തലവേദന...കാരണങ്ങൾ പലതാകാം

തലവേദന വളരെ സാധാരണമായ ഒന്നാണ്. എന്നാൽ അതിന്റെ തീവ്രത വ്യത്യസ്തമാകും . തലവേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. തലവേദന രോഗമെന്നതിനേക്കാൾ രോഗലക്ഷണമാണെന്നു പറയുന്നതാണ് ശരി. ടെൻഷൻ മുതൽ ഗുരുതരമായ രോഗലക്ഷണങ്ങള്‍ വരെയാകാം.
മൈഗ്രേനടക്കമുള്ള പലതരം തലവേദനകളുണ്ട്. മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്. ഇത്തരം തലവേദന ഇടയ്ക്കിടെ ആവര്‍ത്തിച്ചു വരുന്നു. മാനസിക സമ്മര്‍ദം നിലനില്ക്കുന്നിടത്തോളം അതു തുടരും. അത്തരം തലവേദനകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയല്ല. പക്ഷേ, വേദന കഠിനമായിരിക്കും. തലയുടെ ഇരുവശങ്ങളിലും വേദയോ സമ്മര്‍ദമോ അനുഭവപ്പെടുന്നു. തലയുടെ ഇരുവശത്തെയും പരന്ന ഭാഗത്തോ തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗത്തോ വേദനഅനുഭവപ്പെടുന്നു
അര മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ ഇത്തരം തലവേദന നീണ്ടുനില്ക്കാറുണ്ട്. നെറ്റിയില്‍ വേദനയുടെ ഒരു ബാന്‍ഡ് കെട്ടിയ അനുഭവം! തലവേദന മാസത്തില്‍ 15 ദിവസത്തിലധികം നീണ്ടു നില്ക്കുകയും തുടര്‍ച്ചയായ മൂന്നു മാസം അതേ ക്രമത്തില്‍ ആവര്‍ത്തിച്ചു വരികയുമാണെങ്കില്‍ അത് തീവ്രമായ ടെന്‍ഷന്‍ തലവേദനയുടെ സൂചനയാണ്. (chronic tension headache). ഇത്തരം തലവേദന മാനസിക പിരിമുറുക്കത്തിനും വിഷാദരോഗത്തിനും കാരണമാകുന്നു.കുട്ടിക്കാലത്തു തന്നെ ഇത്തരം തലവേദനയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമെങ്കിലും 50 വയസ് കഴിഞ്ഞവരിലാണ് ടെന്‍ഷന്‍ തലവേദന സാധാരണം. ചിലരില്‍ മൈഗ്രേന്‍ തലവേദനയും ടെന്‍ഷന്‍ തലവേദനയും ഒന്നിച്ചു വരാറുണ്ട്.
മാനസിക സമ്മര്‍ദം, വിഷാദം, വിശപ്പ്, പേശികളിലെ വലിച്ചില്‍ തുടങ്ങിയവ ടെന്‍ഷന്‍ തലവേദനയ്ക്കിടയാക്കുന്നു. പെട്ടെന്നോ തീരെ സാവധാനമോ ആണ് ഇത്തരം തലവേദന ഉണ്ടാകുന്നത്.ഇടയ്ക്കു വേദനയില്‍ കാര്യമായ കൂടുതലോ കുറവോ അനുഭവപ്പെടാത്ത സ്ഥിരമായി നിൽക്കുന്നതു എന്നതാണ് ഈ തല വേദനയുടെ പ്രത്യേകത. രാവിലെ ഉറക്കമുണരുമ്പോൾ മുതൽ ചിലപ്പോൾ തലവേദന തോന്നിയേക്കാം.
ചിലര്‍ക്ക് കൂടുതൽ നേരം ഉറങ്ങിയാലും രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകാറുണ്ട്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് തലവേദന വരുത്തിവയ്ക്കും. കൂടുതല്‍ ഉറങ്ങുമ്പോള്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ അളവു കുറയ്ക്കും. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. തലവേദനയുണ്ടാക്കും.
മദ്യപിയ്ക്കുന്നത് തലവേദനയുണ്ടാക്കുന്ന മറ്റൊന്നാണ്. രാത്രി മദ്യപിച്ചു കിടക്കുന്നവര്‍ക്കു തലവേദനയുണ്ടാകുന്നതു സാധാരണം. തലയിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതുതന്നെ കാരണം. മദ്യം ശരീരത്തിലെ വെള്ളത്തിന്റെ തോതു കുറയ്ക്കുന്നതുതന്നെ കാരണം.ആവശ്യത്തിന് ഉറങ്ങാന്‍ കഴിയാത്തത് തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. പള്‍സ് റേറ്റ് കൂടും തുടങ്ങിയവ ഉറക്കം കുറയുന്നതു കാരണമുള്ള പ്രശ്‌നങ്ങളാണ്.
രാത്രി കൂടുതല്‍ കാപ്പി കുടിയ്ക്കുന്നത് ഉറക്കം കുറയ്ക്കും. ശരീരത്തിലെ ജലാംശം കുറയ്ക്കും. ഇതും തലവേദനയ്ക്കുള്ള ഒരു കാരണമാണ്. രാത്രി നേരം വൈകിയിരുന്നു ടിവി കാണുന്നത്, കമ്പ്യൂട്ടര്‍ നോക്കുന്നത് മൊബൈലില്‍ കളിക്കുന്നത് എന്നിവയെല്ലാം തലവേദന വരുത്തുന്ന ഘടകങ്ങളാണ്.
https://www.facebook.com/Malayalivartha