Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഗര്‍ഭനിരോധന ഗുളിക കഴിക്കും മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

18 DECEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭനിരോധനത്തിനുള്ള വിവിധ മാര്‍ഗങ്ങളില്‍ സാധാരണമായി സ്ത്രീകള്‍ ഉപയോഗിക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. ദിവസവും ഗുളിക കഴിക്കുന്നവര്‍ക്കുപോലും ഇത്തരം ഗുളികകളെ കുറിച്ച് കാര്യമായ അറിവ് ഇല്ലെന്നതാണ് വാസ്തവം. ഗര്‍ഭനിരോധന ഗുളികകള്‍ക്ക് 99% ഫലപ്രാപ്തിയുണ്ടാവുമെന്നാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ ഇതിനുള്ള വിശ്വാസ്യതയും വളരെ കൂടുതലാണ്. എന്നാല്‍, ഫലപ്രാപ്തിക്കായി എല്ലാ ദിവസവും കൃത്യസമയത്ത് കഴിക്കേണ്ടതുണ്ട്. ഇത് ചിലരില്‍ ഛര്‍ദ്ദിക്ക് കാരണമായേക്കാം. സപഌമെന്റുകളും ആന്റിബയോട്ടിക്കുകളും മറ്റും കഴിക്കുന്നത് ഗുളികകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ കാരണമായേക്കാം.

അണ്ഡവിക്ഷേപണത്തെ പ്രതിരോധിക്കുകയാണ് ഗര്‍ഭനിരോധന ഗുളികകള്‍ ചെയ്യുന്നത്. ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണുകള്‍ ഈസ്ട്രജന്റെയും പ്രോജസ്റ്റോണിന്റെയും നില ഉയര്‍ത്തുന്നതു വഴി അണ്ഡവിക്ഷേപണം നടത്തേണ്ട എന്ന സന്ദേശം അണ്ഡാശയങ്ങള്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍, ബീജങ്ങള്‍ അണ്ഡവുമായി സംയോജിക്കുന്നത് തടയപ്പെടുകയും ഗര്‍ഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ലൈംഗികജന്യ രോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചിലര്‍ ധരിച്ചുവച്ചിട്ടുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ലൈംഗികജന്യരോഗങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നില്ല. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതാണ് ഇതിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം.

ഓരോ വ്യക്തിയിലും ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില സ്ത്രീകളില്‍ ഇത് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍, മറ്റു ചിലരില്‍ അത് കോച്ചിവലിക്കല്‍, മനോനിലയില്‍ മാറ്റങ്ങള്‍, അമിതവണ്ണം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. അണ്ഡാശയം, എന്‍ഡോമെട്രിയം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കാന്‍ ഇതു സഹായിക്കുമെന്നുള്ളത് ഗുണകരമായ ഒരു പാര്‍ശ്വഫലമാണ്. ഗുളിക കഴിക്കുന്ന നിമിഷത്തില്‍ തന്നെ അത് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പല സ്ത്രീകളും ധരിച്ചിരിക്കുന്നത്. ശരാശരി 25 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഇത് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, ഏറ്റവും ഫലപ്രദവും, വില കുറഞ്ഞതും ലളിതമായി ഉപയോഗിക്കാവുന്നതുമായ ഗര്‍ഭനിരോധന മാര്‍ഗമാണിത്. ഗര്‍ഭനിരോധന ഗുളികകള്‍ എല്ലാ ദിവസവും കൃത്യസമയത്ത് കഴിക്കാന്‍ ഓര്‍ക്കുക. ചികിത്സയില്‍ ഇരിക്കുന്ന ആളാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക. ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുന്ന സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം നിര്‍ത്തിവയ്ക്കുക. സ്വാഭാവിക രീതിയിലുള്ള ആര്‍ത്തവക്രമം ഉടന്‍ തന്നെയോ ഏതാനും മാസങ്ങള്‍ക്കുള്ളിലോ പുന:സ്ഥാപിക്കപ്പെടും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (10 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (23 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (45 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (56 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends