Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അഴകും ആരോഗ്യവും പ്രധാനം ചെയ്യും വെണ്ടയ്‌ക്ക

07 AUGUST 2018 03:39 PM IST
മലയാളി വാര്‍ത്ത

രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ സൂക്ഷിക്കുന്നത്. രോഗത്തെ നമ്മിൽ നിന്നും അകറ്റി നിർത്തണമെങ്കിൽ ആദ്യം വേണ്ടത് നമുക്കു രോഗപ്രതിരോധ ശക്തി ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഇതിനുവേണ്ടി പരസ്യങ്ങളെയോ മരുന്നുകളെയോ ഒന്നും ആശ്രയിക്കേണ്ട കാര്യമില്ല. നമ്മുടെ അടുക്കളയിൽ നിന്നും എങ്ങനെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം എന്ന് നോക്കാം.


നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങളിൽ ഒഴിച്ച് നിർത്താനാവാത്ത ഒന്നാണല്ലോ വെണ്ടയ്ക്ക. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള പച്ചക്കറിയാണ് വെണ്ടയ്‌ക്ക. വിറ്റാമിനുകൾ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണിത്. അധികം ചെലവേറിയതല്ലാത്തതും ഏത് അവസരത്തിലും വെണ്ടയ്ക്ക നമുക്കു ലഭ്യമാണെന്ന കാര്യവും മറക്കണ്ട.


പ്രമേഹം ഉള്ളവർ വെണ്ടയ്‌ക്ക ജ്യൂസ് കഴിക്കുന്നത് രോഗശമനത്തിനു ഇടയാക്കും. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ചർമസംരക്ഷണത്തിനും ഇത് സഹായിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു. വെണ്ടയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മുടിയുടെ വളർച്ചയും ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാം. അമിത വണ്ണം കുറയ്ക്കാനും ഇവൻ കേമൻ തന്നെയാണ്.


ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമമാണ് വെണ്ടയ്ക്ക. മാത്രവുമല്ല, ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ വെണ്ടക്കയിൽ കാണപ്പെടുന്നു. ഇത് രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായിക്കുന്നു. വിറ്റാമിൻ സി യ്ക്ക് പുറമെ വിറ്റാമിൻ കെ, ഇ, തയാമിൻ, റൈബോഫ്ളാവിൻ, , നിയാസിൻ, ഫോളിക് ആസിഡ് , കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെയും കലവറയാണ് വെണ്ടയ്ക്ക എന്ന് പറയാം.


ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം. എന്തെന്നാൽ വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനു സഹായിക്കും. കൂടാതെ വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. തൽഫലമായി ഗർഭിണികളിൽ ഉണ്ടാകുന്ന വിളര്‍ച്ച തടയുന്നതിനു സഹായിക്കും.


വീട്ടുവളപ്പില്‍ വിഷാംശം കലരാതെ വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്. വെണ്ടയ്ക്ക വിഭവങ്ങള്‍ കുറഞ്ഞ തീയില്‍ പാകം ചെയ്താൽ അതിലുളള നാരുകള്‍ ഉള്‍പ്പെടെയുളള പോഷകങ്ങള്‍ നഷ്ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം.


എന്നാൽ അസിഡിറ്റി ഉള്ളവരും കിഡ്നി തകരാറുകൾ ഉള്ളവരും വെണ്ടയ്ക്ക ഉപയോഗിക്കരുത്. കാരണം ഇതിൽ അടങ്ങിയിട്ടുള്ള ഓക്‌സാലിക് ആസിഡ് ചിലപ്പോൾ പ്രതികൂലമായി ബാധിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends