Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

ഷേക്കുകളും ജ്യൂസ്കളും കുടിക്കുന്നതിനേക്കാളും എത്രയോ നല്ലതാണു നമ്മുടെ നാടൻ മോരുംവെള്ളം .. ശീലമാക്കൂ .. ആരോഗ്യം സംരക്ഷിക്കൂ ..

21 FEBRUARY 2019 05:05 PM IST
മലയാളി വാര്‍ത്ത
പാല് നല്ലൊരു സമീകൃത ആഹാരമാണ്. പക്ഷെ  പാലിന്റെ രുചി പലർക്കും ഇഷ്ടമല്ല.എന്നാൽ ഈ പാല് ഉറ ഒഴിച്ച് ഉണ്ടാക്കുന്ന തൈര്‌  അധികം ആളുകളും ഇഷ്ടപെടുന്ന ഒന്നാണ് .ഈ തൈര് ഉടച്ചു വെണ്ണ നീക്കി മോരാക്കിയാലോ അത് അതിലേറെ ഉഗ്രനാകും അല്ലെ. ഈ ചുട്ടു   പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്.    മോര് വെള്ളം ചേർത്ത് നീട്ടി അതിൽ അൽപം ഇഞ്ചിയുംഉള്ളിയും  കറിവേപ്പിലയും പച്ചമുളകും നാരകത്തിലയുംചതച്ചിട്ട്  പാകത്തിന് ഉപ്പു ചേർത്തുണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാൻ ഒരു ശീതളപാനീയത്തിനും കഴിയില്ല .   പാല് സമീകൃതാഹാരമാണെങ്കിൽ മോരിനെ നമുക്ക് ഒരു സമ്പൂർണാഹാരം എന്നു വിളിക്കാം.എന്തെന്നാൽ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളാലും സമ്പുഷ്ടമാണ് നമ്മുടെ മോര്  .. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ തുടഗിയവയെല്ലാം മോരിൽ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല   മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏതു സഹായിക്കും. മറ്റേതൊരു പാനീയത്തെക്കാളും വെറും വെള്ളത്തെക്കാളും മികച്ചത് മോര് തന്നെയാണ്.   >പാലിൽ കൊഴുപ്പ് ഉണ്ട്. എന്നാൽ  അത് ഒട്ടും മോരിൽ ഇല്ല. മാത്രമല്ല കാൽസ്യത്തിന്റെ അളവ്  പാലിൽ ഉള്ളതുപോലെ തന്നെ മോരിലും  ഉണ്ട്. . പശുവിൻപാൽ അലർജി ഉള്ളവർ നമുക്കിടയിലുണ്ടെന്നു അറിയാമോ  എന്നാൽ അങ്ങനെ ഉള്ളവരും ഉണ്ട്. അവർക്കും യഥേഷ്ടം  മോര് ഉപയോഗിക്കാം.    നാം കണ്ടിട്ടുള്ള ഒന്നാണ് സദ്യ കഴിക്കുമ്പോൾ അവസാനം പച്ച മോര്  വിളമ്പുന്നത് .ഇത് വെറുതെ ഒന്നുമല്ല കേട്ടോ ദഹന പ്രക്രിയയെ ഏറെ സഹായിക്കുന്ന ഒന്നാണ് മോര് അതിനാലാണ് അവസാനം മോര് തരുന്നത് .   ഏറെ പേര് പറയുന്ന ഒരു പരാതിയാണ്  വിശപ്പില്ല എന്നത് പ്രധാനമായും കുട്ടികളിലാണ് ഏതു കണ്ടു വരുന്നത് .ഇനി വിശപ്പില്ലെന്നു പറഞ്ഞു മരുന്നൊന്നും കഴിക്കാൻ നിൽക്കണ്ട കെട്ടോ  നമ്മുടെ മോര് മതി വിശപ്പുണ്ടാക്കാൻ .. വെറുതെ വെറുതെ പറഞ്ഞതല്ല വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ വിറ്റാമിന് ബി കോംപ്ലക്സ് ഉം  ജീവകം ‍ഡിയും ഉണ്ട്. ഇത് ക്ഷീണവും വിളർച്ചയും അകറ്റാൻസഹായിക്കുന്നു. കൂടാതെ  രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. അതിനോടൊപ്പം തന്നെ അണുബാധകൾ അകറ്റുന്നു. കൂടാതെ മോരിൽ ധാരാളം കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്  അതിനാൽ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു ഉത്തമം. കൊച്ചു  കുട്ടികൾക്ക് ദിവസവും മോര് കുടിക്കാൻ കൊടുക്കുന്നത് നല്ലതാണ്. ഏതു പഴച്ചാറു കുടിക്കാൻ കൊടുക്കുന്നതിനേക്കാൾ നല്ലതാണിത്.   റൈബോഫ്ലേവിൻ മോരിൽധാരാളമായുണ്ട്.റൈബോഫ്ലേവിൻഎന്നാൽ   ജീവകം B2 എന്നും അറിയപ്പെടുന്നു   ഇത് ഏതു തരം ഭക്ഷണത്തെയും  ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. . കൂടാതെ ഹോർമോണുകളുടെ ഉൽപ്പാദനത്തിനും ദഹനത്തിനും ഏറെ  സഹായകം. കരളിന്റെ പ്രവർത്തനത്തിനേയും  സഹായിക്കുന്നു. ഇവയൊന്നുമല്ലാതെ നമ്മളിൽ പലർക്കും അറിയാത്ത ഒരു ഗുണമുണ്ട് മോറിന് ശരീരത്തിലെ   വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.   