Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞു ജനിക്കാൻ സ്ത്രീ മാത്രമല്ല പുരുഷനും ശ്രദ്ധിക്കണം

13 DECEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമെല്ലാം ഒത്തിണങ്ങിയ കുഞ്ഞ്.. വിവാഹം കഴിഞ്ഞാൽ എല്ലാവരുടെയും അടുത്ത സ്വപ്നം അതാണ്. സ്ത്രീ ശരീരംകൊണ്ട് ഗർഭം ധരിക്കുമ്പോൾ പുരുഷൻ മനസ്സുകൊണ്ട് ഗർഭം ധരിക്കുമെന്നാണ് പറയാറുള്ളത്. അച്ഛന്റെയും അമ്മയുടെയും ശാരീരികവും മാനസികവുമായ ആരോഗ്യമാണ് കുഞ്ഞുങ്ങളിൽ കാണുന്നത് . ഗർഭിണിയായിരിക്കുമ്പോൾ അമ്മ കഴിക്കേണ്ട ആഹാരങ്ങളെക്കുറിച്ചും പാലിക്കേണ്ട ചിട്ടകളെ കുറിച്ചും എല്ലാവരും പറയാറുണ്ട്. എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും തുല്യപങ്കാണു ഉള്ളത് .

പുരുഷൻ അച്ഛനാകാൻ തയ്യാറെടുക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം . കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധിയുമെല്ലാം 'അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇത് ഇതു പോലെ തന്നെ അച്ഛന്റെ കാര്യത്തിലും ബാധകമാണ്. ഒരു പക്ഷെ സ്ത്രീയേക്കാൾ ഏറെ ശ്രദ്ധിക്കേണ്ടത് പുരുഷനാണെന്നും പറയാം. കാരണം ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ സ്ത്രീ ഗർഭം ധരിക്കണമെങ്കിൽ പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്.

ഗര്‍ഭധാരണം നടക്കാന്‍ മാത്രമല്ല, ആരോഗ്യമുളള കുഞ്ഞുണ്ടാകാണും ബീജത്തിന് ആരോഗ്യം ഉണ്ടായിരിക്കണം. ചില പ്രത്യേക കാര്യങ്ങള്‍ അനുവര്‍ത്തിയ്ക്കുന്നത് ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിയ്ക്കും നല്ലതാണെന്നു മാത്രമല്ല, ഗര്‍ഭധാരണത്തെ സഹായിക്കുകയും പുരുഷ വന്ധ്യത ഒഴിവാക്കുകയും ചെയ്യും .

കുഞ്ഞിന് വേണ്ടി പ്ലാൻ ചെയ്യുമ്പോൾ തന്നെ ബീജത്തിന്റെ ആരോഗ്യവും എണ്ണവും കൂട്ടാൻ സഹായിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അതുപോലെ പ്രോസസ്ഡ് മീറ്റ് വിഭവങ്ങൾ എല്ലാവർക്കും ഷ്ടമാണെങ്കിലും പുരുഷന്മരിൽ ഇത് ബീജത്തിന്റെ അളവ് കുറക്കും. പഴക്കം ചെന്ന മാംസാഹാരം ഒരിക്കലും കഴിക്കരുത്. ബർഗർ പോലുള്ള ജങ്ക് ഫുഡുകളിൽ പലപ്പോഴും ഉപയോഗിക്കുന്നത് പഴക്കം ചെന്ന മാംസമാണ്. ഇത് പുരുഷനിലെ ബീജത്തിന്റെ പ്രത്യുൽ‌പാദന ശേഷിയെ കുറക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്

പുരുഷന്റെ പ്രത്യു‌ൽ‌പാദന ശേഷിയെ സഹായിക്കുന്ന പ്രധാന ഹോർമോൺ ആണ് ടെസ്റ്റോ സ്റ്റിറോൺ. ഇതിന്റെ അളവ് കുറയുന്നത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. അമിതമായ എണ്ണ അടങ്ങിയ ആഹാരം ടെസ്റ്റോ സ്റ്റിറോണിന്റെ അളവ് കുറക്കും. പുരുഷൻ‌മാർ സോയ ഉത്പന്നങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പുരുഷൻ‌മാരിലെ വന്ധ്യതക്ക് ഒരു പ്രധാന കാരണമാണ് എന്ന് പറയപ്പെടുന്നു

ബദാം പോലുള്ള നട്‌സ് പുരുഷന്മാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പുരുഷ ആരോഗ്യത്തിനു മാത്രമല്ല ബീജത്തിനും കുഞ്ഞിനുമെല്ലാം നല്ലതാണ്. മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന് ഗുണം നല്‍കുന്നവയാണ്. പുരുഷ ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കുന്ന സിങ്ക് ഇതിലുണ്ട്. ഈ ഭക്ഷണങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും . മുട്ട കഴിക്കുന്നതും നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാര്‍ ബന്ധപ്പെടുന്നതിനു മുന്‍പു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഓറഞ്ച് സ്‌ട്രോബെറി, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്ന ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഭക്ഷണങ്ങളാണ്.

സ്‌പേം കൗണ്ടും ഗുണവും വര്‍ദ്ധിയ്ക്കാനും സെക്സ് മൂഡ് ഉണ്ടാക്കാനും ഡാര്‍ക് ചോക്ലേറ്റ് നല്ലതാണ് .

മത്സ്യവിഭവങ്ങള്‍, പ്രത്യേകിച്ചും മത്തി, അയല, ചെറുമത്സ്യങ്ങള്‍ എന്നിവ പുരുഷന്റെ ബീജത്തേയും ഗുണത്തേയുമെല്ലാം സഹായിക്കുന്നവയാണ്. ഇവ പൊതുവേ സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലുള്ളവ കുഞ്ഞുങ്ങളുടെ തലച്ചോറിനും ഏറെ ഗുണകരമാണ്

പുരുഷന്മാര്‍ സെക്‌സിനു മുന്‍പു ഇലക്കറികൾ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഫോളിക് ആസിഡ് പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. ഇതു ബീജങ്ങള്‍ക്ക് ആരോഗ്യം നല്‍കും. ബീജാരോഗ്യം കുഞ്ഞിന് ഏറെ പ്രധാനമാണ്.

ചീര സ്ഥിരമായി കഴിക്കുന്നത് കുഞ്ഞുങ്ങളിൽ ജനിതക തകാരാറുകൾ ഉണ്ടാകുന്നത് തടയും എന്ന് പറയുന്നു. മാത്രമല്ല സ്പേം കൗണ്ട് കൂടാനും ചീര നല്ലതാണ്

വെള്ളം ആവശ്യത്തിനു കുടിയ്‌ക്കേണ്ടതും സെമിനല്‍ ഫ്‌ളൂയിഡ് ഉല്‍പാദനത്തിന് വളരെ അത്യാവശ്യം ആണ് . ബീജത്തിന്റെ ആരോഗ്യത്തിനും ആകെയുള്ള ശാരീരിക ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് വെള്ളം.വെള്ളം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ആരോഗ്യകരമായ സെക്‌സ് ജീവിതത്തിന് സഹായകമാകുകയും ചെയ്യും 

കിടക്കും മുന്‍പ് കുങ്കുമപ്പൂ ഇട്ടു തിളപ്പിച്ച പാല്‍ പുരുഷന് ഏറെ നല്ലതാണ്. സെക്‌സ് ഗുണങ്ങള്‍ക്കു മാത്രമല്ല, നല്ല ബീജാരോഗ്യത്തിനും ഇത് ഏറെ പ്രധാനമാണ്. കൊഴുപ്പില്ലാത്ത പാല്‍ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം

മദ്യപാനം, പുകവലി ശീലങ്ങള്‍, ഡ്രഗ്‌സ് തുടങ്ങിയവയെല്ലാം പുരുഷാരോഗ്യത്തെ മാത്രമല്ല, ബീജാരോഗ്യത്തെയും ബാധിയ്ക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക. വ്യായാമം നിര്‍ബന്ധമായും ചെയ്യുക. ഇതെല്ലാം സ്വന്തം ശരീരത്തിനു മാത്രമല്ല, ആരോഗ്യമുളള ബീജത്തിലൂടെ കുഞ്ഞിനും കൂടി സഹായകമാകുന്ന ഘടകങ്ങളാണ്.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിന് ജന്മം നൽകാൻ ആകും എന്നാണ്‌ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (43 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (54 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends