Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഉന്മേഷത്തിനും സൗന്ദര്യത്തിനും വിവിധ തരം ചായകൾ

29 JANUARY 2019 03:00 PM IST
മലയാളി വാര്‍ത്ത

ചായകുടി മലയാളിയുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. മിക്കവരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലാണ്. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ ,ഇനി മറ്റു ചിലർക്ക് ഗ്രീന്‍ ടീ, ലൈം ടീ, കാര്‍ഡമം ടീ , ജീരക ചായ എന്നിങ്ങനെ. പാല്‍ച്ചായയേക്കാള്‍ ഔഷധഗുണം കട്ടന്‍ചായയ്ക്കാണ് എന്ന് അറിയാമോ ? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ ചില ചായകൾ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

കൊടിത്തൂവ ചായ

ചൊറിയണം, അഥവാ കൊടിത്തൂവ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒന്നാണ്.. ചൊറിയുമെന്ന കാരണത്താൽ നമ്മൾ കൊടിത്തൂവ്വയെ മാറ്റി നിർത്താറാണ് പതിവ് .

തടി കുറക്കുന്ന കാര്യത്തില്‍ കൊടിത്തൂവ കൊണ്ട് തയ്യാറാക്കിയ ചായ മികച്ചതാണ്. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നു. ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.പ്രമേഹം , ആർത്തവപ്രശ്നങ്ങൾ, ആര്‍ത്രൈറ്റിസ്,വിളര്‍ച്ച എന്നിവക്കെല്ലാം ഈ ചായ ഉത്തമമാണ്. പുരുഷന്മാരിൽ ലൈംഗികോത്തേജനത്തിന് കൊടിത്തൂവ ചായ ഗുണകരമാണ്

കൊടിത്തൂവ ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് കപ്പ് വെള്ളം, ഒരു കപ്പ് കൊടിത്തൂവ എന്നിവയാണ് ആവശ്യമുള്ളത്. വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം കൂടുതല്‍ ചേര്‍ക്കാം. നല്ലതു പോലെ തിളപ്പിച്ച ശേഷം വാങ്ങി വെക്കുക. അല്‍പം മധുരം ചേര്‍ത്ത് കഴിക്കാവുന്നതാണ്.

രാവിലെ തന്നെ നല്ല ആവി പറക്കുന്ന എലക്കയിട്ട ചൂടുള്ള ഒരു ചായ കിട്ടിയാൽ അന്നത്തെ ദിവസം അടിപൊളിയാകും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായകകരമാണ് ഈ ചായ. ദിവസവും ഒരു ഗ്ലാസ്സ് ചായയെങ്കിലും കുടിക്കാന്‍ ശ്രമിക്കണം . തലവേദന,ദഹനക്കുറവ് , തുടങ്ങി കാൻസറിനെ പ്രതിരോധിക്കാൻ വരെ ഏലക്ക ചായ കുടിക്കുന്നത് നല്ലതാണ് എന്നാണു പഠന റിപ്പോർട്ടുകൾ .ഏലക്കയിൽ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷന്മാരുടെ ലൈംഗികശേഷിയെ വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ ഒരു സ്പൂണ്‍ കാപ്പിക്കുരു കൂടി ചേര്‍ക്കുന്നത് മികച്ച ഫലം തരുമെന്നു തെളിഞ്ഞിട്ടുണ്ട്.

ശർക്കര ചായ

നമ്മൾ ചായക്ക്‌ മധുരം ലഭിക്കുന്നതിനുവേണ്ടി പഞ്ചസാര ഉപയോഗിക്കാറുണ്ട് പകരം മധുരത്തിന് വേണ്ടി ശർക്കര ചേർക്കുന്നതാണ് ആരോഗ്യത്തിനു കൂടുതൽ നല്ലതെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ പറയുന്നത്. ശർക്കര ചായയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

1, മലബന്ധം ഇല്ലാതാക്കാം- ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.

2, വിളര്‍ച്ച തടയും- ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.

3, കരള്‍ ശുദ്ധീകരിക്കുന്നു- ശരീരത്തിലെ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ ഇല്ലാതാക്കുകയും, കരളിലെ വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു...

4, പനി ഭേദമാകും- ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് പനി ഭേദമാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ശര്‍ക്കര നല്ലതാണ്.

5, ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം- പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് നല്ലതാണ്.

ഇഞ്ചി ചായ
ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ഇഞ്ചി ചായ അഥവാ ജിഞ്ചര്‍ ടീ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.ഇഞ്ചി ചേർത്തുള്ള ചായ ആരോഗ്യത്തിനു വളരെ ഉത്തമമാണ് വയറുവേദന,തൊണ്ടവേദന,ഗ്യാസ്,ക്ഷീണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഉത്തമമാണ്.

ഇഞ്ചിച്ചായ എങ്ങിനെ തയ്യാറാക്കാം

വെള്ളം - മൂന്ന് കപ്പ്
ഇഞ്ചി - ചെറിയ രണ്ട് കഷണം
കുരുമുളക് - ആറെണ്ണം
ഗ്രാമ്പൂ - അഞ്ചെണ്ണം
ഏലക്കാ - നാലെണ്ണം
ടീ പൌഡര്‍ - കാല്‍ ടീസ്‌പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
പാല്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക. നല്ല അടിപൊളി ഇഞ്ചി ചായ റെഡി

തുളസിയില ചായ 

പ്രമേഹരോഗികള്‍ക്ക് എൻറെ ഗുണപ്രദമായ ഒരു ഔഷധച്ചായ തന്നെയാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ തുളസിയില നല്ലതാണ് . രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും തുളസിയില സഹായിക്കുമത്രേ. ഇതോടൊപ്പം പ്രമേഹരോഗികളിലെ അമിതവണ്ണം കുറയ്ക്കാനും തുളസിയില ഉത്തമമാണെന്ന് ഈ പഠനം അവകാശപ്പെടുന്നു

തുളസിയിലച്ചായ തയ്യാറാക്കാൻ വളരെ എളുപ്പമുള്ളമാണ്‌ . വെള്ളം തിളപ്പിക്കാന്‍ വയ്ക്കുമ്പോള്‍ തന്നെ നാലോ അഞ്ചോ തുളസിയില ഇതിലേക്കിടുക. വെള്ളം നന്നായി തിളച്ചുകഴിയുമ്പോള്‍ വാങ്ങിവച്ച് രണ്ട് മിനിറ്റ് നേരം അങ്ങനെ തന്നെ വയ്ക്കുക. ശേഷം അരിച്ചെടുത്ത് അല്‍പം തേനും ചേര്‍ത്ത് കഴിക്കാം. ഇതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരും ചേര്‍ക്കും. തീരെ കടുപ്പം തോന്നുന്നില്ലല്ലോയെന്ന് നിരാശപ്പെടുന്നവര്‍ക്ക് ഒരു നുള്ള് തേയിലയും വേണമെങ്കില്‍ ചേര്‍ക്കാം

മുല്ലപ്പൂ ചായ
മുല്ലപ്പൂവി​ന്‍റെ സുഗന്ധം ആഗ്രഹിക്കാത്തവർ മുണ്ടാകില്ല. എന്നാൽ നമ്മുടെ ചായക്കൊപ്പം മുല്ലപ്പൂവിന്റെ ഗുണങ്ങൾ ഏറെയാണ് ​. ചൂടുവെള്ളത്തിൽ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേർത്ത്​ രണ്ട്​ മുതൽ നാല്​ മിനിറ്റ്​ വരെ വെക്കുക. നമുക്കെ ഇഷ്ടപെടുന്ന കടുപ്പത്തിൽ ആകുമ്പോൾ ഏറെ മാറ്റുക . എന്നാൽ ഇവ കൂടുതൽ നേരം വെക്കുന്നത്​ ചവർപ്പിനിടയാക്കും.ശേഷം ​തേനോ,പഞ്ചസാരയോ ചേർത്ത്​ കുടിക്കുക . പാലും ഉപയോഗിക്കാം . രക്​ത സമ്മർദം ഉയരാതിരിക്കാൻ മുല്ലപ്പൂ ചായ ഉത്തമമാണത്രെ. അത് പോലെ തന്നെ കാലാവസ്​ഥ മാറ്റത്തിനൊപ്പം പിടിപെടുന്ന ജലദോഷത്തിന്​ ജമന്തി പൂവിട്ട ചായ വളരെ ഉത്തമമാണ്

പുതിനച്ചായ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പലതരം ചായകളില്‍ ഒന്നാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends