Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടികുറക്കാനോ ഭാരം കുറക്കാ​നോ ആലോചിക്കുമ്പോൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. അതെത്രമാത്രം ശരിയാണ്?

23 FEBRUARY 2019 06:13 PM IST
മലയാളി വാര്‍ത്ത


തടികുറക്കാനോ ഭാരം കുറക്കാ​നോ ആലോചിക്കുമ്പോൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. അതെത്രമാത്രം ശരിയാണ്? ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ ചോറ്​ ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കും . എന്നാൽ ചപ്പാത്തിയിലും ചോറിലും കാർബോഹൈഡ്രേറ്റ്​ അളവ്​ ഒരേതരത്തിലാ​ണ്​. ഇവയിൽ നിന്ന്​ ലഭിക്കുന്ന കലോറിയും തുല്യം തന്നെയാണ്. അതേസമയം ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്​. അതിനാൽ ചപ്പാത്തി കഴിക്കു​േമ്പാൾ വയർ വേഗം നിറയുകയും കുറേ നേരത്തേക്ക്​ വിശക്കാതിരിക്കുകയും ചെയ്യും. പ്രൊറ്റീനും ചപ്പാത്തിയിലും കൂടുതലായി ഉണ്ട്

ചോറിൽ അന്നജമടങ്ങിയതിനാൽ അതിവേഗം ദഹിക്കും. ഇങ്ങനെ നോക്കുമ്പോൾ ഭാരം കുറക്കുന്നതിനും പ്രമേഹമുള്ളവർക്കും നല്ലതു ചപ്പാത്തിയാണ്

അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അന്നജമടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതല്ല

ഗോതമ്പിൽ സോഡിയം വളരെ കൂടുതലാണ്​. അതിനാൽ സോഡിയം ഒഴിവാക്കേണ്ടവർ ചപ്പാത്തി കഴിക്കരുത്

ചപ്പാത്തിയിൽ ശരീരത്തിന് ​ ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്​, ഫോസ്​ഫറസ്​ എന്നിവ ഉണ്ട് . ചോറിൽ കാത്​സ്യമില്ലെന്ന്​ മാത്രമല്ല, പൊട്ടാസ്യത്തിന്റെയും ഫോസ്​ഫറസി​ന്റെയും അളവ്​ കുറവുമാണ്​ചപ്പാത്തി ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ രക്​തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച്​ നിലനിർത്താൻ സഹായിക്കും.

എന്നുവെച്ച് വാരിവലിച്ചു കഴിക്കാമെന്നൊന്നും കരുതേണ്ട ..ഒരു ദിവസം നാലു ചപ്പാത്തിയിൽ കൂടുതൽ കഴിക്കരുത്​. കൂടാതെ രാത്രി 7.30 ന്​ മുമ്പ്​ ഭക്ഷണം കഴിക്കുകയും വേണം. മൾട്ടി ഗ്രെയ്​ൻ ചപ്പാത്തിയും നല്ലതാണ്

ഇനി ചോറ്​ തന്നെ കഴിക്കാനാണ്​ താത്​പര്യമെങ്കിൽ ബ്രൗൺ റൈസ്​ ഉപയോഗിക്കുക. പുറം തൊലി മാത്രം കളഞ്ഞ അരിയാണ്​ ബ്രൗൺ റൈസ്​. അതിനാൽ തന്നെ ഇത്​ ദഹിക്കാൻ വൈറ്റ്​ റൈസിനേക്കാൾ സമയമെടുക്കും.
ഉള്ളിലെ പാളികൾ കൂടി കളഞ്ഞ്​ അന്നജം മാത്രടങ്ങിയ അരിയാണ്​ വൈറ്റ്​ റൈസ്​. എന്ത്​ കഴിക്കുമ്പോഴും അളവ്​ വളരെ ശ്രദ്ധിക്കണമെന്നാണ്​ ആരോഗ്യ വിദഗ്​ധരുടെ നിർദേശം.

തവിടുനീക്കാത്ത ധാന്യങ്ങൾ ഉപയോഗിക്കുന്നതാണ്​ നല്ലത്​. മുഴുധാന്യങ്ങളിൽ (ഹോൾ ഗ്രെയിൻ) തവിടിലാണ് നാരുകൾ ധാരാളമായുള്ളത്. ധാന്യത്തിൽ കൂടുതൽ അന്നജമടങ്ങിയിരിക്കുന്നത് ഏറ്റവും ഉള്ളിലുള്ള എൻഡോസ്പേമിലാണ്. അതിനാലാണ്​ റീഫൈൻഡ്​ ചെയ്​ത ഗോതമ്പ്​, മൈദ, വൈറ്റ്​ പാസ്​ത തുടങ്ങിയവ ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർ പൂർണമായും ഒഴിവാക്കണമെന്നു പറയുന്നത്

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (6 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (7 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (8 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends