Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

നിങ്ങളുടേത് ഈ ഭക്ഷണ രീതിയാണോ ? എങ്കിൽ ശ്രദ്ധിക്കണം...

09 JUNE 2019 04:10 PM IST
മലയാളി വാര്‍ത്ത

കടുത്ത ചൂടിന് ശേഷം മണ്ണിനെ നനയിച്ചു മഴയിങ്ങെത്തി. ഇനി വിവിധങ്ങളായ അസുഖങ്ങളുടെ കാലമാണ്. ഒരൽപം ശ്രദ്ധ ചെലുത്തിയാൽ ഈ രോഗങ്ങളില്‍നിന്ന് രക്ഷനേടാം. വായുവിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങള്‍ വേനല്‍ക്കാലത്താണ് കൂടുതലായും കണ്ടുവരുന്നത്. അതിനാൽ തന്നെ ചൂടുകാലത്തിൽ അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്.

വേനല്‍ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം വിയര്‍പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല്‍ ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. അങ്ങനെ നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) ഒഴിവാക്കാം. 

ദിവസേന രണ്ടരലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെയിലത്ത് കൂടുതല്‍ സമയം ജോലിചെയ്യുന്നവര്‍ മൂന്നരലിറ്റര്‍ വെള്ളം കുടിക്കണം. ചൂടുകൂടുന്ന സമയത്ത് ദീര്‍ഘയാത്രകള്‍ നടത്തേണ്ടിവന്നാല്‍ വഴിവക്കുകളിലും തട്ടുകടകളിലും ലഭിക്കുന്ന കളര്‍ചേര്‍ത്ത വെള്ളം ഗുണനിലവാരം ഉറപ്പുവരുത്തിമാത്രമേ ഉപയോഗിക്കാവൂ. 

വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ബോട്ടിലുകളില്‍ വില്‍ക്കുന്ന കോള പോലുള്ള പാനീയങ്ങള്‍ ശരീരത്തിലുള്ള ജലാംശത്തെ വലിച്ചെടുക്കും. നാരാങ്ങാവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കാം. ധാരാളം പഴങ്ങളും കഴിക്കാം.

വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് ദഹനരസങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ കുറച്ച് വിശപ്പേ അനുഭവപ്പെടുകയുള്ളൂ. വേനല്‍ക്കാലഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമാകണം. തവിടുകളയാത്ത അരി, ഗോതമ്പ് എന്നിവ കഴിക്കാം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കണം. നാരങ്ങാ വര്‍ഗ്ഗത്തില്‍െപ്പട്ട പഴങ്ങള്‍ (ചെറുനാരങ്ങ, ഓറഞ്ച്, മുസംബി) തണ്ണിമത്തന്‍, മുന്തിരി എന്നിവ നല്ലതാണ്. പൈനാപ്പിള്‍ വിറ്റാമിനുകളുടേയും ആന്റിഓക്സിഡന്റുകളുടേയും കലവറയാണ്. ക്ഷീണമകറ്റാനും രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. മാമ്പഴത്തിലുള്ള ബീറ്റാകരോട്ടീനും വിറ്റമിന്‍ എ., സി. എന്നിവയും വേനല്‍ക്കാലരോഗങ്ങളെ തടഞ്ഞുനിര്‍ത്തും. പപ്പായ സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ സഹായിക്കും.

അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ചൂടുകാലത്ത് ഒഴിവാക്കണം. ഇറച്ചി, മുട്ട, വറുത്തത്, പൊരിച്ചത്, എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ചുമാത്രം ഉപയോഗിക്കുക. ബേക്കറി ആഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം. മഠായി, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയും കുറയ്ക്കണം. തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. കാരറ്റ്, തക്കാളി, സവാള മുതലായവയും ഇലക്കറികളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വേനല്‍ക്കാലത്തുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. ജീരകം, മല്ലി, പുതിന എന്നിവ ദഹനം സുഗമമാക്കും. ചൂടുകാലത്തെ ദീര്‍ഘയാത്രകളില്‍ വെള്ളം കൈയില്‍ കരുതാന്‍ മറക്കരുത്. കാപ്പി, ചായ മുതലായവയുടെ ഉപയോഗം കുറയ്ക്കണം. ബിരിയാണി പോലെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വെള്ളം നന്നായി കുടിക്കുക. ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

* ദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ ഉണര്‍ന്നാല്‍ 2 ഗ്ലാസ് വെള്ളം കുടിക്കുന്നത്, ഉറക്കസമയത്തുണ്ടാകുന്ന ജലനഷ്ടം വഴിയുള്ള ക്ഷീണം കുറയ്ക്കും.

* ധാതുലവണങ്ങളടങ്ങിയ കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം.

* തൈര്, മോര് എന്നിവ ശീലമാക്കുക. ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുന്നതിനാല്‍ എരിവ്, പുളി, ഉപ്പ് എന്നിവ കഴിവതും കുറയ്ക്കുക.

* ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. മാംസാഹാരം പരമാവധി ഒഴിവാക്കുക.

* സോഫ്റ്റ്ഡ്രിങ്ക്സ്, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.

* ദിവസം 2 നേരം കുളി നിര്‍ബന്ധമാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍  (4 minutes ago)

കത്ത് നൽകി കണ്ഠരര് രാജീവര്  (22 minutes ago)

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (5 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (5 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (5 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (5 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (6 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (6 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (6 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (6 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (6 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (7 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (7 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (9 hours ago)

Malayali Vartha Recommends