Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..


ഭരണവിരുദ്ധ വികാരം ശക്തം.. രാഷ്ട്രീയ കാറ്റ് മാറിവീശുന്നുവെന്ന സൂചനകള്‍ വീണ്ടും പുറത്ത്..'വോട്ട് വൈബ് ഇന്ത്യ' നടത്തിയ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍..വി.ഡി. സതീശൻ ഒന്നാമത്.

ഇനി കുറ്റബോധമില്ലാതെ ചിയേഴ്‌സ് പറയാം ഇതാ ബിയറിന്റെ മാസ്മരിക ഗുണങ്ങള്‍

27 JULY 2019 03:48 PM IST
മലയാളി വാര്‍ത്ത

മദ്യപിക്കാൻ മലയാളിക്ക് ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട്.. മദ്യപാനം ദോഷമാണ് എന്നതിൽ രണ്ട് അഭിപ്രായമില്ല. എന്നാല്‍ മദ്യത്തിന്‍റെ ഗണത്തില്‍ വരുന്ന എല്ലാത്തിനെയും അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ് ഡോക്‍ടര്‍മാര്‍ ഇപ്പോൾ പറയുന്നത്. ദൂഷ്യവശങ്ങളില്ലാതെ മദ്യമുപയോഗിക്കാനും മാർഗ്ഗങ്ങളുണ്ടത്രെ .

അതിലൊന്നാണ് മദ്യമാണെന്ന കാരണത്താല്‍ ബിയറിനെ മാറ്റിനിര്‍ത്തേണ്ടകാര്യമില്ല എന്നത്. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ബിയറിനുണ്ടെന്ന് ആണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത് . അതുപോലെ സായിപ്പ് കുടിക്കുന്നതുപോലെ മദ്യം സിപ് ചെയ്‌തു കുടിച്ചാൽ ദോഷം കുറയുമെന്നും പറയുന്നു.
ഇതു കുടിയന്മാർക്കുള്ള പ്രോത്സാഹനമല്ല. മറിച്ച് മദ്യപാനം ഒരു ആചാരം പോലെ ഒഴിച്ചു കൂടാനാവാത്തവർക്കു ദോഷം കുറച്ച് എങ്ങനെ ഉപയോഗിക്കാമെന്നുമാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ ..

1) ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ഇറ്റലിയിലെ ഒരു സംഘടന 2 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം ഒരു പൈന്റ് ബിയര്‍ കഴിക്കുന്നവരില്‍ 31 ശതമാനം ഹൃദ്രോഗസാധ്യത കുറയുന്നതായി കണ്ടെത്തിയിരുന്നു. ഫിനോല്‍സ് എന്ന ബിയറില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റാണ് ഹൃദ്രോഗസാദ്ധ്യത കുറക്കുന്നതത്രെ . ബിയര്‍ മിതമായ തോതില്‍ ഉപയോഗിക്കുന്നത് ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നു എന്ന് അനവധി പഠനങ്ങള്‍ പറയുന്നുണ്ട് .

2) അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നു
മിതമായ നിരക്കില്‍ ബിയര്‍ കഴിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ്‌,ഡയമെന്‍ഷ്യ അടക്കമുള്ള മറവിരോഗങ്ങള്‍ ബാധിക്കുന്നത് 23 ശതമാനം കുറയുന്നതായി ലയോള സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.

ബിയറിലെ സിലിക്കണ്‍ ഘടകമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായത് , ദിവസേനയുള്ള ടെന്‍ഷനും സ്ട്രെസും കുറയ്ക്കാന്‍ ബിയര്‍ ഉപയോഗം സഹായിക്കുമത്രേ. അതുകൊണ്ടുതന്നെ പ്രായമാകുമ്പോള്‍ ഡിമന്‍ഷ്യ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വരാതെയിരിക്കുകയും ചെയ്യും

3) പ്രമേഹത്തെയും വൃക്കയിലെ കല്ലുകളേയും തടയുന്നു
2011ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്. 38,000 പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് ബിയര്‍ കുടിക്കുന്നതുകൊണ്ട് ടൈപ്പ് രണ്ട് പ്രമേഹം ബാധിക്കാനുള്ള സാധ്യത 25 ശതമാനം ഇവരില്‍ കുറയുന്നതായി കണ്ടെത്തിയത്. ബിയറിലെ ആല്‍ക്കഹോള്‍ ഉള്ളടക്കം ഇന്‍സുലിന്‍ സംവേദനക്ഷമതയെ വര്‍ധിപ്പിക്കുന്നതിനാലാണിത്.

മിതമായ ബിയര്‍ ഉപയോഗം വൃക്കകളില്‍ കല്ലുണ്ടാകുന്നതിനെ 40 ശതമാനം വരെ തടയുന്നതായി ഫിന്‍ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ബിയറിലെ ജലാംശം (93 ശതമാനം) ആണ് ശരീരത്തിലെ അപകടകരമായ വിഷാംശങ്ങളെ പിന്തള്ളി വൃക്കയ്ക്ക് ശരിയായ രീതിയില്‍ പ്രവൃത്തിക്കാന്‍ സഹായിക്കുന്നത്.

4) സ്‌ട്രോക്കിനെതിരെ പ്രതിരോധം
മിതമായ രീതിയില്‍ ബിയര്‍ ഉപയോഗിക്കുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം വരെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായി അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ദിവസവും ബിയര്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ രക്തം കെട്ടി നില്‍ക്കുന്നത് തടയുന്നതായി കണ്ടെത്തിയിരുന്നു

5) ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

പുരുഷന്‍മാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ മിതമായ ബിയര്‍ ഉപയോഗം സഹായിക്കുമെന്ന് ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.

6 ) കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നു-

ബിയര്‍ ഉപയോഗം കൊളസ്‌ട്രോള്‍ നിരക്ക് കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ബീറ്റ ഗ്ലൂക്കാന്‍സ് എന്ന ഫൈബറാണ് കൊളസ്‌ട്രോള്‍ നിരക്ക് കുറക്കാന്‍ സഹായിക്കുന്നത്. ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ എച്ച് ഡി എല്‍ അഥവാ നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടുഗ്ലാസ് ബിയര്‍ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിലയ്ക്ക് നിര്‍ത്താന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്

7 )രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ബിയര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയത്. 25-40 പ്രായപരിധിയിലുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മിതമായി ബിയര്‍ ഉപയോഗിക്കുന്ന ഇവരില്‍ മറ്റുള്ളവരേക്കാള്‍ രക്തസമ്മര്ദം കുറവായാണ് കണ്ടത്

8 )താരനെതിരെ ഫലപ്രദം ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബിയര്‍ ഉപയോഗിച്ച് തല കഴുകിയാല്‍ താരനില്ലാതെ മുടി സംരക്ഷിക്കാം.

9 ) ബിയര്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു

ബിയറിലെ സിലിക്കണ്‍ എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാകാനും ബിയര്‍ കഴിക്കുന്നത് ഉപകരിക്കും

മുന്നറിയിപ്പ്: ബിയര്‍ മിതമായി മാത്രം ഉപയോഗിക്കണമെന്നാണ് എല്ലാ ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്. അമിതമായാല്‍ അത് വളരെ ദോഷം ചെയ്യും. ലാർജുകൾ തുടരെത്തുടരെ വേണ്ട. സ്മോളുകൾ സമയമെടുത്തു നുണഞ്ഞിറക്കുക. കുറച്ചു കഴിക്കുമ്പോൾത്തന്നെ ലഹരി കിട്ടും.

ആരോഗ്യമുള്ള ഒരു പുരുഷനു മുപ്പതു മില്ലി ശുദ്ധ ആൽക്കഹോൾ ശരീരത്തിൽ ചെന്നു കഴിഞ്ഞാൽ ശരീരം അത് ഉപാപചയ പ്രവർത്തനങ്ങളിലൂടെ പുറന്തള്ളാൻ ഒരു മണിക്കൂർ സമയമെടുക്കും. ഇങ്ങനെ മുപ്പതു മില്ലി വീതം ഒരു മണിക്കൂർ സമയമെടുത്തു കഴിച്ചാൽ അതു ശരീരത്തെ ദോഷകരമായി ബാധിക്കില്ല. ഇതിൽ കൂടുതൽ അളവിൽ മദ്യം ഉള്ളിൽച്ചെന്നാൽ അതു നിശ്ചയമായും അവയവങ്ങളുടെ രോഗാവസ്ഥകൾക്കു വഴിവെയ്ക്കും

ആൽക്കഹോളിന്റെ അളവു കുറഞ്ഞ ബിയർ പോലെയുള്ള മദ്യം തിരഞ്ഞെടുക്കുന്നതാണ് നിർബന്ധമായും മദ്യം കഴിക്കണമെന്ന ശീലമുള്ളവർക്ക് നല്ലത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (1 minute ago)

ശബരിമല സ്വർണക്കൊള്ള  (23 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (27 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (34 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (47 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (53 minutes ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (1 hour ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (1 hour ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (1 hour ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (1 hour ago)

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം  (1 hour ago)

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (4 hours ago)

Malayali Vartha Recommends