Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും. എന്നാൽ ഇവരണ്ടും പ്രത്യേക അളവിൽ ചേർത്തുണ്ടാക്കുന്ന ഔഷധക്കൂട്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും . കാൻസർ കൊളസ്‌ട്രോൾ ,രക്ത സമ്മർദ്ദം എന്നിവയെല്ലാം പരിഹരിക്കാൻ ഈ ഔഷധക്കൂട്ടിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്

26 MAY 2019 10:43 AM IST
മലയാളി വാര്‍ത്ത

ഇഞ്ചിയും മുരിങ്ങയും ഒരിക്കലും മലയാളികൾക്ക് ഏറെ പരിചിതമാണ്. ഇവ ചേർത്ത ഭക്ഷണം നമ്മളെല്ലാം കഴിക്കാറുമുണ്ട്. . ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും. എന്നാൽ ഇവരണ്ടും പ്രത്യേക അളവിൽ ചേർത്തുണ്ടാക്കുന്ന ഔഷധക്കൂട്ടിനു ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. കാൻസർ കൊളസ്‌ട്രോൾ ,രക്ത സമ്മർദ്ദം എന്നിവയെല്ലാം പരിഹരിക്കാൻ ഈ ഔഷധക്കൂട്ടിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.

വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. ഇതിൽ . വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

അതായത് പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയിലയിൽ ഉണ്ട്. ഇതിൽ ഇഞ്ചി കൂടി ചേർക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്

ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുരിങ്ങയില ജ്യൂസ്. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവര്‍, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും

ആര്‍ത്രൈറ്റിസ് പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് മുരിങ്ങയും ഇഞ്ചിയും. ഇതിലുള്ള മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം എന്നിവയെല്ലാം ആര്‍ത്രൈറ്റിസില്‍ നിന്ന് പരിഹാരം നല്‍കുന്നവയാണ്.

വിട്ടു മാറാത്ത തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മുരിങ്ങയും ഇഞ്ചിയും. മുരിങ്ങ മൈഗ്രേയ്ന്‍ കുറക്കുന്നതിനു സഹായിക്കും

വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥകള്‍ക്കും പരിഹാരം കാണാന്‍ മുരിങ്ങയും ഇഞ്ചിയും കഴിച്ചാല്‍ മതി.

കരളിനെ സംരക്ഷിക്കാനും ഏറ്റവും ഫലപ്രദമായ കൂട്ടാണ് ഇത്. കരള്‍ രോഗങ്ങളെയും ഫലപ്രദമായി നേരിടുന്നു

അനീമിയക്ക് പരിഹാരം കാണുന്നതിനും ഇഞ്ചിയും മുരിങ്ങയിലയും ചേർന്ന ഔഷധക്കൂട്ട് നല്ലതാണത്രേ. ഇതിലുള്ള ന്യൂട്രിയന്‍സ് ആണ് അനീമിയയെ പ്രതിരോധിക്കുന്നത്.

ഇതിനെല്ലാം പുറമെ അകാരണമായ ക്ഷീണം ,ഉത്സാഹക്കുറവ് എന്നിവ പരിഹരിക്കുന്നതിനും ഈ ഔഷധക്കൂട് ഉത്തമമാണ് .

മുരിങ്ങയിലയും ഇഞ്ചിയും ചേർത്ത ചാറ് അര ഔണ്‍സ് വീതം ഭക്ഷണത്തിനു മുന്‍പോ ശേഷമോ മൂന്ന്-നാല് ദിവസം തുടർച്ചയായി കുടിച്ചാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയും. ദിവസവും കഴിക്കുന്നതും നല്ലതാണ്. മുരിങ്ങയില പൊടിച്ച് സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ ബ്ലഡ്ഷുഗര്‍ ലെവല്‍ കുറയും.

ഇനി എങ്ങിനെയാണ് ഈ ഔഷധം ഉണ്ടാക്കുന്നതെന്ന് പറയാം ...

ഇഞ്ചി നല്ലതു പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി നാല് കപ്പ് വെള്ളത്തില്‍ പത്ത് മിനിട്ടോളം വേവിക്കണം . ശേഷം തീ ഓഫാക്കി ഇതിലേക്ക് മുരിങ്ങയിലകള്‍ ചേര്‍ക്കാം. അഞ്ച് മിനിട്ടോളം മൂടി വെച്ചതിനു ശേഷം അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

പ്രത്യേക ഔഷധക്കൂട്ട് ഉണ്ടാക്കുന്നതിനു പുറമെ മുരിങ്ങ കറി വെക്കുന്നതിന് മുന്‍പ് അല്‍പം ഇഞ്ചിയും അതില്‍ അരിഞ്ഞോ ചതച്ചോ ചേര്‍ക്കുന്നതും ഗുണം ചെയ്യും . ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇഞ്ചി ചേർത്ത മുരിങ്ങയില കറിയായോ തോരൻ വെച്ചോ കഴിക്കുന്നത് ആരോഗ്യത്തിനു വളരെയേറെ ഗുണം ചെയ്യും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends