Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

ഇറച്ചിക്കടയിൽ നിന്ന് വാങ്ങുന്നമാംസം ഉടനടി വേവിക്കാറുണ്ടോ ? ഇറച്ചിയായി മാറണമെങ്കിൽ എട്ട് മണിക്കൂറെങ്കിലും വേണം; 'ഭക്ഷണം ഭദ്രമാക്കാൻ' സെമിനാറിലെ നിർദേശങ്ങൾ ഞെട്ടിക്കുന്നത്

20 DECEMBER 2019 05:19 PM IST
മലയാളി വാര്‍ത്ത

സാധനങ്ങൾ ചോദിക്കുന്ന വില നൽകി വാങ്ങുന്ന ഉപഭോക്താക്കൾ അതിൽ മായം കലർന്നിട്ടില്ല എന്ന കാര്യം ഉറപ്പാക്കണം. അത് നമ്മുടെ അവകാശമാണ്. അതിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതിന്റെ പ്രാധാന്യത നാം തിരിച്ചറിയുന്നത് ഇത് വഴിയാണ്‌ . ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'ഭക്ഷണം ഭദ്രമാക്കാൻ' സെമിനാറിലിൽ ആയിരുന്നു ഈ നിർദേശം ഉയർന്നു വന്നത്. ഈ മാർഗ്ഗനിർദേശങ്ങൾ തള്ളി കളയേണ്ടവയും അല്ല കേട്ടോ .നാം കടയിൽ പോയി കശാപ്പുചെയ്തു കിട്ടുന്ന മാംസം എട്ട് മണിക്കൂറിന് ശേഷമേ ഇറച്ചിയായി മാറൂ എന്ന കാര്യം എത്ര പേർക്ക് അറിയാം . മാംസമായി കഴിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. അടിസ്ഥാനപരമായ വിവരങ്ങളില്ലാതെയാണ് മിക്കവരും ആഹാരം കഴിക്കുന്നത്. എന്നാൽ 48 ശതമാനത്തോളം പേർ ഉപയോഗിക്കുന്ന മാംസത്തിന് പ്രശ്നമില്ലെന്ന് കരുതുന്നവരാണ്. ഈ കാര്യം പറഞ്ഞത് മണ്ണുത്തി വെറ്ററിനറി കോളേജിലെ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ.ബി. സുനിൽആണ് .

ഒരു സർവേയിലായിരുന്നു ഇക്കാര്യം ബോധ്യമായത്. മാംസ സംസ്‌കരണത്തിൽ 90 ശതമാനവും അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നത് കണ്ടെത്താൻ കഴിഞ്ഞു. കശാപ്പുശാലകളിൽ പ്രത്യേക പരിചയ സമ്പത്തുള്ളവർക്കും പ്രവർത്തിക്കാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ജില്ലയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിൽ നാല് കമ്പനികളുടേത് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിരിക്കുന്നതായി ഫുഡ് സേഫ്റ്റി ജില്ലാ അസി. കമ്മിഷണർ ശ്രീകല പറയുകയുണ്ടായി . അത് മാത്രമല്ല കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാർഹമാണെന്നും പറയുന്നു . ആറ് മാസം തടവും അഞ്ച് ലക്ഷത്തിൽ കുറയാതെ പിഴയും ശിക്ഷ കിട്ടുന്ന ശിക്ഷയാണ് ഇതിന് കിട്ടുക. മാത്രമല്ല മായം ചേർക്കുന്ന രണ്ട് ആഹാര വസ്തുക്കളാണ് പാലും വെളിച്ചെണ്ണയും. കഴിക്കുന്നവർക്ക് . വലിയ ആരോഗ്യ പ്രശ്നങ്ങൾഉണ്ടാകുന്നില്ലെങ്കിലും വെളിച്ചെണ്ണയെന്ന പേരിൽ ലൈസൻസില്ലാതെ ആർ.ബി.ഡി ഓയിൽ കലർത്തി വിൽക്കുന്നവരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കുവാനുള്ള വകുപ്പുകൾ ഉണ്ട്.

എന്നാൽ മിനറൽ ഓയിൽ, പാരഫിൻ എന്നിവ വെള്ളിച്ചെണ്ണയെയും വില്ലനാക്കുമെന്നും സെമിനാറിൽ ശ്രീകല പറഞ്ഞു. പാലിൽ കൊഴുപ്പിന്റെ അംശം കൂട്ടാൻ ചീനിപ്പൊടി, കഞ്ഞിവെള്ളം എന്നിവ കലർത്താറുണ്ടെങ്കിലും മിൽമ ശേഖരിക്കുന്ന പാലുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാമെന്നും മിൽമ ക്വാളിറ്റി മാനേജർ സാം വ്യക്തമാക്കി . ഫോർമാലിനും അമോണിയയും കലർന്ന മത്സ്യം കണ്ടെത്താൻ സംയുക്ത പരിശോധന നടക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരിയും വ്യക്തമാക്കി. .മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ വിഷയം അവതരിപ്പിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, അസോസിയേഷൻ സെക്രട്ടറി ഡോ. രാജേഷ്‌കുമാർ, ഡോ.എം. അനിൽകുമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (20 minutes ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (39 minutes ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (52 minutes ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (1 hour ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (1 hour ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (2 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (2 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (3 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (3 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (4 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (4 hours ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (4 hours ago)

Malayali Vartha Recommends