ഇവയ്ക്കു പുറമേ ∙കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും മോരിലടങ്ങിയ ബയോ ആക്ടീവ് പ്രോട്ടീനുകൾ സഹായിക്കുന്നുണ്ട് .   പലരും പറയുന്ന ഒന്നാണ് ആഹാരം കഴിച്ചു കഴിയുമ്പോൾ നെഞ്ചേരിച്ചിലും വയറെരിച്ചിലും . ഇതിനു കാരണം  അസിഡിറ്റിആണ് . ഈ അസിഡിറ്റി  മാറ്റാനും മികച്ച പാനീയം മോര് തന്നെയാണ് . മലബന്ധം കാരണം ബുദ്ധിമുട്ടുന്നവർ കുറച്ചു മോര് കുടിച്ചു നോക്കൂ. ഇങ്ങനെയുള്ള ബുദ്ധിമുട്ടിനു ശാശ്വതമായ പരിഹാരമാണ് മോരും വെള്ളം.   എല്ലാവരുടെയും ആഗ്രഹം ∙ശരീരഭാരം കുറച്ചു കൂടുതൽ ചെറുപ്പമാകാനാണ് . അതുകൊണ്ടു തന്നെ   മോര് ശീലമാക്കാം. .   ∙പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മസിൽ ഉണ്ടാകാൻ സഹായിക്കുമെന്നതിനാൽ ബോഡിബിൽഡർമാരുടെ മികച്ച ചോയ്സ് ആണ് മോര്. പല നടൻമാരും അവരുടെ ഭക്ഷണത്തിൽ മാറ്റിനിർത്താതെ ഉൾപ്പെടുത്തുന്ന ഒന്നായിട്ടു മോരിനെ ചൂണ്ടികാണിക്കുന്നുണ്ട് .കാലറി കൂട്ടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു  എന്നതാണ് മോരിന്റെ പ്രത്യേകത ..   ∙ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനും മോര്  സഹായിക്കുന്നുണ്ട് സൗന്ദര്യം കൂട്ടാനും മോര് മതിയാകും വെയിലുകൊണ്ട് കരുവാളിച്ചെങ്കിൽ അരക്കപ്പ് മോരിൽ അതേ അളവ് തക്കാളി നീര് ചേർത്ത് പുരട്ടിയാൽ മതി.അതുപോലെ മോരും മഞ്ഞളും ചേർത്ത് പുരട്ടിയാൽ കറുത്ത പാടുകൾ ഇലാതാകും.    ∙മോര് വായിൽ കവിൾക്കൊള്ളുന്നത് വാപ്പുണ്ണ് അകറ്റും.   ∙ജലദോഷവും മൂക്കൊലിപ്പും മാറാൻ മോരിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ദിവസം പലതവണ കുടിച്ചാൽ മതിയാകും.   അമിത വണ്ണവും  പ്രമേഹവും ഉള്ളവർക്കു പോലും ധൈര്യമായി മോര് കുടിക്കാം. പ്രോബയോട്ടിക് ആയതിനാൽ മൂത്ര നാളിയിലെ അണുബാധയും വജൈനൽ ഇൻഫക്ഷനും തടയാൻ മോര് സഹായിക്കും ..    ഷേക്കുകളും ജ്യൂസ്കളും കുടിക്കുന്നതിനേക്കാളും എത്രയോ നല്ലതാണു നമ്മുടെ നാടൻ മോരുംവെള്ളം .. ശീലമാക്കൂ അതിലൂടെ ആരോഗ്യവും സംരക്ഷിക്കൂ ..  

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (12 minutes ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (14 minutes ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (21 minutes ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (35 minutes ago)

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...  (47 minutes ago)

രാഹുലിന്റെ അടുത്ത് നിന്നാൽ പെണ്ണുങ്ങൾ എല്ലാം പെറും..!പറഞ്ഞ കമ്മികളുടെ നെഞ്ചത്ത് റീത്ത് നടിയെ കെട്ടിപിടിച്ച് രാഹുൽ..!  (49 minutes ago)

മഴ മാറിയാലും മലയാളികൾ സൂക്ഷിക്കുക  (54 minutes ago)

ഇന്ന് ഔട്ട്പേഷ്യൻ സേവനങ്ങളിൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് പങ്കെടുക്കുന്നത്...  (1 hour ago)

US കാർ​ഗോ വിമാനം തകർന്നുവീണു;  (1 hour ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്.  (1 hour ago)

അപകട ഇൻഷുറൻസ് പദ്ധതി  (1 hour ago)

വാസുവിന്റേത് നിര്‍ണ്ണായക റോള്‍  (1 hour ago)

ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു.....  (1 hour ago)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഇന്ന് ലഭിക്കും  (1 hour ago)

ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ...  (2 hours ago)

Malayali Vartha Recommends