കിഡ്‌നി തകരാറും ചികിത്സാരീതികളും

മാലിന്യങ്ങൾ അരിക്കുകയും പുറന്തള്ളുകയുമാണ് വൃക്കയുടെ പ്രധാന ജോലി. വൃക്കടീയുടെ പ്രവർത്തനം കുറയുമ്പോൾ മൂത്രത്തിന്റെ അളവ് ഗണ്യ മായി കുറയുകയും മൂത്രത്തിന്റെ നിറം മാറുകയും ചെയ്യുന്നു. രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് നോക്കിയാണ് കിഡ്നിക്ക് ആരോഗ്യം വിലയിരുത്തുന്നത്.
ബ്ലഡ് പ്ലഷർ നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ്, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുക, ആവശ്യമില്ലാത്ത മരുന്നുകള്‍ കഴിക്കാതിരിക്കുക എന്നുള്ളതാണ് വൃക്കപരാജയം സംഭവിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.
താത്കാലിക വൃക്കസ്തംഭനo , സ്ഥായിയായ വൃക്കസ്തംഭനം എന്നിങ്ങനെ രണ്ടുതരത്തിൽ കിഡ്‌നി തകരാറു സംഭവിക്കാറുണ്ട്. ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്നു കുറയുന്നതാണ് ആദ്യത്തേത് . പെ ട്ടെന്നുണ്ടാകുന്ന ഒന്നായത്തിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം വീണ്ടെടുക്കാം.
വൃക്കയിലേയ്ക്കുള്ള രക്തയോട്ടo കുറയുക. അതിസാരo , ഛർദ്ദി, പൊള്ളൽ, രക്തo വാർന്നു പോവുക, രക്തസമ്മർദ്ദം താഴുക ഇതെല്ലാം കാരണം ജലാംശം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യാം. കടുത്ത അണുബാധ, മാരകമായ രോഗം ,ചിലപ്പോൾ ശസ്ത്രകിയയ്ക്കുശേഷവും വൃക്കയുടെ പ്രവർത്തനം പെട്ടെന്നു കുറയാം.
എലിപ്പനി, ചില വിഷപാമ്പുകളുടെ കടി, അമിത രക്ത(സാവo, ഡെങ്കിപ്പനി, ഗുരുതരമായ ഹൃദ്രോഗം എന്നിവ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.
വൃക്കയുടെ പ്രവർത്തനം ശരീരത്തിനു വെളിയിൽ കൃത്രിമമായി നടത്തുന്നതാണ് ഡയാലിസ്റ്റിസ്.താത്ക്കാലിക സ്തംഭനത്തിൽ ഒരിക്കലും ഡയാലിസ്റ്റിസ് ജീവിതകാലം മുഴുവൻ തുടരേണ്ടി വരില്ല. 1 മുതൽ 4 ആഴ്ചക്കുള്ളിൽ രോഗി സുഖം പ്രാപിക്കും.
വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ് രണ്ടാമത്തേത്. . തകരാറിലാകുന്ന വൃക്ക ചികിത്സകൊണ്ട് ദേദമാകാത്ത ഒരവസ്ഥയിലെത്തുന്നു. സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ചാൽ രക്തത്തിലെ ക്രിയാറ്റിന്റെ (Creatinine) അളവ് കൂടും.പ്രമേഹം , ഉയർന്ന രക്ത സമ്മർദ്ദം, മൂത്രതടസ്സം ,വൃക്കക്കല്ലുകൾ ,പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ അവസ്ഥക്ക് കാരണമാകാറുണ്ട്. ആഴ്ചകളോ, മാസങ്ങളോ, വർഷങ്ങളോ കൊണ്ട് പതുക്കെയാണ് വൃക്കകൾ പ്രവർത്തനരഹിതമാകുന്നത്. എന്നിരുന്നാലും രോഗികളിൽ പലപ്പോഴും പ്രകടമായ ലക്ഷണങ്ങളില്ലാത്തതിനാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
പ്രകടമായ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴേയ്ക്കും വൃക്ക പൂർണ്ണമായും തകരാറിലായിട്ടുണ്ടാവും .
മരുന്ന് ഭക്ഷണം ഇവ നിയന്ത്രിച്ചിട്ടും വൃക്കയുടെ പ്രവർത്തനo വഷളായാൽ ഡയാലിസ്റ്റിസ് നിർദ്ദേശിക്കപ്പെടുന്നു.
വൃക്ക മാറ്റിവയ്ക്കൽ മറ്റൊരു പ്രതിവിധിയായി കണക്കാക്കാം. എന്നാൽ ഇത് ആളുടെ പ്രായo, ആരോഗ്യനില ഇവയെ എല്ലാം ആശ്രയിച്ചിരിക്കും.വൃക്ക സ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ്ണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽ
നിന്നോ വൃക്ക സ്വീകരിക്കാം.
വൃക്ക മാറ്റിവയ്ക്കലിന് ഒരുങ്ങുമ്പോള്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഓര്‍ക്കേണ്ടത്. 1. ഒരു വൃക്കദാതാവിനെ കണ്ടെത്തുക, 2. നിയമവശങ്ങള്‍ മനസ്സിലാക്കുക, 3. സാമ്പത്തികമായി ഒരുങ്ങുക. നിയമവശങ്ങള്‍ സ്വന്തക്കാര്‍ക്കും സ്വന്തമല്ലാത്തവര്‍ക്കും വ്യത്യാസമുണ്ട്. സ്വന്തക്കാര്‍ എന്നു പറയുമ്പോള്‍ അച്ഛന്‍, അമ്മ, മുത്തശ്ശീമുത്തശ്ശന്മാര്‍, മക്കള്‍, ചെറുമക്കള്‍, സഹോദരങ്ങള്‍, ഭാര്യ–ഭര്‍ത്താവ് ഇത്രയും പേരില്‍ ആരെങ്കിലും ഒരു വ്യക്തി മറ്റേയാള്‍ക്ക് വൃക്ക ദാനംചെയ്താല്‍ അതുചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന് വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതിനല്‍കാന്‍ സര്‍ക്കാര്‍ അനുവാദംകൊടുത്തിട്ടുണ്ട്. ഇതില്‍പ്പെടാത്ത ഏതെങ്കിലും വ്യക്തി കൊടുത്താല്‍ സര്‍ക്കാര്‍ ഓഥറൈസേഷന്‍ കമ്മിറ്റിയില്‍ പോകണം. ഇപ്പോള്‍ ഒരു വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് 6–7 ലക്ഷം രൂപ ചെലവുവരും.
പൂർണ്ണ ആരോഗ്വമുള്ള, രക്തസമ്മർദ്ദം, പ്രമേഹo ഇല്ലാത്ത ഒരാൾക്ക് വൃക്ക സ്വീകരിക്കുന്ന ആളിന്റെ രക്തഗ്രൂഷ്, ടിഷുഹൈപ്സ് എന്നിവയുമായി യോജിക്കുന്നുവെ ങ്കിൽ വൃക്കദാനo ചെയ്യാം. ദാതാവിന്റേയും സ്വീകരിക്കുന്നയാളിന്റേയും രക്തഗ്രൂപ്പ് ഓന്നയിരിക്കുകയോ രണ്ടു തമ്മിൽ ചേർച്ച ഉണ്ടായിരിക്കുകയോ വേണം. വൃക്ക ദാതാവിനു ഇത് കൊണ്ട് മാറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകാൻ സാധ്യതയില്ല
..
https://www.facebook.com/Malayalivartha