Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഒരുപാട് കാലം കുടുംബത്തിനൊപ്പം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ പറ്റുക എന്നത് വളരെ നല്ല കാര്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ' എന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിൽ ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാകണമെങ്കിൽ ശരിയായ ഭക്ഷണം ശരിയായ സമയത്ത് ശരിയായ രീതിയിൽ കഴിക്കുക കൂടി വേണം. വെറും ആറു കാര്യങ്ങൾ അഥവാ ആറു ഭക്ഷണക്രമങ്ങൾ ശീലിച്ചു കഴിഞ്ഞാൽ ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാം .

22 JUNE 2019 05:58 PM IST
മലയാളി വാര്‍ത്ത

ഒരുപാട് കാലം കുടുംബത്തിനൊപ്പം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ പറ്റുക എന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം ശരീരം ശ്രദ്ധിക്കാനോ സൗന്ദര്യം വർദ്ധപ്പിക്കാനോ ആർക്കും സമയം കിട്ടാറില്ല
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ' എന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിൽ ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാകണമെങ്കിൽ ശരിയായ ഭക്ഷണം ശരിയായ സമയത്ത് ശരിയായ രീതിയിൽ കഴിക്കുക കൂടി വേണം.

വെറും ആറു കാര്യങ്ങൾ അഥവാ ആറു ഭക്ഷണക്രമങ്ങൾ ശീലിച്ചു കഴിഞ്ഞാൽ ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാം ..

1. പച്ചക്കറികളും പഴങ്ങളും

ആരോഗ്യം, രോഗപ്രതിരോധം, രോഗ നിവാരണം, സൗന്ദര്യം എന്നിവയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള പ്രാധാന്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ ..


ഉഴുന്ന്, പയറ്, ചീര, തുവര, തകര, താള്, മുതിര, മത്തൻ, മുരിങ്ങ എന്നിവയുടെ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് . .വള്ളികളിൽ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയൊക്കെ ആരോഗ്യത്തിനു നല്ലതാണ്

കുമ്പളങ്ങ നീര് കഴിച്ചാൽ മൂത്ര തടസ്സം മാറിക്കിട്ടും. വെള്ളരി സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമാണ് ശരീരത്തിൽ നീര് കെട്ടുന്നത് ശമിപ്പിക്കുന്നതിനും ഉപ്പ് കൂടുതൽ കഴിക്കുന്നത് മൂലം ശരീരത്തിൽ നീർക്കോളുണ്ടായാൽ അത് ശമിപ്പിക്കുന്നതിനും വെള്ളരി നീര് ഉത്തമമാണ്.

ഇലകളിൽ അപ്പവും അടയും വേവിച്ചെടുക്കുന്നത് ആഹാരത്തിന് രുചിയും ഗുണവും നൽകും. വാഴയില, താമരയില, ചീലാന്തിയില, വട്ടയില തുടങ്ങിയ ഇലകളിൽ പുഴുങ്ങിയെടുക്കുന്ന അടയ്ക്ക് ഔഷധഗുണങ്ങളുമുണ്ടാകും.
പാവയ്ക്ക, വെള്ളരിക്ക, കാബേജ്, ചീര തുടങ്ങിയവ പ്രമേഹരോഗികൾ കൂടുതലായി ഉപയോഗിക്കണം. ഗർഭിണികൾ ഇലക്കറികളും വെള്ളരിക്കയും കുമ്പളങ്ങയും കൂടുതലായി കഴിക്കണം. പ്രമേഹം, കൊളസ്‌ട്രോൾ രോഗങ്ങൾ ഉള്ളവരും ഇലക്കറികൾ കഴിക്കണം.


2. ധാന്യങ്ങൾ

മുഴുവൻ ധാന്യങ്ങൾക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങൾക്ക് പോഷകങ്ങളേറും. തവിടു കളയാത്ത ധാന്യങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ് .വയറിന്റെ ആരോഗ്യത്തിനും തടി കുറയാനും ഇത്തരം നാരുകൾ സഹായിക്കും.മുഴുവൻ ഗോതമ്പ് പൊടിച്ചുണ്ടാകുന്ന ചപ്പാത്തിയും ഭക്ഷണവസ്തുക്കളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ബാജ്ര , ജോവർ എന്നീ ധാന്യങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാന്. . ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ് ബാർലി. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചോളവും ധാരാളം നാരുകൾ അടങ്ങിയ ഒരു ഭക്ഷണവസ്‌തു തന്നെയാണ്. ഇത് ദഹിക്കാൻ എളുപ്പമാണ്. മാത്രമല്ല, ഇതിൽ ധാരാളം അയേണും അടങ്ങിയിട്ടുണ്ട്.ബാർലിയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കരളിനു ദോഷം ചെയ്യുന്ന അധികം ബിലിറൂബീൻ പുറന്തള്ളാൻ ഇത് സഹായിക്കും.

3. പാലും പാലുത്‌പന്നങ്ങളും
വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ പാൽ ഊർജത്തിന്റെ കലവറയാണെന്നു പറയാം. പാലിലെ കാൽസ്യം എല്ലുകളുടെ വളർച്ചക്ക് നല്ലതാണ്.പാലിൽ അടങ്ങിയ വൈറ്റമിൻ ഡി , പൊട്ടാസിയം , അമീനോ ആസിഡുകൾ എന്നിവ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നൽകുന്നു.

4. കോഴിയിറച്ചി

കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. വളരുന്ന കുട്ടികൾക്കും കോഴിയിറച്ചി നല്ലതു തന്നെ. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ആരോഗ്യകരമായ രീതിയിൽ ഇതു പതിവായി കഴിച്ചാൽ ശരീരഭാരം കുറയും എന്നതും തീർച്ച.
പ്രോട്ടീൻ കൂടാതെ കാൽസ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
പനിയോ ജലദോഷമോ ഉള്ളപ്പോൾ ചിക്കൻസൂപ്പ് കഴിക്കുന്നത് നല്ലതാണ്. സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാർ കഴിക്കുന്നത് ടെസ്റ്റോസ്റ്റീറോൺ നിലയെ നിയന്ത്രിക്കാനും ബീജോൽപ്പാദനം വർധിപ്പിക്കാനും സഹായകമാണ്.

കോഴിയിറച്ചിയിൽ ജീവകം ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം തടയാൻ ഇതു സഹായിക്കും.
ഹൃദ്രോഗ കാരണമായ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിയാസിൻ കോഴിയിറച്ചിയിൽ ധാരാളമുണ്ട്.കോഴിയിറച്ചിയിൽ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കൻ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റിൽ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലിൽ 2 ഗ്രാമും. എന്നാൽ ബ്രോയ്ലർ കോഴിയും കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല. നാടൻ കോഴിയിറച്ചിയാണ് ആരോഗ്യകരം.

5. മത്സ്യം

പോഷകഗുണത്തിന്റെ കാര്യത്തിൽ കൊഴുപ്പു കൂടുതൽ അടങ്ങിയ മത്തി, അയല, കൊഴുവ, ചൂര, ട്രൗട്ട്, സാൽമൺ എന്നിവയൊക്കെ നല്ലതാണ്. . അലിയുന്ന വിറ്റാമിൻ ഡി, അപൂരിത കൊഴുപ്പുകളായ ഒമേഗ3 ഫാറ്റിആസിഡുകൾ എന്നിവ ഇത്തരം കൊഴുപ്പേറിയ മത്സ്യങ്ങളിൽ സമൃദ്ധമാണ്. അതിനാൽ ഇവയ്ക്ക് ഔഷധമൂല്യവും കൂടുതലാണ്.
കാൽസ്യം, അയഡിൻ, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം, സ്‌ട്രോൺഷ്യം എന്നിവയുടെയും വിറ്റാമിൻ എ, ഡി, ബി കോംപ്ലക്സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു.
.കടൽ മത്സ്യങ്ങളിൽ പൊതുവായും കക്ക, ചിപ്പി പോലുള്ളവയിൽ പ്രത്യേകിച്ചും കാണപ്പെടുന്ന ഒരു അമിനോആസിഡ് ആയ ടൗറിൻ കണ്ണിന്റെയും നാഡീഞരമ്പുകളുടെയും ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വളർച്ചക്കും അത്യാവശ്യമാണ്. ശിശുക്കൾക്കുവേണ്ടിയുള്ള സമീകൃതാഹാരങ്ങളിൽ ടൗറിൻ ഒരു പ്രധാന ഘടകമാകുന്നത് അതുകൊണ്ടാണ്.
കലോറിയും ലവണാംശവും കുറഞ്ഞ പോഷകാഹാരമാണ് മത്സ്യം. അതേസമയം, പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും സൂക്ഷ്മപോഷകങ്ങളും സമൃദ്ധം. എളുപ്പം ദഹിക്കുകയും ചെയ്യും. സോഡിയം പോലുള്ള ലവണങ്ങൾ തീരെ കുറവായതുകൊണ്ട് രക്തസമ്മർദം കൂടിയവർക്കും ഹൃദ്രോഗികൾക്കും പേടികൂടാതെ കഴിക്കാം

6. പയർ വർഗങ്ങളും നട്‌സും

പയർ, ധാന്യങ്ങൾ, അണ്ടി വർഗ്ഗങ്ങൾ തുടങ്ങിയവയൊക്കെ മുളപ്പിച്ച് കഴിച്ചാൽ ഗുണം കൂടും . ഏറെ പ്രോട്ടീനും പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിക്കുന്നത് വഴി അവയിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. ദഹനത്തിന് പ്രശ്നമുണ്ടാക്കുന്ന ഫൈലേറ്റ്സ് പോലുള്ള ഘടകങ്ങളുടെ ദോഷം കുറയ്ക്കാൻ മുളപ്പിച്ചവ സഹായിക്കും.

ബദാം മുളപ്പിച്ചു കഴിക്കുന്നത് പോഷക മൂല്യം വർധിപ്പിക്കും .ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ലൈപേസ് എന്ന ഘടകം മുളപ്പിച്ച ബദാമിലുണ്ട്. ആൽഫാൽഫ, മുള്ളങ്കി, കോളിഫ്ളവർ, സോയബീൻ തുടങ്ങിയവയിലൊക്കെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകളും ഇവയിലടങ്ങിയിട്ടുണ്ട്.

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനുള്ള മാർഗ്ഗമാണ് മുളപ്പിച്ച ധാന്യങ്ങളും, പയർ വർഗ്ഗങ്ങളും കഴിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (6 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (27 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (4 hours ago)

Malayali Vartha Recommends