Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഇഞ്ചിച്ചായ, മസാലച്ചായ, സുലൈമാനി, നാരങ്ങാച്ചായ, ഏലക്കാച്ചായ , മുല്ലപ്പൂ ചായ, അങ്ങനെ ചായയുടെ രുചിവൈവിധ്യങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല.അതിനോടൊപ്പം ഇതാ മറ്റൊരു ചായ ചായപ്രേമികൾക്കായി അവതരിച്ചിരിക്കുന്നു. ഫുൾ ജാർ സോഡയുടെ ആരാധകർക്കു വെല്ലുവിളിയുയർത്തി പുതിയ തരംഗമാകാൻ ‘കറക്കി ചായ

17 JUNE 2019 06:07 PM IST
മലയാളി വാര്‍ത്ത

വിവിധ തരം  ചായകൾ ഇതിനോടകം  വിപണി കയ്യടക്കി കഴിഞ്ഞിട്ടുണ്ട്. ഇഞ്ചിച്ചായ, മസാലച്ചായ, സുലൈമാനി, നാരങ്ങാച്ചായ, ഏലക്കാച്ചായ , മുല്ലപ്പൂ ചായ, അങ്ങനെ ചായയുടെ രുചിവൈവിധ്യങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല.അതിനോടൊപ്പം ഇതാ മറ്റൊരു ചായ ചായപ്രേമികൾക്കായി അവതരിച്ചിരിക്കുന്നു. 
ഫുൾ ജാർ സോഡയുടെ ആരാധകർക്കു വെല്ലുവിളിയുയർത്തി പുതിയ തരംഗമാകാൻ   ‘കറക്കി ചായ’ എത്തിയിരിക്കുകയാണ്.

സത്യത്തിൽ  കറക്കി ചായ ഇതിലെയൊക്കെ കറങ്ങി നടന്നിരുന്ന സമോവർ ചായ തന്നെയാണ്  . പക്ഷെ  പ്രചാരമൊന്നും  സമോവറിനു  കിട്ടിയിരുന്നില്ല. പക്ഷെ നമ്മുടെ സാധാ സോഡ,  ഫുൾ ജാർ സോഡയായി തരംഗം  സൃഷ്ട്ടിച്ചപ്പോൾ  സമോവർ ചായ  കെട്ടും മട്ടും  പരിഷ്‌കരിച്ചു  കറക്കി ചായ ആയി അവതരിച്ചതാണ്  

വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതലാളുകൾ കുടിക്കുന്ന പാനീയമാണ് ചായ.   നമ്മുടെ നാട്ടിൽത്തന്നെ അടുത്തിടയ്ക്ക് തന്തൂർ ചായ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മസാലച്ചായയാണു തന്തൂർ ചായയാക്കി നൽകുന്നത്. തന്തൂർ അടുപ്പിലിട്ടു പൊള്ളിച്ച മണ്‍കപ്പുകളിലേക്കു പകരുന്ന തന്തൂർ ചായയ്ക്ക് ആരാധകർ ഏറെയായിരുന്നു.

കറക്കി ചായ തയാറാക്കുന്ന രീതിയാണ് അതിന്റെ പ്രത്യേകത, രുചി പഴയകാല സമോവർ ചായയുടേതു തന്നെ. കറക്കി ചായ റെഡിയാക്കാൻ വെള്ളം ചേർക്കാതെ തിളപ്പിച്ചെടുത്ത പാൽ നന്നായി അടിച്ചു പതപ്പിച്ചെടുക്കും.

3 ഗ്ലാസ് കറക്കി ചായ തയാറാക്കാൻ വേണ്ട ചേരുവകൾ ഇവയാണ് 

വെള്ളം – 2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്)
പാൽ –  2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്)
തേയിലപ്പൊടി – 6 ടീസ്പൂൺ
പഞ്ചസാര – 6 ടീസ്പൂൺ
ഏലക്കാ  2 -3 
ഗ്രാമ്പു  2 - 3 

ഒരു പാനിൽ വെള്ളവും മറ്റൊരു പാനിൽ പാലും തിളപ്പിക്കുക.

വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് തേയിലപ്പൊടിയും പഞ്ചസാരയും ഏലയ്ക്കയും ഗ്രാമ്പുവും ചേർത്ത് അരിച്ചെടുക്കണം. 
തിളച്ച പാൽ നന്നായി ആറ്റിയെടുത്തു പതപ്പിക്കണം.
ഗ്ലാസിലേക്ക് മുക്കാൽ ഭാഗം ചായക്കൂട്ട് ഒഴിച്ച് അതിന് മുകളിലേക്ക് സ്പൂൺ ഉപയോഗിച്ച് പതപ്പിച്ചു വച്ചിരിക്കുന്ന പാൽപത അൽപാൽപം ചേർക്കാം. ഇത് കൈയിലെടുത്ത് കറക്കിയെടുക്കുന്നതിലാണ് ഇതിന്റെ ബ്യൂട്ടി. ഇനി ഇങ്ങനെ കറക്കാൻ സാധിക്കാത്തവർക്ക് ഒരു അലുമിനിയം ഫോയിൽ കൊണ്ട് നന്നായി ഗ്ലാസ് മൂടിപ്പിടിച്ച് കറക്കിയെടുക്കാം.

അപ്പോൾ ഇനി കറക്കി ചായ പരീക്ഷിക്കാൻ തയ്യാറാണല്ലോ? 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (2 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (9 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (9 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (10 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends