Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സൂക്ഷിക്കുക ഭഷ്യവിഷ ബാധ എന്ന ബാധയെ ; ഈ കാര്യങ്ങൾ അറിയുക

13 SEPTEMBER 2019 12:14 PM IST
മലയാളി വാര്‍ത്ത

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. വീട്ടിൽ നമ്മുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പകരം വയ്ക്കാൻ ലോകത്തെ ഒരു ഭക്ഷണങ്ങൾക്കും കഴിയില്ല. എന്നാലും പഠനം, ജോലി, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി പുറത്ത് പോകുമ്പോൾ എപ്പോഴും വീട്ടിലെ ആഹാരം കരുതാൻ കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ട് തന്നെ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ എവിടെ നിന്ന് ആഹാരം കിട്ടുമോ അവിടെ ആശ്രയിക്കേണ്ടി വരും. അങ്ങനെ കഴിക്കുമ്പോൾ പലർക്കും പണി കിട്ടാറുണ്ട്. ഫുഡ് പോയിസണിങ്ങ് അഥവാ ഭക്ഷ്യ വിഷബാധ ഇങ്ങനെ പലർക്കും ബാധിക്കും. പ്രത്യേകിച്ചും ദൂരെ യാത്ര പോകുന്നവരെ. ഭക്ഷ്യ വിഷബാധ ചില സമയങ്ങളില്‍ മരണത്തിന് വരെ കാരണമായേക്കാം എന്ന് മറക്കരുത്. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി തുടങ്ങിയവയാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, എന്നിവ നേരിട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.

ഭക്ഷ്യവിഷ ബാധ വന്നാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ വെള്ളം കുടിക്കുന്നത്‌ നല്ലതാണെന്നാണ്‌ പഴമക്കാർ പറയുന്നത്. ഭക്ഷ്യ വിഷ ബാധ തടയാൻ ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ് .ഇനി അസുഖം ഭേദമായി കഴിഞ്ഞും കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം കേട്ടോ . അസുഖം മാറിയാല്‍ വലിച്ച്‌ വാരി തിന്നാതിരിക്കാന്‍ ശ്രമിക്കുക. ഭഷ്യ വിഷ ബാധ ഏറ്റവർ നന്നായി വിശ്രമിക്കുക. ലളിതമായ ഭക്ഷണം വേണം കഴിക്കാൻ. ഛര്‍ദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും ശരീരത്തില്‍ നിര്‍ജലീകരണം നടന്നിരിക്കുമെന്നതിനാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ വിട്ടു വീഴ്ച്ച ചെയ്യരുത് . ഇത് ഒഴിവാക്കാന്‍ ഒ.ആര്‍.എസ് ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ഒരിക്കല്‍ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിക്കുന്നത്‌ ഭക്ഷ്യവിഷബാധയ്ക്കും അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്. അതു കൊണ്ട് ആ ശീലം പാടെ ഉപേക്ഷിക്കുക. നാരങ്ങ വെള്ളം നല്ലതാണ് . അവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ മൂലമുണ്ടാകുന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയും. ദഹന പ്രശ്‌നങ്ങൾക്കും ഇവ സഹായിക്കും.  അപ്പോൾ ഭഷ്യ വിഷ ബാധക്കെതിരെ മുൻ കരുതൽ എടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends