Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ?

11 MAY 2019 10:59 AM IST
മലയാളി വാര്‍ത്ത

അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ?
നെഞ്ചളവ് 31.5 ഇഞ്ച്, അരക്കെട്ട് 23 ഇഞ്ച്, ഇടുപ്പ് 32 ഇഞ്ച്. ഇതാണ് സൈസ് സീറോ അളവുകള്‍. 2008-ല്‍ പുറത്തുവന്ന തഷാന്‍ എന്ന ചിത്രത്തിനു വേണ്ടി ബോളിവുഡ് സുന്ദരി കരീന കപൂര്‍ പരീക്ഷിച്ചു വിജയിച്ചതോടെയാണ് നമ്മുടെ നാട്ടിലും സൈസ് സീറോക്ക് ആരാധകരുണ്ടാകാൻ തുടങ്ങിയത്
വളരെ ഈസി ആയി ഈ അഴകളവുകൾ സ്വന്തമാക്കാമെന്ന് കരുതേണ്ട. ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്......
വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കാം ഇതിനായി ചീര, ബ്രൊക്കോളി, കാബേജ്, കോളിഫഌര്‍, ലെറ്റൂസ് എന്നീ ഇലക്കറികളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം
പച്ചക്കറി സൂപ്പുകൾ, സാലഡുകൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്. ഒരു വിദ​ഗ്ധ ഡയറ്റീഷ്യനെ കണ്ട ശേഷം മാത്രമേ ഡയറ്റിങ് തുടങ്ങാൻ പാടുള്ളൂ. സീറോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ചോറ് പൂർണമായി ഒഴിവാക്കുന്നതാണ് സീറോ ഡയറ്റ്. ഓട്‌സ്, ബാര്‍ലി, ഗോതമ്പരി തുടങ്ങിയവ ചോറിന് പകരം ഉപയോഗിക്കാം. ചോറ് വേണമെന്നുള്ളവര്‍ തവിട് കളയാത്ത അരി ഉപയോഗിക്കുക.

സീറോ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂർ ദെെർഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്.

രണ്ട്...

നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം, ശീതളപാനീയങ്ങളായ കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോരു വെള്ളം എന്നിവ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിയ്ക്കണം. കരിക്കിന്‍ വെള്ളവും നല്ലത്. കോള, സോഡ തുടങ്ങിയവ ഒഴിവാക്കുക.


മൂന്ന്...

ഇടനേരങ്ങളിൽ കഴിക്കുന്ന പലഹാരങ്ങൾ പൂർണമായും ഒഴിവാക്കി നട്സ് ഉൾപ്പെടുത്തണം.വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പൂർണമായി ഒഴിവാക്കണം .

നാല്...

വിറ്റാമിനുകൾ,ധാതുക്കൾ( ഇരുമ്പ്, കാത്സ്യം, മ​ഗ്നീഷ്യം) ധാരാളം അടങ്ങിയ പച്ച ഇലക്കറികൾ- പാലക്ക് ചീര, ബ്രോക്കോളി, ക്യാബേജ്, കോളിഫ്ളവർ എന്നിവ ഉൾപ്പെടുത്തണം.

അഞ്ച്...

തവിടുകൂടിയ ധാന്യങ്ങൾ- ​ഗോതമ്പ്, റാ​ഗി, ഒാട്ട്സ്, അവൽ, ചോളം എന്നിവ മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളൂ. ചോറ് പൂർണമായും ഒഴിവാക്കണം.

ആറ്...

തൊലിയോടുകൂടിയതും മുളപ്പിച്ചതും പയറുവർ​ഗങ്ങൾ, പരിപ്പ്, മീൻ, മുട്ടയുടെ വെള്ള എന്നിവ ഉപയോ​ഗിക്കാം.

ഏഴ്...

പച്ചക്കറി സൂപ്പുകൾ, പാതി വേവിച്ച പച്ചക്കറികൾ, സാലഡുകൾ, അരിഞ്ഞ പഴങ്ങൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാനഘടകങ്ങളാണ്. ഇവ വയറുനിറയ്ക്കുന്നതിലുപരിയായി പോഷകമൂല്യങ്ങൾ നൽകുകയും ചെയ്യുന്നു.

എട്ട്...

കൊഴുപ്പില്ലാത്ത പാൽ ഉത്പന്നങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ.

ഒൻപത്...

ചോക്ലേറ്റുകൾ, കേക്കുകൾ, ഐസ്ക്രീം, ബർ​ഗർ, പിസ, പാനിപൂരി, മസാലചാട്ട്, സമോസ, ചിപ്സ് പോലുള്ളവ പൂർണമായും ഒഴിവാക്കേണ്ടതാണ്.

പത്ത്...

ദിവസവും വ്യായാമം നിർബന്ധമാണ്. സെെസ് സീറോ ആകുന്നതിന് വേണ്ടി ഭക്ഷണം നിയന്ത്രണം മാത്രം സഹായിക്കുകയില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (43 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (54 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends