Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മുട്ട പുഴുങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം സംഭവിച്ചേക്കാം. മുട്ട പുഴുങ്ങാന്‍ അടുപ്പത്ത് വച്ചിട്ട് സമയം നോക്കാതെ എപ്പോഴെങ്കിലും പോയി അത് ഓഫ് ചെയ്യുന്ന സ്വഭാവക്കാരാണ് വീട്ടമ്മമാരിൽ അധികവും. എന്നാൽ ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും

17 JULY 2019 04:24 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒത്തിണങ്ങിയതാണ് മുട്ടയെന്നു പറയാം. എന്നാൽ ഇത് പാകം ചെയുമ്പോൾ അൽപ്പമൊന്നു ശ്രദ്ധിക്കണം. 

മുട്ട പല രീതിയിലും പാകം ചെയ്തു കഴിയ്ക്കാം. പുഴുങ്ങിയും പൊരിച്ചും ഓംലറ്റായും കറി വച്ചുമെല്ലാം പല തരത്തില്‍ ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഇതില്‍ തന്നെ ആരോഗ്യകരം പുഴുങ്ങിയ മുട്ട എന്നു പറയാം.  മുട്ട പുഴുങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം സംഭവിച്ചേക്കാം. 
മുട്ട പുഴുങ്ങാന്‍  അടുപ്പത്ത് വച്ചിട്ട് സമയം നോക്കാതെ എപ്പോഴെങ്കിലും പോയി അത് ഓഫ് ചെയ്യുന്ന സ്വഭാവക്കാരാണ് വീട്ടമ്മമാരിൽ അധികവും. എന്നാൽ ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും.

മുട്ട അമിത സമയം പുഴുങ്ങരുതെന്നാണ് സയന്‍സ് പറയുന്നത്. ഇത് മുട്ടയുടെ ഗുണം നശിപ്പിയ്ക്കുമെന്നു മാത്രമല്ല, മുട്ടയെ വിഷമയമാക്കുമെന്നും പറയണം. മുട്ട കൂടുതല്‍ സമയം വെന്തുവെന്നു മനസിലാക്കാന്‍ പുഴുങ്ങിയ മുട്ടയുടെ തോല്‍ കളഞ്ഞ് ഉളളിലെ മഞ്ഞ ശ്രദ്ധിച്ചാല്‍ മതിയാകും. മഞ്ഞയ്ക്കു ചുറ്റുമായി പച്ച നിറത്തിലെ ചെറിയൊരു ആവരണം പോലെ കാണാം. ഇത് മുട്ട കൂടുതല്‍ നേരം വെന്തുവെന്നതിന്റെ സൂചനയാണ്. ഇത്തരം മുട്ടകൾ കഴിക്കുന്നത് നല്ലതല്ല 
മുട്ട അമിതമായി വേവിക്കുമ്പോള്‍ ഹൈഡ്രജൻ സൾഫൈഡ് മുട്ടയുടെ വെള്ളയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. മുട്ടയുടെ വെള്ളയിലാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടുന്നത്. മുട്ടയുടെ പ്രോട്ടീനിലാകട്ടെ, സള്‍ഫറും ഇരുമ്പും ഉണ്ട് . ഇതാണ് മുട്ടയ്ക്ക് രൂക്ഷ ഗന്ധം നല്‍കുന്നത്. സവാളയ്ക്കുള്ളതു പോലെ. സവാളയിലും സള്‍ഫറുണ്ട്.   മുട്ട അമിതമായി വേവിയ്ക്കുമ്പോള്‍ മുട്ടയുടെ മഞ്ഞയില്‍ ഉള്ള അയണ്‍,    ഹൈഡ്രജൻ സൾഫൈഡിനോടു ചേർന്ന് അയൺ സൾഫൈഡ് ആകുകയും മഞ്ഞയ്ക്ക് പച്ച നിറത്തിലെ കോട്ടിങ് നല്‍കുകയും ചെയ്യുന്നു....മുട്ട തിളപ്പിച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവ തണുപ്പിക്കാന്‍ പച്ചവെള്ളത്തില്‍ ഇടണമെന്ന് പറയുന്നത് ഇതുകൊണ്ടാണ് 
മുട്ട 10 മിനിറ്റു വരെ വേവിച്ചാല്‍ മതിയാകും, പിന്നീട് ഇത് തണുത്ത വെള്ളത്തിലിട്ടാല്‍ ഉറച്ചു കിട്ടുകയും ചെയ്യും.  മാത്രമല്ല, കൂടുതല്‍ വേവിയ്ക്കുമ്പോള്‍ പ്രോട്ടീനും മുട്ട മഞ്ഞയുമെല്ലാം കൂടുതല്‍ ഉറച്ച് റബ്ബര്‍ പോലെയാകുന്നു. ഇത് ഗുണത്തിനു മാത്രമല്ല, സ്വാദിനും നല്ലതല്ല. 

ഇതു പൊലെ മുട്ട പുഴുങ്ങുമ്പോള്‍ തിളച്ച വെള്ളത്തില്‍ ഇടരുത്. തണുത്ത വെള്ളത്തില്‍ തന്നെ മുട്ടയിട്ടു തിളപ്പിയ്ക്കുന്നതാണ് നല്ലത്. ഇത് മുട്ട ശരിയായി വെന്തു കിട്ടാനും അതേ സമയം മാര്‍ദവത്തോടെയിരിയ്ക്കാനും സഹായിക്കും. തിളച്ച വെള്ളത്തില്‍ മുട്ടയിടുമ്പോള്‍ പുറത്തെയും അകത്തേയും ടെംപറേച്ചറില്‍ പെട്ടെന്നു തന്നെ വ്യത്യാസം വരികയും ചെയ്യും. ഇതുപോലെ ചെറിയ പാനില്‍ മുട്ടയിട്ടു വേവിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ചൂട് ഒരേ പോലെ മുട്ടയിലേയ്‌ക്കെത്താന്‍ സഹായിക്കും.

ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോകും. ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ മുട്ടയുടെ തോട് പൊട്ടുന്നത് ഒഴിവാക്കാം. 


   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (2 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (9 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (9 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (10 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends