Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ഭക്ഷണത്തിലൂടെ പ്രമേഹം നിയന്ത്രിക്കാം

05 DECEMBER 2018 06:10 PM IST
മലയാളി വാര്‍ത്ത

ഭക്ഷണവും പ്രമേഹവുമായി ഏറെ ബന്ധമുണ്ട്‌. പാരമ്പര്യവും ജീവിതശൈലികളുമെല്ലാം പ്രമേഹത്തിനു കാരണമാകാറുണ്ടെങ്കിലും പ്രമേഹത്തിൻറെ കാര്യത്തിൽ വില്ലനാകുന്നത് പലപ്പോഴും ഭക്ഷണം തന്നെ. എന്ന് നവെച്ച് പ്രമേഹമുണ്ടെങ്കിൽ ഭക്ഷണമൊന്നുംകഴിക്കാതെ പട്ടിണി കിടക്കണമെന്നൊന്നും അർത്ഥമില്ല . ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല പല ഭക്ഷണങ്ങളും പ്രമേഹത്തിന്റെ വരുതിയിലാക്കാൻ സഹായിക്കുന്നവയുമാണ്. അത്തരം ചില ഭക്ഷണങ്ങൾ ഏതെല്ലമെന്നു നോക്കാം. 

പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ ഉള്ള കഴിവ് എല്ലാവര്ക്കും അറിയാവുന്നതു തന്നെയാണ് .പാവയ്ക്ക ജ്യൂസ് ദിവസം ഒരു ടേബിള്‍സ്പൂണ്‍ വീതം ഉപയോഗിക്കുന്നത് പഞ്ചസാരയുടെ അളവ്(രക്തത്തിലും മൂത്രത്തിലും) നിയന്ത്രിച്ച് നിര്‍‌ത്തും.

നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള ഒന്നാണ് കോവയ്ക്ക. കോവയ്ക്ക ഒരു പ്രകൃതി ദത്ത ഇൻസുലിൻ തന്നെയാണെന്ന് പറയാം . സ്ഥിരമായി കോവയ്ക്ക കഴിച്ചാൽ ഒരിക്കലും പ്രമേഹം അധികമാവില്ല.

തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, വഴുതന, വെള്ളരിക്ക, പടവലം, മത്തന്‍ മുതലായവയില്‍ വിറ്റാമിനുകളും ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതു വേവിക്കാതെ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. പ്രമേഹരോഗി പതിവായി അധികം വേവിക്കാത്ത ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നുണ്ടെങ്കില്‍ ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും കുറവു നികത്താന്‍ സാധിക്കും
അതുപോലെതന്നെയാണ് ഭക്ഷണത്തിൽ പയര്‍വര്‍ഗങ്ങള്‍ഉൾപ്പെടുത്തേണ്ടത്. ഇവ തൊലിയോടെ ഉപയോഗിച്ചാല്‍ ധാരാളം നാരുകള്‍ ലഭിക്കും. ഉണങ്ങിയ പയര്‍ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചാല്‍ വിറ്റാമിന്‍- സി ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടും. ഇവ അമിതമായി വേവിക്കാന്‍ പാടില്ല. പ്രമേഹരോഗിയുടെ ആഹാരത്തില്‍ എല്ലാ നേരവും കുറേശ്ശെ ഏതെങ്കിലും പയര്‍ ഉള്‍ക്കൊള്ളിക്കണം.
മധുരക്കിഴങ്ങ്, കാച്ചില്‍, ക്യാരറ്റ് തുടങ്ങിയവയും പ്രമേഹമുള്ളവരുടെ ആഹാരത്തിൽ ഉൾപ്പെടുത്താം.മധുരക്കിഴങ്ങ്,കാച്ചിൽ എന്നിവ കഴിക്കുമ്പോൾ ഒപ്പം കഴിക്കുന്ന ധാന്യത്തിന്റെ അളവു കുറയ്ക്കണം.
പ്രമേഹം ഒരു മാസത്തില്‍ നിയന്ത്രിയ്‌ക്കാന്‍ കഴിയുന്ന ഒന്നാണ്‌ മീന്‍. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ്‌ ഈ ഗുണം നല്‍കുന്നത്‌.
ഒലീവ്‌ ഓയില്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡ്‌ ,ഓട്സ് ഇവ പ്രമേഹ രോഗികൾക്ക് പേടിക്കാതെ കഴിക്കാം.
ഓട്സ് അധികനേരം കുറുക്കുന്നതും വെള്ളത്തിൽ വേവിച്ചെടുക്കുന്നതും അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.എന്നാൽ നേർപ്പിച്ച പാലിൽ വേവിച്ചെടുക്കുന്നതു കുഴമില്ല ,ഓട്സ് ഉപയോഗിച്ചുള്ള ഇഡ്ഡലി, ദോശ എന്നിവയും കഴിക്കാം

പ്രമേഹ രോഗികൾ ഉലുവ ചേർത്ത ആഹാരം കഴിക്കുന്നത് നല്ലതാണ്. ഉ ലുവയില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ്ഉ ഇതിനു കാരണമായി പറയുന്നത് . ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈഗ നല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രി ക്കാൻ സഹായിക്കും.
ബാർലി വേവിച്ച് സാലഡിന്റെ കൂടെ ചേർത്തു കഴിക്കുന്നതും മറ്റു ധാന്യങ്ങ ളുടെ കൂടെ കഴിക്കുന്നതും ഉത്തമമാണ്.
ഇടിച്ചക്ക വിഭവങ്ങളും ചക്ക പുഴുക്കും എല്ലാം പ്രമേഹ രോഗികൾക്ക്പ കഴിക്കാവുന്നതാണ്. ചക്കയിലും ചക്കകുരുവിലും ധാരാളം നാരുകളും പോഷ കങ്ങളും അടങ്ങിയിരിക്കുന്നു. ഗ്ലൈസീമിക് ഇൻഡക്സ് വളരെ ഇൻഡക്സ് വളരെ കുറവായതിനാൽ വയറു നിറച്ചു കഴിച്ചാലും കുഴപ്പമില്ല. ചക്കപ്പുഴുക്കിന്റെ കൂടെ പയറു വർഗങ്ങളോ മീനോ ഉപയോഗിച്ചാൽ പ്രമേഹ രോഗികൾക്ക് കൂടുതൽ ഗുണപ്രദമാണ്. എന്നാൽ പഴുത്ത ചക്ക അത്ര നല്ലതല്ല.
മാവില പാനീയം പ്രമേഹത്തിനുള്ള നല്ലൊരു മറു മരുന്നാണ്. ഒരു പാത്രത്തില്‍ പത്തോ പതിനഞ്ചോ മാവില എടുത്ത് നന്നായി തിളപ്പിക്കുക , രാത്രി മുഴുവന്‍ വച്ചിട്ട് രാവിലെ വെറും വയറ്റില്‍ ആ വെളളം കുടിക്കുക. രണ്ടോ മൂന്നോ മാസം ഇത് തുടരണം. മാവില ഉണക്കിപ്പൊടിച്ചത് അര ടീസ്പൂണ്‍ വീതം ദിവസം രണ്ടു തവണ കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്. . മാവിലയില്‍ ധാരാളം മിനറലുകളും, വിറ്റാമിനുകളും, എൻസൈമുകളും,ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹത്തിനു മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങളും അകറ്റാന്‍ മാവില നല്ലതാണ്.
കഴുകി വൃത്തിയാക്കിയ പത്ത് വെണ്ടയ്ക്ക അരികുകള്‍ കളഞ്ഞ് നടുവെ ചെറുതായി പിളര്‍ന്ന് , ഇതിലേക്ക് മുങ്ങിക്കിടക്കാന്‍ പാകത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മൂടി വെച്ച ശേഷം പിറ്റേന്ന് രാവിലെ അരിച്ച് വെറും വയറ്റില്‍ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണ്
മഞ്ഞപ്പഴങ്ങളായ പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ അധികം കഴിക്കുന്നത് നല്ലതല്ല. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. എന്നാൽ സിട്രസ് പഴങ്ങൾ ഇവർക്ക് കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ ബേക്കറി സാധനങ്ങൾ മുതലായവ ഒഴിവാക്കണം. ഭക്ഷണരീതി കര്‍ശനമായി പാലിച്ചിട്ടും ചില രോഗികളില്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയാത്തതിനുകാരണം , അവര്‍ ഇത്തരം പഴങ്ങളും മറ്റും ഇടയ്ക്കിടയ്ക്കു കഴിക്കുന്നതാണ്

പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്ന്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (25 minutes ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (46 minutes ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (52 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (1 hour ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (1 hour ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (3 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (4 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (5 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (5 hours ago)

Malayali Vartha Recommends