Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

റെയിൻബോ ഡയറ്റ്

23 JULY 2018 01:09 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൗരവമേറിയ പ്രശ്നമാണ് ജീവിത ശൈലീ രോഗങ്ങളുടെ വർധന ഓരോ വർഷവും രാജ്യത്ത് 58 ലക്ഷം ആളുകൾ ജീവിത ശൈലീ രോഗങ്ങളായ ഹൃദ്രോഗം ,ശ്വാസകോശ രോഗങ്ങൾ ,കാൻസർ ഡയബറ്റിസ്,പക്ഷാഖാതം എന്നിവ മൂലം മരിക്കുന്നു . മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിലധികവും ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള പോഷക തോതിന്റെ പകുതിപോലും ഉപയോഗിക്കുന്നില്ല.സ്ഥൂല പോഷകങ്ങളായ അന്നജം,കൊഴുപ്പ്,പ്രോട്ടീൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തോതിലേ സൂക്ഷ്മ പോഷകങ്ങൾ ആവശ്യമുള്ളൂ. എങ്കിലും ഭക്ഷണത്തിൽ ഇവയുടെ അഭാവം വളരെ ദോഷകരമായ ,ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾക്ക് കാരണമാകുന്നു. തലച്ചോറിന്റെയും ശരീരത്തിലെ വിവിധ എല്ലുകളുടെയും ശെരിയായ വളർച്ചയ്ക്ക് ഇവ അനിവാര്യമാണ്.

വിവിധയിനം പച്ചക്കറികളും പഴങ്ങളും മനുഷ്യന് ആവശ്യമുള്ള സൂക്ഷ്മ പോഷകങ്ങളായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. വിവിധയിനം പച്ചക്കറികളും പഴവര്ഗങ്ങൾ എന്നിവ നമ്മുടെ നിത്യാഹാരത്തിൽ കൃത്യമായ തോതിൽ ഉൾപ്പെടുത്തിയാൽ നിരവധി രോഗങ്ങലെ ചെറുക്കാനാകും. ഒരേ നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കാതെ മാറി മാറി വിവിധ വർണ്ണത്തിലുള്ളവ നിത്യാഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

പച്ച,ചുവപ്പ്,ഓറഞ്ച് ,പർപ്പിൾ,തവിട്ടുനിറം,വെളുപ്പുനിറം എന്നീ നിറങ്ങളിലുള്ളവ നിത്യാഹാരത്തിൽ ഉൾപ്പെടുത്തി സൂക്ഷ്മ പോഷകങ്ങളുടെ ഉപഭോഗം സന്തുലിതാവസ്ഥയിലാക്കുന്ന ഭക്ഷണക്രമമാണ് റെയിൻബോ ഡയറ്റ്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതു ലവണങ്ങളും,സസ്യജന്യ രാസവാതുക്കളും നിറങ്ങൾക്കനുസരിച് വ്യത്യസ്തമാണ്. വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ വിശപ്പ് വർധിപ്പിക്കുകയും കുട്ടികൾക്ക് ആഹാരത്തോടുള്ള ആകർഷണം കൂട്ടുകയും ചെയ്യും.


ചുവപ്പ് നിറമുള്ള പച്ചക്കറികളും പഴങ്ങളും ഹൃദ്രോഗം,കാൻസർ ,കുടൽ രോഗങ്ങൾ എന്നിവ പ്രതിരോധിക്കും.

ഓറഞ്ച് നിറമുള്ളവ രോഗ പ്രതിരോധശേഷി വർധിപ്പിക്കും.

മഞ്ഞ നിറമുള്ള പഴങ്ങളും പച്ചക്കറികളും ഹൃദയം, ത്വക്ക്,കണ്ണ് എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കും.

പച്ചനിറം കണ്ണിനു നല്ലത് കൂടാതെ കാൻസറിനെ പ്രതിരോധിക്കാനും രക്ത സമ്മർദ്ദം കുറയ്ക്കാനും ഉത്തമം.

പർപ്പിൾ രോഗപ്രതിരോധശക്തി നൽകുകയും പ്രായത്തെ ചെറുത് നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

തവിട്ടും വെളുപ്പും കൊളസ്ട്രോളും രക്ത സമ്മർദ്ദവും കരളിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനു നല്ലതാണ്.


ജീവിതശൈലീരോഗങ്ങൾക്ക് അടിമപ്പെടുന്ന ജനതയുടെ സംഖ്യ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ ഭക്ഷണ ക്രമത്തെപ്പറ്റി ഒരു പുനർ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. നമ്മുടെ തീൻമേശകൾ പഴങ്ങളും പച്ചക്കറികളും കൊണ്ട് വർണാഭമായി മാറ്റുന്നത് ഏറിവരുന്ന പോഷക അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനും അതുവഴി മനുഷ്യ ശരീരത്തിന് വളരെ കുറഞ്ഞ തോതിലാണെങ്കിലും,ഒട്ടും തന്നെ ഒഴിച്ചുകൂടാനാകാത്ത വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും മറ്റു ഘടകങ്ങളുടെയും കുറവ് പരിഹരിക്കാനും സഹായിക്കുന്നു. മഴവില്ലുപോലെ വർണ്ണരാജി വിരിയിക്കുന്ന വിവിധ നിറങ്ങളിലുള്ള റെയിൻബോ ഡയറ്റ് ഭക്ഷ്യവിഭവങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുക വഴി പല മാരക രോഗങ്ങളെയും ചെറുക്കാൻ സാധിക്കും.അതുവഴി ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (3 hours ago)

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്  (3 hours ago)

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ; നടന്‍ സൂര്യ ശനിയാഴ്ച തിരുവനന്തപുരത്ത്  (4 hours ago)

ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാവിനെ ആക്രമിച്ച 3 പേര്‍ അറസ്റ്റില്‍  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ബുക്കിങിന് വരുമാന പരിധി ഒഴിവാക്കി  (4 hours ago)

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  (5 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍  (6 hours ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (6 hours ago)

വേമ്പനാട് കായലിലെ അശാസ്ത്രീയ മണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് പരാതി  (6 hours ago)

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി  (6 hours ago)

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനിൽ ഹൂതി താണ്ഡവം  (7 hours ago)

AKG സെന്ററിൽ കയറി ബിനീഷ് കൊച്ചിയിൽ എത്തും..! ഗോവിന്ദനെ പൂട്ടും..!! തെളിവുകൾ നിരത്തി ED  (7 hours ago)

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം  (7 hours ago)

പോലീസിനെ വെല്ലുവിളിച്ച ആയങ്കി സെല്ലിൽ കിടന്ന് മോങ്ങും..! ഉറപ്പിച്ച് ചെന്നിത്തല...!കണ്ണൂർ വളഞ്ഞ് പോലീസ്,തൂക്കീയിരിക്കും  (7 hours ago)

സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ തോക്കുമായി എത്തി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു  (7 hours ago)

Malayali Vartha Recommends