Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഫിൽട്ടർ ചെയ്ത വെള്ളം , തിളപ്പിച്ചഅറിയ വെള്ളം എന്നിവയെല്ലാം നല്ലതാണ്. എന്നാൽ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണഫലങ്ങൾ ഏറെയാണ്

01 FEBRUARY 2019 12:36 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ശരീരം ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികളില്‍ ഏതെങ്കിലും തരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കും. ഫിൽട്ടർ ചെയ്ത വെള്ളം , തിളപ്പിച്ചഅറിയ വെള്ളം എന്നിവയെല്ലാം നല്ലതാണ്. എന്നാൽ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണഫലങ്ങൾ ഏറെയാണ്. .എന്തൊക്കെയാണ് ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം
ഇലക്ട്രോലൈറ്റുകൾ, ക്ലോറൈഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. .മിതമായ അളവിൽ പഞ്ചസാരയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, നാരുകൾ, മാംഗനീസ്, കാത്സ്യം, റൈബോഫ്ലാമിൻ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമാണ് കരിക്കിന്‍ വെള്ളം

ഗര്‍ഭിണികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലബന്ധം .അയേൺ ടാബ്ലെറ്റ് കഴിക്കുമ്പോള്‍ ശരീരത്തിലെ പ്രോജസ്ട്രോന്‍ അളവ് കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണം ആകുന്നത്.തേങ്ങാ വെള്ളത്തില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട് ആയതിനാല്‍ ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാര മാര്‍ഗം ആണ് .

ഗര്‍ഭിണികളില്‍ സര്‍വ സാധാരണമായി കണ്ടുവരുന്ന മറ്റൊരു പ്രശ്നം ആണ് നെഞ്ഞെരിച്ചില്‍ .ഹോര്‍മോണ്‍ വ്യതിയാനങ്ങളും വയറ്റില്‍ നിന്നുമുള്ള പ്രഷറും ആണ് ഇതിന് പ്രധാന കാരണം . ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാര്‍ഗം ആണ് കരിക്കിന്‍ വെള്ളം . .കരിക്കിന്‍ വെള്ളം കുടിക്കുന്നത് വയറ്റിലെ ആസിഡ് ലെവല്‍ കുറക്കുകയും ഒപ്പം ദഹനക്കുറവു പരിഹരിച്ച് നല്ല ദഹനം സാധ്യമാക്കുകയും ചെയുന്നു .

കരിക്കിന്‍ വെള്ളം ശരീരത്തിന്റെ മെറ്റബോളിസത്തെ വർദ്ധിപ്പിച്ച് തൈറോയ്ഡ് ഫംഗസ് ഉത്തേജിപ്പിച്ച് ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്നു.

ഗര്‍ഭിണികള്‍ ആയ സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നം ആണ് മോര്‍ണിംഗ് സിക്ക്നെസ്സ്. ഗർഭകാലത്ത് സാധാരണയായി ഉണ്ടാകുന്ന ഛർദി ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ കാരണമാകാം . കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഈ നഷ്ടപ്പെട്ട ജലാംശം തിരിച്ചെടുക്കുന്നതിനു സഹായിക്കുന്നു .ഒപ്പം കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡും,എൻസൈമുകളും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന തളർച്ചക്ക് പരിഹാരവുമാണ്..

കരിക്കിന്‍ വെള്ളത്തിലെ പ്രധാന പോഷകങ്ങളിൽ ഒന്നാണ് പൊട്ടാസ്യം, ഇത് ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് നിലനിർത്താനും, ഫീറ്റസിന്‍റെ വളർച്ചയ്ക്ക് ഉചിതമായ ഉറപ്പുവരുത്താനും സഹായിക്കുന്നു. പുറമേ, പൊട്ടാസ്യം കൊഴുപ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ് തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നിന്ന് ഊർജ്ജം റിലീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്

ഗർഭിണികളിലെ രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതിലും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായകമാണ്

കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി കാത്സ്യവും മാഗ്നെസ്യവും അടങ്ങിയിട്ടുണ്ട് .ഇവ രണ്ടും ആരോഗ്യകരമായ പ്രഗ്നന്‍സിക്ക് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങള്‍ ആണ് .മഗ്നീഷ്യം പേശികളെ വിശ്രമിക്കാന്‍ സഹായിക്കുമ്പോള്‍ , കാത്സ്യം പേശികളെ ഉത്തേജിപ്പിക്കുന്നു. ഗർഭകാലത്ത് മഗ്നീഷ്യം, കാൽസ്യം എന്നിവ ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടാകുന്നത് സമയം ആകുന്നതിനു മുന്പ് ഉണ്ടാകുന്ന പ്രസവം തടയും ..
ഗര്‍ഭിണികളില്‍ യൂറിനറി ട്രാക്ക് ഇന്‍ ഫെക്ഷന്‍ (UTIs) പോലുള്ള പ്രശ്നങ്ങള്‍ വളരെ സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .എന്നാല്‍ കരിക്കിന്‍ വെള്ളം ഒരു പ്രകൃതിദത്ത diuretic ആണ് ആയതിനാല്‍ കൂടുതലായി ഇത് കുടിക്കുന്നത് മൂത്ര വിസര്‍ജനം വര്‍ധിപ്പിക്കുകയും അതുവഴി യൂറിനറി ട്രാക്ക് ഇന്‍ ഫെക്ഷന്‍ (UTIs) പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയുന്നു .അതോടൊപ്പം തന്നെ ഇത് കിട്നിയില്‍ കല്ല്‌ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു .

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാസ്തവത്തില്‍ ഗര്‍ഭിണികള്‍ ഒന്നുമുതല്‍ രണ്ടു ഗ്ലാസ്‌ വരെ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിനു വളരെ നല്ലതാണെങ്കിലും എന്നാല്‍ ടിന്നില്‍ അടച്ച തേങ്ങാവെള്ളം വാങ്ങി കുടിക്കുന്നത് വിപരീത ഫലം ഉണ്ടാക്കാൻ സാധ്യതയുണ്ട്അതിനാല്‍ അത് ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് .

കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്നുള്ളതുകൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കരുത് .ഒരു ദിവസത്തില്‍ ഒന്ന് അല്ലങ്കില്‍ രണ്ടു ഗ്ലാസ്‌ അതാകും ഉത്തമം .അതുപോലെ കരിക്കിൻ വെള്ളത്തോട് അലെർജിയുള്ളവർ ഇതൊഴിവാക്കാൻ ശ്രദ്ധിക്കണം.

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഉപകാരപ്രദം ആയി എന്ന് തോന്നുന്നു എങ്കില്‍ ഷെയര്‍ ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമന്റ്‌ ആയി രേഖപ്പെടുത്തുക . കൂടുതൽ വാർത്തകൾ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends