അണ്ഡാശയ മുഴ (ഓവേറിയന്‍ സിസ്റ്റ്) അര്‍ബുദമാകണമെന്നില്ല

പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസോര്‍ഡറില്‍നിന്ന് വ്യത്യസ്തമാണ് ഓവേറിയന്‍ സിസ്റ്റ്. ചെറുതോ വലുതോ ആയ ഒറ്റ മുഴയാണ് ഇത്. മിക്കപ്പോഴും ഇത് ഒരു പ്രശ്‌നവുമുണ്ടാക്കില്ല. എന്നാല്‍ ചിലപ്പോള്‍ അടിവയറ്റില്‍ വേദന, മൂത്രത്തില്‍ രക്താംശം, നടുവേദന, മൂത്രം മുഴുവനായി പോകാത്ത അവസ്ഥ എന്നിവ ഉണ്ടാവും.
അപൂര്‍വ്വമായി ഇത്തരം മുഴകള്‍ പൊട്ടാം. അപ്പോള്‍ അടിവയറ്റില്‍ അസാധാരണ വേദന അനുഭവപ്പെടും. ചില മുഴകള്‍ ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തിയേക്കാം. അവ പെട്ടെന്നു തന്നെ ഒഴിവാക്കണം. അള്‍ട്രാസോണിക് പരിശോധനയിലൂടെ സിസ്റ്റ് കെണ്ടത്താം. ചെറിയ മുഴകള്‍ നിരീക്ഷിച്ചാല്‍ മാത്രം മതി. എന്നാല്‍ വലിയ മുഴകള്‍ ചിലപ്പോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും.
രണ്ട് തരത്തിലുള്ള മുഴകള്‍ ഉണ്ട്. ഫംങ്‌ഷണല്‍ മുഴകളും ഓര്‍ഗാനിക് മുഴകളും. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉണ്ടാകുന്ന ഗുരുതരമല്ലാത്ത വെള്ളം നിറഞ്ഞുനില്‍ക്കുന്ന മുഴകളാണ് ഫംങ്‌ഷണല്‍ മുഴകള്‍. ഇത് 2-3 മാസത്തിനുള്ളില്‍ തനിയേ പോകുന്നതാണ്. അണ്ഡാശയ മുഴകളിലെ മറ്റൊരു വിഭാഗമാണ് ഓര്‍ഗാനിക്.മുഴയുടെ വലിപ്പം, രൂപം, മുഴ രണ്ട് വശത്തും ഉണ്ടോ മുഴയുടെ കഠിനത, മുഴയുടെ അകത്ത് ചെറിയ വീര്‍പ്പുകള്‍ ഉണ്ടോ, മുഴയിലേക്ക് ഒഴുകുന്ന രക്‌തത്തിന്റെ അളവ് എന്നീ കാര്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് മുഴ മാരകമാണോ അല്ലയോയെന്ന് നിര്‍ണയിക്കുന്നത്
ആര്‍ത്തവ വിരാമത്തിനുശേഷം വരുന്ന മുഴകള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ 95 ശതമാനം പേരിലും സിസ്റ്റ് അര്‍ബുദമാവാനുള്ള സാധ്യതയില്ല.
https://www.facebook.com/Malayalivartha