Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെളുത്തുള്ളി കഴിച്ച ശേഷം ഉച്ഛ്വാസവായുവില്‍ പോലും ആ ഗന്ധം ഉണ്ടാക്കുന്നത് എ എം എസ്!

27 MAY 2019 03:11 PM IST
മലയാളി വാര്‍ത്ത

നാം വെളുത്തുള്ളിയെ നമ്മുടെ മസാലക്കൂട്ടുകളുടെ ഭാഗമാക്കിയിട്ട് 5000-ത്തില്‍ അധികം വര്‍ഷം കഴിഞ്ഞു. വെളുത്തുള്ളി നമ്മുടെ കറികള്‍ക്കും മറ്റ് ആഹാര വസ്തുക്കള്‍ക്കുമെല്ലാം പ്രത്യേക രുചി പ്രദാനം ചെയ്യുന്നത് നമ്മള്‍ ആസ്വദിച്ചു കഴിയ്ക്കുന്നുണ്ടെങ്കിലും ഭക്ഷണ ശേഷം അത് അവശേഷിപ്പിയ്ക്കുന്ന ഗന്ധം നമ്മുടെ നിശ്വാസ വായുവില്‍ പോലും തങ്ങി നില്‍ക്കുന്നത് എല്ലാവരേയും അലോസരപ്പെടുത്തുന്നുമുണ്ട് .

വെളുത്തുള്ളിയെ ഇഷ്ടപ്പെടുകയും അതിന്റെ ഗന്ധത്തെ എല്ലാവരും വെറുക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടെന്ന് ചിന്തിയ്ച്ചു നോക്കാം .

വെളുത്തുള്ളി അരിയുമ്പോള്‍ സള്‍ഫൈഡുകള്‍ എന്ന തലയ്ക്കു പിടിയ്ക്കുന്ന തരം ചില രാസ സംയുക്തങ്ങള്‍ പുറത്തു വരുന്നുണ്ട്. പെട്ടെന്ന് ബാഷ്പീകരണം സംഭവിയ്ക്കുന്ന ഈ തന്മാത്രകളാണ് വെളുത്തുള്ളിയ്ക്കു അതിന്റെ പ്രത്യേക ഗന്ധം നല്‍കുന്നത് .

വെളുത്തുള്ളി പാകം ചെയ്യുമ്പോള്‍ ഈ സള്‍ഫൈഡ് തന്മാത്രകള്‍ അന്തരീക്ഷത്തില്‍ പരക്കുകയും ആസ്വാദ്യകരമായ സുഗന്ധം ചുറ്റുപാടും നിറയുകയും ചെയ്യുന്നു . അത് കഴിയ്ക്കുവാനായി നാം അത് വായിലേയ്ക്ക് വയ്ക്കുമ്പോള്‍ പെട്ടെന്ന് ബാഷ്പീകരണം സംഭവിച്ച് വാതക രൂപത്തിലാകുന്ന ഇതിന്റെ തന്മാത്രകള്‍ നമ്മുടെ മൂക്കിലേയ്ക്കും ശ്വാസ നാളങ്ങളിലേയ്ക്കും കടക്കുന്നു .അത് കൊണ്ടാണ് നാം അതിന്റെ സുഗന്ധം അറിയുന്നത് എന്ന് ഓ ഹൈ യോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി യിലെ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവി ഷെറില്‍ ബാരിഞ്ചര്‍ പറഞ്ഞു.

ഭക്ഷണം കഴിച്ച ശേഷം ഉണ്ടാകുന്ന വായ്‌നാറ്റത്തിനും ദുര്‍ഗന്ധമുള്ള ശ്വാസത്തിനും കാരണം വായ്ക്കുള്ളില്‍ പല്ലുകള്‍ക്കിടയില്‍ കുടുങ്ങുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ അവിടിരുന്ന് ചീഞ്ഞു തുടങ്ങുന്നതാണ് . എന്നാല്‍ വെളുത്തുള്ളിയുടെ കാര്യത്തില്‍ സംഭവിയ്ക്കുന്നത് അങ്ങനെയല്ല . നി ശ്വാസത്തില്‍ വെളുത്തുള്ളിയുടെ ഗന്ധം വരണമെങ്കില്‍ അത് ആമാശയത്തില്‍ എത്തിക്കഴിഞ്ഞിരിയ്ക്കണം . അവിടെ വച്ച് ദഹന രസങ്ങള്‍ അതിനെ വിഘടിപ്പിച്ച് വിറ്റാമിനുകളും ധാതുക്കളും സള്‍ഫൈഡുകളും ആക്കിമാറ്റുന്നു. ദഹനപ്രക്രിയയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അത് കുടലിലേയ്ക്ക് നീങ്ങും. എന്നാല്‍ വളരെ ചെറിയ ഒരു തന്മാത്രയായ അലൈല്‍ മീതൈല്‍ സള്‍ഫൈഡ് എന്ന എ എം എസ് ആമാശയ ഭിത്തിയിലെ സ്തരത്തിലൂടെ രക്ത ചംക്രമണ വ്യവസ്ഥയിലേയ്ക്ക് കടക്കും.

വെളുത്തുള്ളിയ്ക്ക് അതിന്റെ പ്രത്യേകമായ ഗന്ധം നല്‍കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ഈ എ എം എസ്. രക്ത ചംക്രമണ വ്യവസ്ഥയില്‍ കടന്നു കഴിഞ്ഞാല്‍ ഇവ , ശ്വാസ കോശങ്ങളിലൂടെ രക്തം കടന്നു പോകുമ്പോള്‍, ഓക്‌സിജനെയും കാര്‍ബണ്‍ ഡയോക്‌സൈഡിനെയും കടത്തി വിടുന്ന സ്തരങ്ങളിലൂടെ വളരെ എളുപ്പത്തില്‍ നമ്മുടെ ശരീരത്തിന് പുറത്തേയ്ക്ക് കടക്കുകയും ചെയ്യുന്നു. അപ്രകാരം കാര്‍ബണ്‍ ഡയോക്‌സൈഡിനെ പുറന്തള്ളാന്‍ നമ്മള്‍ ഉച്ഛ്വസിയ്ക്കുമ്പോള്‍ ഇതോടൊപ്പം ഒരു ചെറിയ അളവ് എ എം എസിനെയും നമ്മള്‍ പുറത്തു വിടുന്നു.

24 മണിക്കൂറോളം എ എം എസ് -ന്റെ സ്വാധീനം രക്തത്തില്‍ ഉണ്ടായിരിയ്ക്കും. എന്നാല്‍ ആപ്പിള്‍ , ചീര പോലുള്ള ഒരു ഇലച്ചെടിയായ ലെറ്റിയൂസ്, പുതിന എന്നിവ കഴിയ്ക്കുന്നത് നിശ്വാസ വായുവില്‍ വെളുത്തുള്ളിയുടെ ഗന്ധം ഉണ്ടാകുന്നതില്‍ നിന്നും രക്ഷിയ്ക്കും. ഫീനോളിക് സംയുക്തങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ സള്‍ഫൈഡുകളുമായി ചേര്‍ന്ന് അവയുടെ വലിപ്പം കൂട്ടുകയും, അവയ്ക്ക് വായുവില്‍ പറന്നു നടക്കാന്‍ അത്ര എളുപ്പമല്ലാതാക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends