Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

തടികുറയ്ക്കാന്‍ ഡയറ്റിങ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഡയറ്റിങ്ങിലൂടെ കുറയുന്നത് നിങ്ങളുടെ തടിയല്ല, മറിച്ച് ആയുസ്സാണ്

20 AUGUST 2018 12:11 PM IST
മലയാളി വാര്‍ത്ത

ഭാരം കുറയക്കുന്നതിനായി ഡയറ്റിങില്‍ ഉള്ളവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്തുന്നതിലൂടെ ശരീരത്തിലെത്തേണ്ട കലോറിയുടെ അളവ് കുറയുകയും തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെയും വരും. ഇത് നിങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കും.

ശരീരഭാരം കുറയുന്നതിനായി കാര്‍ബോ ഹൈഡ്രേറ്റുകളും മാംസ്യവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് യുഎസ് പഠന സംഘത്തിന്റെ റിപ്പോര്‍ട്ട്. കൂടാതെ ഡയറ്റിങ് ചില മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവെക്കുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ബുദ്ധിയും ഓർമശക്തിയും കുറയുന്നതിനും കാരണമാകുന്നു.

മാംസ്യം ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഡയറ്റിങ്ങിന്റെ പേരിൽ പലരും അകറ്റി നിർത്തുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ , ബ്രഡ്, ചോറ്, പാസ്ത മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് അന്നജത്തിന്റെ പ്രധാന സ്രോതസ്സുകള്‍.പച്ചക്കറികളില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും സലാഡുകളിൽ നിന്ന് മാത്രം ശരീരത്തിനാവശ്യമായ തോതിലുള്ള അന്നജം ലഭിക്കില്ല.

ധാന്യങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള മാംസ്യമാണ് മാംസങ്ങളുടേതിനെക്കാളും ആരോഗ്യദായകമെന്നും കണ്ടെത്തി.

15,400 പേരുടെ ഭക്ഷ്യശീലങ്ങളാണ് ഇതിനായി പഠന വിധേയമാക്കിയത്. ഇതില്‍ നിന്നും ഓരോ തരം ഭക്ഷണങ്ങളില്‍ നിന്നും വ്യക്തികളുടെ ശരീരത്തിലെത്തുന്ന അന്നജത്തിന്റയും കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് കണക്കുകൂട്ടി നോക്കി.

തീരെ കുറവും വളരെ കൂടുതലും കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നവരെക്കാള്‍ മിതമായ നിരക്കില്‍ ഭക്ഷണക്രമീകരണം നടത്തിയവര്‍ക്കാണ് ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും കൂടുതലായി കണ്ടെത്തിയത്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് വളരെ നല്ലതാണ്. ടോഫു, സോയ പാല്‍ തുടങ്ങിയ സോയാ ഉത്പന്നങ്ങള്‍ എന്നിവയും ഡയറ്റിങ് ചെയ്യുന്നവർ കഴിക്കണം.

ബെല്ലി ഫാറ്റ് ഇല്ലാതാക്കാന്‍ നല്ല കൊഴുപ്പിന്റെ ആവശ്യവും ശരീരത്തിനുണ്ട്. മോണോഅണ്‍ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് ശരീരത്തിന് ആവശ്യമാണ്. പീനട്ട് ബട്ടറും നെയ്യുമെല്ലാം ഇത് ശരീരത്തിലെത്താന്‍ സഹായിക്കും. അളവ് പരിമിതപ്പെടുത്തണമെന്ന് മാത്രം.

ഇലക്കറികള്‍, നട്‌സ്, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, അവാക്കാഡോ, തൈര്, പഴങ്ങള്‍, ഡ്രൈഡ് ഫ്രൂട്‌സ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവയും ബെല്ലി ഫാറ്റ് കുറയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (12 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (20 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (28 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (35 minutes ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (58 minutes ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (1 hour ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (1 hour ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (2 hours ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (2 hours ago)

Malayali Vartha Recommends