ ആയിരിക്കും.
ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ നില ഏറ്റവും ഉയര്‍ന്ന നിലയില്‍ ആയിരിക്കും. പ്രസവത്തിനു ശേഷം വളരെ പെട്ടെന്ന് ഹോര്‍മോണ്‍ നില കുറഞ്ഞു തുടങ്ങും.
ആര്‍ത്തവവിരാമത്തിനു തൊട്ടു മുൻപുള്ള കാലഘട്ടത്തില്‍ (പെരിമെനോപോസ്) ചില സ്ത്രീകള്‍ക്ക് കൂടുതലായി തലവേദന അനുഭവപ്പെടാറുണ്ട്. ആര്‍ത്തവവിരാമകാലത്ത് നടത്തുന്ന ഹോര്‍മോണ്‍ പുന:സ്ഥാപന ചികിത്സയും ഹോര്‍മോണ്‍ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കും.
കംബൈൻഡ് ഓറല്‍ കോണ്‍ട്രാസെപ്റ്റീവ് ഗുളികകള്‍ കഴിക്കുന്ന അവസരത്തില്‍ തലവേദനയില്‍ ആശ്വാസം തോന്നുന്നുവെന്ന് ചില സ്ത്രീകള്‍ അഭിപ്രായപ്പെടാറുണ്ട്. ഗുളിക കഴിക്കാത്ത ആഴ്ചയില്‍ അടിക്കടി തലവേദന ഉണ്ടാകാറുണ്ട് എന്നുള്ള പരാതിയും ഉയരാറുണ്ട്, ഈ അവസ്ഥയില്‍ ഈസ്ട്രജന്‍ നില താഴുന്നതാണ് തലവേദനയ്ക്ക് കാരണമാവുന്നത്.
ലക്ഷണങ്ങള്‍
പ്രകാശത്തോടുള്ള അസ്വസ്ഥത, കണ്ണിനു വേദന, ഓക്കാനം, ഛര്‍ദി തുടങ്ങിയവയ്ക്കൊപ്പമുള്ള കടുത്ത തലവേദന.
രോഗനിര്‍ണയം
തലവേദനയും ആര്‍ത്തവചക്രവും തമ്മില്‍ ബന്ധമുണ്ടോ എന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ഇത് ചികിത്സക്ക് സഹായകമാവും.
ചികിത്സ
ഹോര്‍മോണ്‍ സംബന്ധമായ തലവേദനകള്‍ക്കുള്ള വീട്ടുചികിത്സ;
ധാരാളം വെള്ളം കുടിച്ച് ശരീരം ജലീകരിക്കുക.
നെറ്റിയില്‍ ഐസ് പായ്ക്ക് വയ്ക്കുക.
ഇരുട്ടുള്ള മുറിയില്‍ വിശ്രമിക്കുക.
ശ്വസന വ്യായാമങ്ങളും റിലാക്സേഷന്‍ ടെക്നിക്കുകളും പരിശീലിക്കുക.
സ്റ്റിറോയിഡ് അടങ്ങാത്ത ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍,ബീറ്റ ബ്ളോക്കേഴ്സ്, കാത്സ്യം ചാനല്‍ ബ്ളോക്കേഴ്സ്, ആന്റികൊണ്‍വള്‍സന്റുകള്‍, ആന്റി ഡിപ്രസന്റുകള്‍,ട്രിപ്റ്റന്‍സ്,മഗ്നീഷ്യം,ഈസ്ട്രജന്‍ സപ്ളിമെന്റുകള്‍ എന്നിവ ഗുണം ചെയ്യും. ക്രമമായ ആര്‍ത്തവം ഉള്ളവര്‍ക്ക് ഈസ്ട്രജന്‍ സ്പ്ളിമെന്റുകള്‍ നല്‍കി ഹോര്‍മോണ്‍ സംബന്ധമായ തലവേദനയ്ക്ക് ആശ്വാസം നല്‍കാവുന്നതാണ്.
പ്രതിരോധം
ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ സംബന്ധമായ തലവേദനയെ ആര്‍ത്തവത്തിനു ഏതാനും ദിവസം മുൻപ് മുതല്‍ മരുന്നുകള്‍ കഴിച്ചു തുടങ്ങുന്നതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും.
സങ്കീര്‍ണതകള്‍
ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങള്‍ തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഹോര്‍മോണ്‍ സംബന്ധമായ തലവേദന കാരണമാകാറുണ്ട്.
https://www.facebook.com/Malayalivartha