പ്രോസ്റ്റേറ്റ് കാൻസർ : ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാം

പുരുഷന്മാരിൽ കണ്ടുവരുന്ന പ്രധാന കാൻസറുകൾ വായിലെ കാൻസർ, ശ്വാസകോശ കാൻസർ പുരുഷഗ്രന്ഥിയുടെ (പ്രോസ്റ്റേറ്റ്)കാൻസർ, വൻകുടലിലെ കാൻസർ എന്നിവയാണ്. വായയിലെ കാൻസറും ശ്വാസകോശ കാൻസറും പുകയില ഉപയോഗിക്കാതിരുന്നാൽ ഒരുപക്ഷേ , പൂർണമായും തടയാം. പ്രോസ്റ്റേറ്റ് കാൻസറും വൻകുടലിന്റെ കാൻസറും നേരത്തെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ വഴി മുൻകൂട്ടി കണ്ടുപിടിക്കാം. തുടർന്ന് വളരെ ലഘുവായ ഒരു ശസ്ത്രക്രിയ വഴി പൂർണമായും സുഖപ്പെടുത്താം.
സാധാരണ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കാണാറുള്ളത്. ഇതിനർത്ഥം ചെറുപ്പക്കാർക്ക് ഈ കാൻസർ വരാറില്ല എന്നല്ല. വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായി്തീരുകയും ചെയ്യുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. ഇപ്പോൾ പ്രോസ്റ്റേറ്റ് കാന്‍സറിനു ഫലപ്രദമായ ചികിത്സ ലഭ്യമാണ്. .
മൂത്രസഞ്ചിക്ക് തൊട്ടുതാഴെയുള്ള പുരുഷ ലൈംഗിക ഗ്രന്ഥിയാണ് പ്രൊസ്റ്റേറ്റ് ഗ്ലാൻഡ്. ശുക്ല വിസർജ്ജനത്തിനിടയിൽ മൂത്രനാളിയിലേക്ക് ഒരു ദ്രവത്തെ ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്നു. ബീജത്തിന്‍റെ ചലനത്തെ ത്വരിതപ്പെടുത്താൻ ഈ ദ്രവം സഹായിക്കുന്നു. ശുക്ല വിസർജ്ജനത്തിനുള്ള പേശീപ്രവർത്തനങ്ങളെ കുതിപ്പിക്കുന്നതിനും ഈ ദ്രവത്തിന്‍റെ സഹായം വേണം. ശരിയായ രീതിയിലുള്ള ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് മിനുസമുള്ള ഒരുപരിതലമായിരിക്കും. ഒരു ‘വാൽ നട്ടിന്‍റെ‘ വലിപ്പവുമുണ്ടാകും.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.
രോഗലക്ഷണങ്ങൾ ആദ്യം പ്രകടമാവുകയില്ല. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ -പ്രത്യേകിച്ചു രാത്രിയിൽ കൂടുതൽ പ്രാവശ്യം ഒഴിക്കേണ്ടിവരിക,മൂത്രത്തിന്‍റെ ശക്തികുറവ്,മൂത്രം തുള്ളിതുള്ളിയായി വീഴല്‍, മൂത്രസഞ്ചിയിൽ നിന്ന് മൂത്രം പോയിട്ടില്ലെന്ന തോന്നൽ,മൂത്രത്തിൽ ചോരയുടെ സാനിധ്യം,ശുക്ലത്തിൽ രക്തം വരിക എന്നിവ ഗൗരവമായി തന്നെ കാണണം
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും.
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ( Prostate Specific Antigen ( PSA )എന്ന ടെസ്റ്റ് 50 വയസു മുതൽ പുരുഷന്മാർ എല്ലാ വർഷവും നടത്തേണ്ടതാണ്. 50 വയസ്സിനു മുൻപ് രോഗ ലക്ഷണമുള്ളതായി സംശയമുണ്ടെങ്കിൽ ഈ ടെസ്റ്റ് ചെയ്തിരിക്കണം. അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നുവെങ്കിൽ രോഗ സാധ്യത ഏകദേശം രണ്ടു മടങ്ങാണ്.
പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരണ കിട്ടും. പ്രോസറ്റേറ്റ് ഗ്രന്ഥിയുടെ എല്ലാത്തരം വീക്കത്തിലും രക്ത ത്തിലെ PSA യുടെ അളവ് കൂടും. കാൻസറിൽ PSA കൂടുന്ന തോത് അസാധാരണമാം വിധം അധികമായിരിക്കും.
PSA കൂടുതലായി കാണുകയോ അല്ലെങ്കിൽ പ്രോസ്റ്റേറ്റിന്റെ രോഗലക്ഷണങ്ങൾ വല്ലാതെ അനുഭവപ്പെടുകയോ അതുമല്ലെങ്കിൽ മലദ്വാരത്തിലൂടെയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റിന് അപാകത ഡോക്ടർക്കു തോന്നുകയാണെങ്കിൽ പ്രോസ്റ്റേറ്റ് ബയോപ്സി ചെയ്യണം. ഇതു കാൻസർരോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കുവാൻ സഹായിക്കും
പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍ റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, പ്രോസ്റ്റേറ്റക്ടമി സര്‍ജറി,
കീമോതെറാപ്പി എന്നിവയാണ്. എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ .പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടറിനു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha