Widgets Magazine
23
May / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപ്പും മധുരവും ചേർത്ത അല്‍പം നാരങ്ങാ വെള്ളം-ആയുസ്സിന്റെ മരുന്ന്

20 APRIL 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?

കുഞ്ഞുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന പഴമൊഴിതന്നെ ഇതിന് ഉദാഹരണമാണ് .പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്ആറ് ഭൂതങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

ശ​ർ​ക്ക​ര​യു​ടെ​ ​മ​ധു​രം​ ​ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ

തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല .അതിനായി എന്തെല്ലാം മാർഗ്ഗങ്ങൾ നോക്കിയിട്ടും പരാജയപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത . ഒതുങ്ങിയ ശരീരം സ്വന്തമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്

മാമ്പഴ വിപണി പൊടിപൊടിക്കുമ്പോൾ വിപണിയിൽ പതിയിരിക്കുന്ന ഈ അപകടം ഓര്‍ത്താല്‍ നല്ലത്....

വേനൽക്കാലത്ത് പൊതുവെ ക്ഷീണം അധികമായി തോന്നുന്നത് സാധാരണയാണ്. ശരീരത്തിന് നിര്‍ജ്ജലീകരണം ഉണ്ടായാൽ അത് ചിലപ്പോൾ മരണത്തിലേക്ക് തന്നെ വഴിവെച്ചേക്കാം. അത് കൊണ്ട് വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

വേനൽക്കാലത്ത് മാത്രമല്ല വയറിളക്കം, ഛര്‍ദ്ദി എന്നിവയുള്ളപ്പോഴും നിർജ്ജലീകരണം സംഭവിക്കാം. ഇത്തരം അവസ്ഥകളിൽ ഉപ്പും മധുരവും ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് അമൃതിനു സമമാണെന്നാണ് പറയുന്നത് . ഇത് ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങള്‍ നിലനിര്‍ത്തുകയും ജലം ആഗിരണം ചെയ്യുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും .

വേനൽ ചൂടിന്റെ ആധിക്യം മൂലം ഉണ്ടായ നിര്ജ്ജലീകരണത്തിനും ഛര്‍ദ്ദിപോലുള്ള അസുഖങ്ങൾ കരണമായുള്ള ക്ഷീണത്തിനും ഈ പാനീയം ഉത്തമ പരിഹാരമാണ്. ഇനി പെട്ടെന്ന് നാരങ്ങ ഇല്ലാത്ത സാഹചര്യത്തിൽ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ആറ് ടീസ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി ഉപയോഗിക്കാവുന്നതാണ്

തണുത്ത വെള്ളം ഒഴിവാക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തു കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും. നാരങ്ങയിലെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും കരളിനു സംരക്ഷണം നല്കുന്നു.

നാരങ്ങായില്‍ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും ഇതു സഹായിക്കും.

ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.

സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോള്‍ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇന്‍ഫ്‌ലമെഷന്‍ വരുന്നത് തടയുന്നു.

നാരങ്ങവെള്ളം പൊട്ടാസ്സിയത്തിന്റെ പ്രധാന സ്രോതസ്സാണ്. പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് ചര്‍മത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഈ ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും.

നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ അതിയായ വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാന്‍ സഹായിക്കുന്നു. നാരങ്ങയുടെ പ്രവര്‍ത്തനം ഇൻഫ്ളമേഷൻ കുറക്കുന്നു .

ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകൾ വികസിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കാൻ സഹായിക്കുക വഴി രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കും .

സോഡ ചേർത്ത് നാരങ്ങാവെള്ളം താൽക്കാലികമായി ദാഹത്തെ ശമിപ്പിക്കുമെങ്കിലും ഇതു കാർബണേറ്റഡ് ഡ്രിങ്ക്സിന്റെ സ്വഭാവം ആയതിനാൽ ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളര്‍മാര്‍ക്ക് എന്നെ ഭയം, ആരും പുറത്ത് പറയില്ല: ക്രിസ് ഗെയ്ല്‍  (20 minutes ago)

എസ്എസ്എല്‍സിക്ക് പിന്നാലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളും ഈ വര്‍ഷം മുതല്‍ ഡിജി ലോക്കര്‍ സംവിധാനത്തിലേക്ക്  (1 hour ago)

കേരളത്തിൽ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ.പി.ജയരാജൻ  (1 hour ago)

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി  (2 hours ago)

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍  (2 hours ago)

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ഇനി വെറും ഓട്ടക്കാലണ  (2 hours ago)

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി നേപ്പാളിൽ റിമി ടോമി... ചിത്രങ്ങൾ വൈറൽ  (2 hours ago)

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും ന  (2 hours ago)

ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു  (2 hours ago)

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്  (3 hours ago)

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു  (3 hours ago)

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...  (3 hours ago)

രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി  (3 hours ago)

മാല പിടിച്ചു പറിക്കാൻ ശ്രമിക്കല്ലേ മക്കളെ... അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് ഇനി രക്ഷപെടാൻ ആവില്ല! മാലപൊട്ടിച്ചാല്‍ ഇനി പത്ത് വര്‍ഷം ശിക്ഷ  (3 hours ago)

Malayali Vartha Recommends