Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത

ആഹാരശുദ്ധിയുണ്ടെങ്കിലേ മനഃശുദ്ധി ഉണ്ടാകൂ.... ഈ ഭക്ഷണങ്ങൾ മനസ്സിന് സന്തോഷം നൽകും

22 JANUARY 2019 12:38 PM IST
മലയാളി വാര്‍ത്ത

ആഹാരവും മനസ്സും തമ്മിൽ വളരെ ഏറെ ബന്ധമുണ്ട്. മനസ്സിന് സന്തോഷം ഉണ്ടാകാൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മതി. പോഷകാഹാരങ്ങളിലൂടെ നമ്മുടെ സന്തോഷം കൂട്ടാനാകുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. . ചി ല ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മനസിന്‌ ഉന്മേഷവും ചുറുചുറുക്കുമുണ്ടാകുന്നു.. മറ്റ് ചില ഭക്ഷണങ്ങൾ ഡിപ്രെഷൻ ഉണ്ടാക്കുകയും ചെയ്യും . അറിയാമോ? വിമാനം പറ ത്തുന്നതിനു 72 മണിക്കൂർ മുൻപ് മുതൽ വെളുത്തുള്ളി കഴിക്കരുതെന്ന് നിർദ്ദേശം കൊടുക്കാറുണ്ട്. വെളുത്തുളളി കഴിക്കുന്നവര്‍ പെട്ടെന്ന്‌ പ്രകോപിതരാകുമാത്രേ.. വെളുത്തുളളി കഴിക്കുമ്പോള്‍ ഏകാഗ്രത കുറയുകയും പെട്ടെന്നുളള പ്രതികരണശേഷി മൂന്നുമടങ്ങ്‌ വര്‍ധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത് . അതേ സമയം കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന്‌ വെളുത്തുളളി വളരെ ഗുണപ്രദമാണ് .മാത്രമല്ല വെളുത്തുളളി മാനസികോര്‍ജം വര്‍ധിപ്പിക്കുമെന്നും ജര്‍മൻ ഗവേഷകര്‍ പറയുന്നു.

മാനസികോന്മേഷത്തിന് നാം കഴിക്കുന്ന ഭക്ഷണവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം മാനസികോല്ലാസവും ഉന്മേഷവും പകരും. ഭക്ഷണത്തിന് പുറമെ സൂര്യപ്രകാശമേൽക്കുന്നത് വൈറ്റമിൻ ഡിയുടെ അപര്യാപ്‌തത പരിഹരിക്കും

ആരോഗ്യ നില മെച്ചപ്പെടുമ്പോള്‍ സന്തോഷവും കൂടുമെന്നു അറിയാമല്ലോ . ബി കോപ്ലക്‌സ്‌ ഗുളികകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുമെന്ന്‌ ഫിന്‍ലന്‍ഡ്‌ സര്‍വകലാശാലയുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മഗ്നീഷ്യത്തിന്റെ അഭാവം ഡിപ്രഷനുണ്ടാക്കും. ഉത്കണ്ഠ, ഇൻസോമ്നിയ, തളർച്ച എന്നിവയ്‌ക്കും കാരണമാണിത്. ധാന്യങ്ങൾ,​ ഇലക്കറികൾ, ബീൻസ്, സൂര്യകാന്തിയുടെ കുരു എന്നിവ മഗ്നീഷ്യത്തിന്റെ കലവറയാണ്. അതുകൊണ്ട് ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അത് പോലെ നാരുകൾ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നവരിലും ഡിപ്രഷൻ സാദ്ധ്യത കൂടുതലെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ഇലക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ, ഓട്സ് എന്നിവ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളാണ്. . അമിതവണ്ണമുള്ളവരിൽ ഡിപ്രഷനും ഉൽസാഹക്കുറവും കാണാറുണ്ടല്ലോ. ഇതിനുള്ള പരിഹാരമാണ് നാരുകൾ അടങ്ങിയ ഭക്ഷണം. ഇത് എളുപ്പം ദഹിക്കാൻ സഹായിക്കുമെന്നതിനാൽ അമിതവണ്ണം തടയും. റെഡി ടു ഈറ്റ് ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അനാരോഗ്യകരമായ ഘടകങ്ങൾ മാനസികോന്മേഷത്തെ തടയും.

ഇറച്ചി, മുട്ട, നെയ്യ്, പാല്‍, പറോട്ട, മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ആഹാരത്തില്‍ കുറക്കുക. പകരം നാരുകളടങ്ങിയ ധാന്യങ്ങള്‍, പല നിറങ്ങളിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, ധാരാളം ജലം ഇവ ഉള്‍പ്പെടുത്തുക. നാരുകളടങ്ങിയ കോംപ്ലക്‌സ് ധാന്യങ്ങള്‍ സെറാറ്റോണിന്റെ ഉത്പാദനത്തെ സഹായിക്കുന്നു. ബി ജീവകമായ തയാമിന്‍ മുഴുധാന്യങ്ങളുടെ തവിടിലാണുള്ളത്. മൈദയിലും മൈദവിഭവങ്ങളിലും ഇതില്ല. തയാമിന്റെ അഭാവത്തില്‍ നാഡീകോശങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും മാനസിക വിഭ്രാന്തി ഉണ്ടാകുകയും ചെയ്യുന്നു. പെട്ടെന്നു ദേഷ്യം വരുക, പൊട്ടിത്തെറിക്കുക, വിഷാദരോഗ ലക്ഷണങ്ങള്‍ കാണിക്കുക എന്നിവ തയാമിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.

അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തു മനസ്സിനു സന്തോഷം പകരുന്നു. എപ്പോഴും അസ്വസ്ഥരായിരിക്കുന്നവരില്‍ കോളിന്റെ കുറവ് പ്രബലമായി കാണുന്നു. കോളിനാണ് അസറ്റൈല്‍ കോളിന്‍ ഉത്പാദിപ്പിക്കുന്നത്. മുഴു ധാന്യം, ഗോതമ്പുമാവ്, സോയാബീന്‍സ്, യീസ്റ്റ് എന്നിവയില്‍ കോളിന്‍ ധാരാളം അടങ്ങിയിരിക്കുന്നു. മാംസ്യാംശമായ റ്റൈറോസിന്‍, അഡ്രിനാലിന്‍, നോണ്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനത്തെ സഹായിക്കുന്നു. ഇതിന്റെ അഭാവത്തില്‍ വിഷാദരോഗലക്ഷണങ്ങളുണ്ടാകുന്നു. ധാന്യങ്ങളുടെ കൂടെ എപ്പോഴും പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട ഇവയിലേതെങ്കിലും പ്രഭാതഭക്ഷണത്തില്‍ വേണം.

ഇന്നു നാം കൂടുതല്‍ കഴിക്കുന്ന ജങ്ക് ഭക്ഷണം പോഷണദൗര്‍ലഭ്യം ഉണ്ടാക്കുകയും ക്രമേണ മാനസിക അസ്വസ്ഥതകള്‍ക്കു കാരണമാകുകയും ചെയ്യുന്നുവെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.കുഞ്ഞുങ്ങള്‍ക്കു മധുരം എത്ര കുറച്ചു നല്‍കുന്നുവോ അത്രയും നന്ന്.എപ്പോഴും ഇവ നല്‍കുമ്പോള്‍ തലച്ചോറിന് ആവശ്യമില്ലാത്ത ഉത്തേജനം ഉണ്ടാകും. അതു കുറക്കുമ്പോള്‍ അക്രമാസക്തഭാവവും ഉണ്ടാകാം. കൗമാരക്കാരുടെ പൊട്ടിത്തെറിക്ക് ഒരു പരിധിവരെ, പേസ്ട്രി, കുക്കീസ്, ക്രീം ചേര്‍ത്ത ബര്‍ഗേര്‍സ്, പോഷണമില്ലാത്ത കോളകള്‍, ശീതളപാനീയങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന പോഷണവൈകല്യങ്ങളും കാരണമാണ്

തലച്ചോറിന് ഒരു കുളിര്‍മ നല്‍കുന്ന കൊഴുപ്പായ ഒമേഗാ-3 ഈ ഭക്ഷ്യവസ്തുക്കളിലൊന്നുമില്ല. പഞ്ചസാര, ചായ, കോഫി, മദ്യം, പൊരിച്ച മാംസ്യാഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, കൊഴുപ്പും മൈദയും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍, ജങ്ക് ഫുഡ്, ബേക്കറി സാധനങ്ങള്‍ (വനസ്പതി, മൈദ ചേര്‍ന്നവ)ദഹിക്കുവാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍, ഉപ്പും രാസവസ്തുക്കളും ചേര്‍ത്തു സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയാണ് മാനസിക സമ്മര്‍ദം കൂട്ടുന്ന ഭക്ഷണങ്ങള്‍. വയറ് നിറച്ചു ഭക്ഷണം കഴിക്കാതെ എപ്പോഴും വയറിന്റെ മൂന്നിലൊന്നു ഭാഗം കഴിക്കുക.

