Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

നമ്മൾ കഴിക്കുന്ന ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെയും അതുവഴി മാനസികനിലയെയും സ്വാധീനിക്കുന്നു

14 OCTOBER 2019 02:10 PM IST
മലയാളി വാര്‍ത്ത

തിരക്കിട്ട ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ വീട്ടിൽ ഭക്ഷണം പോലും ഉണ്ടാകാൻ സമയമില്ലാത്ത അവസ്ഥയാണ് പലർക്കും ...പലപ്പോഴും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാതെ ഉള്ള ഓട്ടത്തിൽ നഷ്ടമാകുന്നത് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യം കൂടിയാണ് എന്നത് നമ്മൾ അറിയാതെ പോകുന്ന ഒന്നാണ്

വിഷാദ രോഗവും ഉത്കണ്ഠയുമൊക്ക ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. മാനസികമായ പിരിമുറുക്കങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യസ്ഥിതിയെയും ബാധിക്കാറുണ്ട്. മോശമായ മാനസികാരോഗ്യം ഹൃദ്രോഗത്തിനും കാന്‍സറിനും മസ്തിഷ്‌കാഘാതത്തിനും സാധ്യതയുണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്..

ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ലേറ്റ്, ഓട്‌സ്, വാള്‍നട്‌സ്, മുട്ട, ഉള്ളി എന്നിവയ്‌ക്കൊക്കെ വിഷാദരോഗത്തെ ചെറുക്കുവാനുള്ള കഴിവുണ്ട്

തീർച്ചയായും നമ്മൾ കഴിക്കുന്ന ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെയും അതുവഴി മാനസികനിലയെയും സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് അമിതകൊഴുപ്പടങ്ങിയ വിഭവങ്ങൾ മസ്തിഷ്കത്തിലെ ന്യൂറോ ട്രാൻസ്മിറ്റർസിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നു .പഞ്ചസാരയുടെ അമിത ഉപയോഗം മാംസപേശികളുടെ ക്ഷയത്തിനും വിഷാദത്തിനും കാരണമായേക്കാം. എന്നാൽ പഴവർഗ്ഗങ്ങൾ , പൂർണമായ ധാന്യങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, പ്രോട്ടീൻ എന്നിവയിൽ അമിനോ അമ്ലങ്ങൾ ഉള്ളതുകൊണ്ട് അത് വിഷാദ രോഗം വരാതെ നോക്കുന്നു

ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഉത്കണ്ഠ അകറ്റാൻ സഹായിക്കും. കശുവണ്ടിപ്പരിപ്പ് അനാവശ്യമായ ഉൽക്കണ്ഠ അകറ്റുന്നതിന് ഉപകരിക്കുമെന്നു തെളിഞ്ഞിട്ടുണ്ട് .ചായയും കാപ്പിയും അധികമാകരുത്. ശീതളപാനീയങ്ങള്‍ പരമാവധി ഒഴിവാക്കണം. മദ്യം ആകാംക്ഷയും വിഷാദവും ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

മനസിൽ പോസിറ്റീവ് എനർജി നൽകുന്നതിന് ചോക്ക്‌ലേറ്റിനു കഴിയും. വളരെ മാനസികസമ്മർദം തോന്നുന്ന സമയത്ത് ഒരു ചോക്കലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്

വാഴപ്പഴത്തിൽ പൊട്ടാസ്യവും വിറ്റാമിനുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയമിടിപ്പുകളെ സാധാരണനിലയിലാക്കുന്നതിനും തലച്ചോർ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിലേക്ക് ശരിയായ അളവിൽ ഓക്സിജൻ എത്തിക്കുന്നതിനും വാഴപ്പഴം സഹായിക്കും

ആഹാരത്തിലെ ഊർജദായകങ്ങളായ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയും ധാതുലവണങ്ങളും ജീവകങ്ങളും നിത്യം ലഭിക്കുന്ന ആഹാരരീതി ആരോഗ്യകരമാണ്.ഇലക്കറികൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ മുട്ട മത്സ്യം കരൾ എന്നിവയിൽ ഇവയെല്ലാം ഉണ്ട്,ശരീരനിർമ്മാണത്തിനുള്ള പ്രോട്ടീൻ നിർമ്മാണം കരളിൽ നടക്കണമെങ്കിൽ ഇരുപത് അമിനോ അമ്ലങ്ങൾ നിത്യവും ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്.മാംസം മുട്ട എന്നിവയിൽ ഇവ ഉണ്ട്.സസ്യഭക്ഷണം ശീലിച്ചവർക്ക് സമീകൃതമായ സസ്യാഹാരം കൊണ്ട് തന്നെ മാംസ്യം ലഭ്യമാക്കാനാവും.അരിയും പയറുവർഗ്ഗങ്ങളും ചേർത്ത് കഴിച്ചാൽ അല്ലെങ്കിൽ പയറോ, കടലയോ കറിയായി ഉപയോഗിച്ചാൽ മാംസ്യം ലഭിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (3 hours ago)

Couple arrives with four-year-old child to buy cannabis  (3 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (3 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (3 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (3 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (6 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (9 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (9 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends