Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായത്തെ തോല്‍പ്പിക്കാനും നിത്യ യൗവ്വനത്തിനും ഈ ജ്യൂസ് സ്റ്റാറാണ്!! ആയുസ്സ് കൂട്ടുമെന്നുള്ളതും മറ്റൊരു സവിശേഷത; മാതളനാരങ്ങ ജ്യൂസിൽ ഒളിഞ്ഞിരിക്കുന്നത്!! ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍

29 AUGUST 2019 02:47 PM IST
മലയാളി വാര്‍ത്ത

ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഫലങ്ങളില്‍ ഏറ്റവും മികച്ചതാണ് മാതളം. സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്. ക്യാന്‍സറിനു സാധ്യതയുള്ള മുഴകളുടെ വളര്‍ച്ച കുറയ്ക്കാനും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും മാതളത്തിനു കഴിയും. പ്രമേഹം ഇല്ലാതാക്കാനും മാതളം സഹായിക്കും. വിറ്റാമിന്‍സി, ഇ, കെ, ബി6, ഫൈബര്‍, പ്രോട്ടീന്‍, സിങ്ക്, എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മാതളം അണുബാധയുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുന്നു. മാതളത്തിന്റെ തൊലിയും പൂവും കായും എല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത പല്ല് തേക്കുന്നത് ദന്തക്ഷയം തടയുകയും മോണയെ ബലപ്പെടുത്തുകയും ചെയ്യുന്നു. മാതള നാരങ്ങ കഴിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാം.നിത്യ യൗവ്വനം നേടാം. ആയുസ്സ് കൂട്ടാനും സഹായിക്കും എന്നതാണ് മാതള നാരങ്ങയുടെ മറ്റൊരു സവിശേഷത. പ്രായമാകുമ്പോള്‍ കോശത്തിലെ ഡി.എന്‍.എയ്ക്ക് സംഭവിക്കുന്ന ഓക്‌സീകരണം മാതളത്തിന്റെ സ്ഥിരമായ ഉപയോഗം മൂലം കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

പോഷകങ്ങളുടെ കലവറയായ മാതളം കഴിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്. കാര്‍ബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. അതേസമയം മാതളനാരങ്ങ ജ്യൂസ് ഗര്‍ഭിണികള്‍ക്ക് കുടിക്കാമോ ? എന്ന ചോദ്യമാണ് കൂടുതലായി ഇപ്പോൾ ഉയരുന്നത്. അതെ സംശയം കൂടാതെ തന്നെ പറയാം ഗർഭാവസ്ഥയിൽ കുടിച്ചിരിക്കേണ്ട ഒന്നാണ് മാതളനാരങ്ങ. ഗര്‍ഭസ്ഥശിശുക്കളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നാണ് പുതിയ കണ്ടെത്തല്‍.

പോളിഫിനോള്‍സ് ധാരാളം അടങ്ങിയതാണ് മാതളനാരങ്ങ. ഇതാണ് കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് അനുകൂലമാകുന്നത്. ആന്റിഓക്‌സിഡന്റ് വിഭാഗങ്ങളായ tannic acid, ellagitannins എന്നിവ ചേര്‍ന്നതാണ് പോളിഫിനോള്‍സ്. നട്‌സ്, ബെറി, റെഡ് വൈന്‍, ചായ എന്നിവയില്‍ Intrauterine growth restriction (IUGR) അതായതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് തകരാറുകള്‍ സംഭവിക്കുന്ന അവസ്ഥയിലുള്ള അമ്മമാരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ IUGR സാധ്യതയുള്ള അമ്മമാര്‍ക്ക് 24-43 ആഴ്ചകള്‍ക്കിടയില്‍ എട്ടു ഔന്‍സ് മാതളനാരങ്ങയുടെ നീര് കൊടുത്തിരുന്നു. ഇതവരുടെ പ്രസവസമയം വരെ ദിവസവും തുടരുകയും ചെയ്തു. ഇവര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് നേരത്തെ കണ്ടതിനെക്കാള്‍ ബ്രെയിന്‍ ഡവലപ്പ്‌മെന്റ് ഉള്ളതായി പരിശോധനകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുമെന്നു നേരത്തെതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്റെ ആഗിരണം വര്‍ധിപ്പിച്ച്‌ വിളര്‍ച്ച തടയുകയും ചെയ്യും. അതേസമയം വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. മാതള ജ്യൂസ് കുടിക്കുന്നതും ശരീരത്തിനു വളരെ ഉത്തമമാണ്. ഹൃദയത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മാതളനാരങ്ങ സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള മാതളനാരങ്ങ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. മാതളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. വൃക്കരോഗങ്ങള്‍ തടയാനും വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ല് അലിയിച്ചു കളയാനും മാതളം സഹായിക്കും. അതുകൊണ്ടു തന്നെ വൃക്കരോഗികള്‍ മാതളം പതിവാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (2 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (3 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (3 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (3 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (3 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (3 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (3 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (4 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (4 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (5 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (5 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (7 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (7 hours ago)

Malayali Vartha Recommends