ചില പോഷക ഘടകങ്ങള്‍ക്ക് മാനസികാരോഗ്യവുമായി പ്രത്യേക ബന്ധമുണ്ട്. മാനസിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളര്‍ച്ചക്കും വികാസത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പയര്‍, പരിപ്പ്, മാംസം, മത്സ്യം, പാല്‍, മുട്ട, തൈര് എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഈ ഭക്ഷണപദാര്‍ഥങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ആഹാരത്തില്‍ കുറവാണെങ്കില്‍ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കും. ജനിച്ച് അഞ്ച് വയസ്സ് വരെയുള്ള സമയത്ത് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ തലച്ചോറിന്റെ വികാസം പൂര്‍ണതയില്‍ എത്തില്ല. ഈ സമയത്ത് ലഭിക്കേണ്ടിയിരുന്ന പ്രോട്ടീനിന്റെ അളവ് പിന്നീടുള്ള വര്‍ഷങ്ങളില്‍ നികത്താന്‍ ബുദ്ധിമുട്ടാണ്

പ്രോട്ടീനിന് പുറമെ ‘ജീവകം ബി’യില്‍ ഉള്‍പ്പെടുന്ന തയാമീന്‍, നയാസീന്‍ എന്നീ ജീവകങ്ങള്‍ക്കും മാനസികാരോഗ്യവുമായി അഭേദ്യ ബന്ധമുണ്ട്. സന്തുലിതമായ ഒരു മാനസികാവസ്ഥ നിലനിര്‍ത്താനും ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. ഇവയുടെ അഭാവം വിഷാദാത്മകത, ദേഷ്യം, മറവി, ഈര്‍ഷ്യ എന്നിവ ഉണ്ടാക്കുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
വിഷാദം, ദേഷ്യം, വെറുപ്പ് എന്നീ നിഷേധാത്മക വികാരങ്ങള്‍ മാറ്റിനിര്‍ത്തി മനക്കരുത്തും പ്രസന്നതയും ആത്മവിശ്വാസവും നല്‍കാന്‍ ജീവകം ‘ബി’ക്ക് സാധിക്കുന്നു. ഈ ജീവകങ്ങള്‍ തവിട് കളയാത്ത ധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, കപ്പലണ്ടി, കശുവണ്ടി, മാംസം എന്നിവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അയഡിന്‍ എന്ന ലവണത്തിന്റെ ന്യൂനത കൊണ്ട് കുട്ടികളില്‍ ബുദ്ധിമാന്ദ്യം ഉണ്ടാകുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതാണ്. ഗര്‍ഭവതികളായ സ്ത്രീകളുടെ ആഹാരത്തില്‍ ശരിയായ രീതിയില്‍ അയഡിന്‍ അടങ്ങിയിട്ടില്ലെങ്കില്‍ ജനിക്കുന്ന കുട്ടികള്‍ മന്ദബുദ്ധികളാകാനുള്ള സാധ്യതയുണ്ട്. അയഡിന്‍ ചേര്‍ന്ന കറിയുപ്പ് കഴിക്കുന്നതിലൂടെ ഈ സാധ്യതകളെ ഇല്ലായ്മ ചെയ്യാം.

കോഫി കളറുളള ചോക്ലേറ്റുകള്‍ സന്തോഷം പകര്‍ന്നുതരുന്നവയാണ്‌. രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നതും നിരോക്‌സീകാരകമായി പ്രവര്‍ത്തിക്കുന്നതുമായ “റെസ്‌വെരാട്രോണ്‍” (Resveratron) എന്ന സംയുക്തമാണ്‌ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നത്‌. മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനശേഷിയെ വര്‍ധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളുടെയും, സീറോടോണിന്റെയും രക്തത്തിലെ നില വര്‍ധിക്കാന്‍ ചോക്ലേറ്റുകള്‍ സഹായിക്കുന്നു. മനസിന്റെ വിഷാദാവസ്ഥയെ മാറ്റുന്നതിനുളള രാസവസ്‌തുക്കളാണ്‌ എന്‍ഡോര്‍ഫിനുകളും സീറോടോണിനും.
ആഹാരശുദ്ധിയുണ്ടെങ്കിലേ മനഃശുദ്ധി ഉണ്ടാകൂ എന്ന് പണ്ടുള്ളവർ പറയുന്നതിൽ ഏറെ കാര്യമുണ്ട്. മനഃശുദ്ധി യുണ്ടായാൽ ഓര്‍മശക്തിയും വര്‍ധിക്കും.. പഴങ്ങള്‍, പാല്‍, ശുചിത്വമുള്ളതും മനസിനിഷ്ടമായവരൊന്നിച്ചും കഴിക്കുന്ന ആഹാരം എന്നിവ മനസ്സിന് സന്തോഷവും ആരോഗ്യവും നൽകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (1 hour ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (1 hour ago)

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...  (2 hours ago)

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (4 hours ago)

സ്വര്‍ണവില  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (4 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (5 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (5 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (5 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (6 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (6 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (6 hours ago)

Malayali Vartha Recommends