Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പ്രോട്ടീന്‍ സമ്പുഷ്ടമാവണം പ്രഭാതഭക്ഷണം

22 DECEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

ഓഫീസില്‍ പോകാന്‍ സമയം വൈകി തിരക്കുപിടിച്ച് ഓടുമ്പോള്‍ പലരും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുകയാണ് പതിവ്. അല്ലെങ്കില്‍ എന്തെങ്കിലും ജങ്ക് ഫുഡുകള്‍ കഴിച്ച് വിശപ്പടക്കുന്നതും സാധാരണം തന്നെ. അമിത വണ്ണം, ശാരീരികാസ്വസ്ഥതകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിനു പിറകെ നമ്മെ തേടിയെത്തുമെന്ന് അപ്പോള്‍ ഓര്‍ക്കാറില്ല.ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും നമുക്ക് ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ്. ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയ്ന്‍ എന്നാണല്ലോ. രാത്രി മുഴവനുമുള്ള നിരാഹാരത്തിന് ശേഷം ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് പ്രാതല്‍. പോഷക സമൃദ്ധമായ ഭക്ഷണമാണ് പ്രാതലിനെങ്കില്‍ അത് ഭാരം കുറക്കുന്നതിന് സഹായിക്കും, മാനസിക സംതൃപ്തി നല്‍കും, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.പ്രാതല്‍ നിര്‍ബന്ധമാക്കണം എന്നതു മാത്രമല്ല, അത് പോഷക സമൃദ്ധവുമാകണം.

പ്രധാനമായും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് രാവിലെ കഴിക്കേണ്ടത്. എല്ലുകള്‍ക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്. ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കും, പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം എന്നത് അതിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.

അനാരോഗ്യകരമായ കൊഴുപ്പ്, അമിതമായ കാര്‍ബോഹൈഡ്രേറ്റ്, ഒരു കപ്പ് കോഫി അല്ലെങ്കില്‍ മധുരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ എന്നിവ ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ഗ്യാസ്‌ട്രോഇന്റസ്റ്റൈനല്‍ ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന് സിഗ്‌നല്‍ നല്‍കും.

ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് എപ്പോഴും ഊര്‍ജ്ജസ്വലരാക്കി നിര്‍ത്തുന്നു. കൂടാതെ അനാവശ്യമായ തലവേദന, അലസത, മയക്കം, ഇടയ്ക്കുള്ള വിശപ്പ് എന്നിവയെയും ശമിപ്പിക്കുന്നു.

പ്രോട്ടീന്‍ കൂടുതലടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ ഇടക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറക്കാനും സാധിക്കും. കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീര പോഷണത്തെ(മെറ്റബോളിസത്തെ) ഉത്തേജിപ്പിക്കും. ഇതുവഴി ദിവസവും കൂടുതല്‍ കലോറി എരിഞ്ഞു തീരും.മധുര പദാര്‍ഥങ്ങളോ മയോണൈസ് ടോസ്‌റ്റോ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കും.

മുട്ട, ചിക്കന്‍, ഓട്‌സ് പൊടികാരറ്റ്, മധുരമുള്ളങ്കി തുടങ്ങിയ പച്ചക്കറികള്‍, ഗ്രീക്ക് യോഗര്‍ട്ട്, വീട്ടിലുണ്ടാക്കുന്ന പാല്‍ക്കട്ടി,പാല്‍, പാലുല്‍പന്നങ്ങള്‍, വാഴപ്പഴം, പേരക്ക, പീച്ച് തുടങ്ങിയ പഴങ്ങള്‍,സോയ ഉത്പന്നങ്ങള്‍, നട്‌സും സീഡ്‌സും, അവകാഡോ എന്നിവയെല്ലാം പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (43 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (54 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends