Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യത്തിന്റെ കാര്യത്തിൽ 916 ക്യാരറ്റാ ഈ കാരറ്റ്‌; കാരറ്റ് കഴിക്കുന്നവർ അറിയേണ്ടുന്നത്

01 AUGUST 2019 12:56 PM IST
മലയാളി വാര്‍ത്ത

പച്ചക്കറികളിൽ പച്ചക്കും കറി വച്ചുമൊക്കെ കഴിക്കാൻ നാം ഇഷ്ടപ്പെടുന്ന ഒന്നാണ് കാരറ്റ്. തോരൻ വച്ചും ജ്യൂസ് രൂപത്തിലും വഴറ്റിയുമൊക്കെ കാരറ്റിനെ നാം അകത്താക്കാറുണ്ട്. ഈ കാരറ്റിന്റെ ആരോഗ്യ ഗുണങ്ങളും അതിൽ അടക്കിയിരിക്കുന്നവ പ്രദാനം ചെയ്യുന്ന ഉപയോഗങ്ങളും അനവധിയാണ്. കാഴ്ചസംബന്ധിയായുള്ള പ്രശ്നങ്ങൾ ചർമ്മം തുടങ്ങി എല്ലാറ്റിനും ഉപകാരപ്രദമാണ് കാരറ്റ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്​, കാർബോ ഹൈഡ്രേറ്റ്​, ഫൈബർ തുടങ്ങിയവയെല്ലാം കാരറ്റില്‍ ധാരാളമുണ്ട്.

കാരറ്റിന് നമ്മുടെ കാഴ്ചശക്തിക്ക് വലിയ ഉത്തേജനം നൽകാൻ കഴിയും. പതിവായി കാരറ്റ് കഴിക്കുന്നത് തിമിരം, മാക്യുലർ ഡീജനറേഷൻ, രാത്രി അന്ധത എന്നിവ ഒഴിവാക്കാൻ സഹായിക്കും. കാരറ്റിലുള്ള വിറ്റാമിൻ എയാണ് കാഴ്ച ശക്തിയെ സഹായിക്കുന്നത്. ക്യാൻസറിനുള്ള സാധ്യതകളെ തടയാൻ ഈ പച്ചക്കറിക്ക് കഴിയും. ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ആന്‍റി ഓക്​സിഡന്റുകൾ ഇതിലുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിലുള്ള വിറ്റാമിനുകൾ വിവിധ അർബുദങ്ങൾ, പ്രത്യേകിച്ച് ശ്വാസകോശത്തിലെ അർബുദം എന്നിവ കുറയ്ക്കുവാൻ സഹായകമാണ്. എല്ലാ ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ, ആഴ്ചയിൽ 3 തവണയെങ്കിലും കാരറ്റ് കഴിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറവാണ്. കാരറ്റ്​ ജ്യൂസിന്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന്​ ഒരു പഠനങ്ങൾ പറയുന്നു.

കാരറ്റിലുള്ള കരോട്ടിനോയിഡുകളായ ബീറ്റാ കരോട്ടിൻ, ആൽഫ-കരോട്ടിൻ, ല്യൂട്ടിൻ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്യ്ക്കുവാൻ സഹായിക്കുന്നതായി പഠനങ്ങൾ പിന്തുണയ്ക്കുന്നു.രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കാരറ്റ് പതിവായി കഴിച്ചാൽ ‘മോശം’ കൊളസ്ട്രോൾ കുറയുവാൻ സഹായിക്കും.
കാരറ്റിനു അണു ബാധയെ തടയാൻ കഴിവുണ്ട്.ഇതിലുള്ള വിറ്റാമിൻ എ, ബി -6, സി, ഇ എന്നിവ രോഗപ്രതിരോധ ശേഷിയുള്ളതാണ്. മാത്രമല്ല ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽത്തന്നെ രോഗപ്രതിരോധശക്തി നൽകി പൊതുവായ ആരോഗ്യവും സംരക്ഷിക്കുന്നു. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ എളുപ്പമാര്‍ഗമാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് സഹായിക്കും.

ശരീരത്തെ ശുദ്ധീകരിക്കാൻ കാരറ്റിനു കഴിയും. ഇതിലുള്ള വിറ്റാമിൻ എ യുടെ ഉയർന്ന അളവ് ശരീരത്തെ ശുദ്ധീകരിക്കുന്നതിന് കരളിനെ സഹായിക്കുന്നു. വിറ്റാമിൻ എ നമ്മുടെ രക്തത്തെയും കരളിനെയും ശുദ്ധീകരിക്കുന്നു. ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കാരറ്റ് ഉത്തമമാണ്. കാരറ്റിലെ വിറ്റമിന്‍ സി ചര്‍മ്മാരോഗ്യത്തിന് വളരെയധികം നല്ലതാണ് . കാരറ്റ് ജ്യുസിൽ വിറ്റാമിൻ സിയുടെ അളവ് കൂടുതലാണ്. ഇത് ശ്വാസകോശ സംബന്ധമായ ശ്വാസംമുട്ടലിനും ആസ്തമക്കുമുള്ള സാധ്യത കുറക്കുന്നു. മറ്റു കിഴങ്ങുവർഗങ്ങളെ വച്ചുനോക്കുമ്പോൾ ഊർജ്ജം കുറഞ്ഞ കാരറ്റ് അമിതവണ്ണമുള്ളവർക്കും മിതമായ രീതിയിൽ കഴിക്കാവുന്നതാണ്. പച്ച കാരറ്റ് കഴിക്കുന്നതിനെക്കാൾ ഗുണം കൂടുന്നത് പാചകം ചെയ്തു കഴിക്കുമ്പോഴാണ്.

അമിതമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നത് പോലെ അമിതമായി കാരറ്റ് കഴിക്കുന്നത് രക്തത്തിൽ കരോട്ടിൻ കൂടുതലാകാനും ത്വക്കിനു മഞ്ഞനിറം ഉണ്ടാകാനും സാധ്യതയുണ്ട്. മിതമായ രീതിയില്‍ പച്ച കാരറ്റ് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഉപയോഗം അമിതമായാല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്‌നം. കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അപ്പോൾ മിതമായ രീതിയിൽ കാരറ്റിനെ കഴിക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends