Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷന്മാർ ജാഗ്രത! നിങ്ങളുടെ ബീജത്തിന്റെ അളവ് കുറയാൻ ഈ ഭക്ഷണങ്ങൾ കാരണമാകും; ഇവ ഒഴിവാക്കൂ

12 NOVEMBER 2019 04:19 PM IST
മലയാളി വാര്‍ത്ത

നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശരീരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് . നമ്മൾ ദിവസം പ്രതി എന്ത് കഴിക്കുന്നുവോ അതനുസരിച്ചുള്ള മാറ്റങ്ങൾ നമ്മിൽ വരും. പലരുടെയും ദാമ്പത്യ ജീവിതത്തിലെ പ്രധാന പ്രശ്നമായി വരുന്നത് കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല എന്ന പരാതിയാണ്. പുരുഷന്മാരുടെ ശ്രദ്ധയ്‌ക്ക്‌ നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പ്രയാസമാണോ ? എങ്കിൽ ഉടൻ തന്നെ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കേണ്ട അവസ്ഥയിലാണ് നിങ്ങൾ. സ്ത്രീയെപ്പോലെ തന്നെ പുരുഷൻ കഴിക്കുന്ന ഭക്ഷണവും ഫെർട്ടിലിറ്റിയെ നിർണയിക്കുന്നുണ്ട്. ചില ഭക്ഷണങ്ങൾ ബീജത്തിന്റെ ഗുണം കുറയ്ക്കുന്നതും കൗണ്ട് കുറയുവാനും കാരണമാകും. അത് കൊണ്ട് തന്നെ ഈ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.


ഒരു സ്ഖലനത്തിൽ 39 ദശലക്ഷത്തിൽ കുറവ് ബീജമാണ് ഉള്ളതെങ്കിൽ ആ പുരുഷന് കൗണ്ട് കുറവാണെന്നു പറയാം. ഒലിഗോസ്പേമിയ എന്നാണ് ഈ അവസ്ഥയ്ക്ക്‌ പറയുന്ന പേര്. നിങ്ങൾ ഒരു കുഞ്ഞിനു വേണ്ടി തയാറെടുക്കുന്ന വ്യക്തിയാണെങ്കിൽ വേഗത്തിൽ തന്നെ ഈ ആഹാരം ഒഴിവാക്കുക. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നു നോക്കാം. ഒന്നാമത് മദ്യമാണ് ഒഴിവാക്കേണ്ടുന്നത്. മദ്യം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യം എല്ലാവർക്കുമറിയാം. മദ്യം ഉപയോഗിക്കുന്നത് മിതമായ അളവിൽ ആണെങ്കിൽ പോലും അത് പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. പതിവായുള്ള കടുത്ത മദ്യപാനം ടെക്സ്റ്റോസ്റ്റീറോണിന്റെ അളവും സ്പേം കൗണ്ടും കുറയുവാൻ കാരണമാകും.


സംസ്കരിച്ച ഇറച്ചി കഴിക്കുന്നവരാണോ നിങ്ങൾ ? നിങ്ങളുടെ ബീജത്തിന്റെ എണ്ണത്തെ ഈ ആഹാരം കുറയ്ക്കും എന്ന കാര്യം മറക്കരുത്. പ്രോസസ് ചെയ്ത ഇറച്ചി അതായത് ബേക്കൺ, സലാമി, ഹോട്ട് ഡോഗ്സ് മുതലായവ ഹൃദയാരോഗ്യത്തെ ബാധിക്കും. മാത്രമല്ല ബീജത്തിന്റെ അളവ് കുറയാനും ചലന ശേഷി കുറയാനും സംസ്കരിച്ച ഇറച്ചി കാരണമാകും. അത് കൊണ്ട് ഇതും കഴിക്കാതിരിക്കുക.  കൊഴുപ്പു കൂടിയ പാലും പാലുൽപ്പന്നങ്ങളും നിരന്തരം കഴിക്കുന്നവരാണോ നിങ്ങൾ ? പാലും പാൽക്കട്ടിയും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ ഭക്ഷണശീലം മാറ്റുക. കൊഴുപ്പു കൂടിയ പാൽ മൃഗങ്ങളിൽ നിന്നു ലഭിക്കുന്നതാകയാൽ ഇതിൽ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ടാകും.ഇത് ബീജത്തിന്റെ അളവിനെ കുറയ്ക്കാൻ ഇടയാകും എന്ന കാര്യം മറക്കരുത്. ഇതിന് പകരം ബദാം മിൽക്കോ കൊഴുപ്പു കുറ‍ഞ്ഞ പാലുൽപ്പന്നങ്ങളോ ഉപയോഗിക്കാം. അപ്പോൾ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (33 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (44 minutes ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (2 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (3 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (3 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (4 hours ago)

Malayali Vartha Recommends